Thursday, May 22, 2025
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home HEALTH

Cholesterol: കൊളസ്‌ട്രോൾ കുറയ്ക്കാൻ ഭക്ഷണക്രമം എങ്ങനെ ആസൂത്രണം ചെയ്യാം?

by News Desk
February 17, 2022
in HEALTH
0
cholesterol:-കൊളസ്‌ട്രോൾ-കുറയ്ക്കാൻ-ഭക്ഷണക്രമം-എങ്ങനെ-ആസൂത്രണം-ചെയ്യാം?
0
SHARES
27
VIEWS
Share on FacebookShare on TwitterShare on Whatsapp

: ഉയർന്ന കൊളസ്ട്രോൾ (Cholesterol) നില നമ്മുടെ ശരീരത്തിന് ആരോഗ്യത്തെ ബാധിക്കുന്ന ഏറ്റവും ദോഷകരമായ അവസ്ഥയാണ്. നമ്മുടെ ശരീരത്തിൽ രക്തത്തിൽ കാണപ്പെടുന്ന മെഴുക് പോലെയുള്ള പദാർത്ഥമാണ് കൊളസ്ട്രോൾ. ചില സുപ്രധാന പ്രവർത്തനങ്ങൾ നടത്താൻ ശരീരത്തിന് ഇത് ആവശ്യമാണ്. എന്നാൽ ഇതിൻ്റെ അളവ് ഉയരുമ്പോൾ അതും പ്രശ്നമായി മാറും. പ്രധാനമായും രണ്ട് തരം കൊളസ്ട്രോൾ ഉണ്ട് ശരീരത്തിൽ. ഉയർന്ന സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീൻ അഥവാ (HDL), ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ അഥവാ (LDL). നല്ല എന്നറിയപ്പെടുന്ന HDL ഹൃദയാരോഗ്യത്തെ പ്രോത്സാഹിപ്പിക്കുമ്പോൾ, എൽഡിഎൽ എന്ന ചീത്ത കൊളസ്‌ട്രോൾ ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾക്കുള്ള വഴി തുറന്നിടും. രക്തത്തിലെ എൽ.ഡി.എല്ലിന്റെ അളവ് അപകടകരമായ നിലയിലേക്ക് ഉയരുമ്പോൾ, അത് ധമനികളുടെ ഭിത്തികളിൽ പറ്റിപ്പിടിച്ചിരുന്ന് ചുരുങ്ങാൻ വഴിയൊരുക്കുകയും അവയുടെ പ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നു. ഇത് മറ്റ് അവയവങ്ങളിലേക്കുള്ള ഓക്സിജനും പോഷകങ്ങളും അടങ്ങിയ രക്തത്തിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നു. ഇതുമൂലം സ്ട്രോക്ക്, ഹൃദയാഘാതം എന്നിവ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

LDL കൊളസ്‌ട്രോൾ നില ഉയരുന്നതിന് പ്രധാന കാരണം മോശം ജീവിതശൈലിയും അനാരോഗ്യകരമായതും കൊഴുപ്പുകളുടെ അതിപ്രസരമുള്ള ഭക്ഷണങ്ങളുടെ അമിത ഉപഭോഗവുമാണ്. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നതിന് നല്ല ഭക്ഷണക്രമവും മരുന്നുകളും നിർണായക പങ്ക് വഹിക്കുന്നുണ്ട്. ഈ ലേഖനത്തിൽ, നിങ്ങളുടെ കൊളസ്ട്രോൾ നില നിയന്ത്രിക്കുന്നതിനും ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനുമായി ഒരാൾ സ്വീകരിക്കേണ്ട ചില അടിസ്ഥാന നടപടികളെ കുറിച്ചറിയാം.

അനുയോജ്യമായ രക്തത്തിലെ കൊളസ്ട്രോൾ നില
നിങ്ങളുടെ കൊളസ്ട്രോൾ നിലയെക്കുറിച്ച് അറിയാനുള്ള ഒരേയൊരു മാർഗ്ഗം ലാബിൽ ഇതിനുള്ള ശരിയായ രക്തപരിശോധന നടത്തുക എന്നതാണ്. ബ്ലഡ് റിപ്പോർട്ട് സാധാരണയായി ശരീരത്തിലെ നാല് തരം കൊഴുപ്പുകളുടെയും അളവ് കാണിക്കുന്നു: HDL, LDL, VLDL അല്ലെങ്കിൽ വളരെ കുറഞ്ഞ സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീൻ, ട്രൈഗ്ലിസറൈഡുകൾ. കൊളസ്‌ട്രോളിന്റെ മൊത്തം അളവ് 200 mg/dL-ൽ താഴെയാണെങ്കിൽ ഒരു വ്യക്തി ആരോഗ്യവാനാണെന്ന് കണക്കാക്കപ്പെടുന്നു, എന്നാൽ LDL-ന്റെ അളവ് അതിന്റെ പരിധി കവിയാനും പാടില്ല എന്നതും പ്രധാനമാണ്.

ഒരാളുടെ കൊളസ്ട്രോളിന്റെ സാധാരണ നില ഇതായിരിക്കണം:

HDL: 50 mg/dL ഉം അതിനുമുകളിലും

LDL: 100 mg/dL മുതൽ 150 mg/dL വരെ

VLDL: 25 mg/dL ഉം അതിൽ താഴെയോ

TG- 150 mg/dL ഉം അതിൽ താഴെയോ

കൊളസ്ട്രോൾ കുറയ്ക്കാനായി
നിങ്ങളുടെ കൊളസ്‌ട്രോളിന്റെ അളവിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് നിയന്ത്രിച്ചുകൊണ്ട് സാധാരണ നിലയിലേക്ക് കൊണ്ടുവരാൻ, നിങ്ങളുടെ ഭക്ഷണ ശീലത്തിൽ ചില നല്ല മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. ആരോഗ്യകരവും പോഷകപ്രദവുമായ ഭക്ഷണം ഉൾപ്പെടുത്തി കൊഴുപ്പ് അധികമുള്ള ആഹാരങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കണം. ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും ധാതുക്കളും ശരീരത്തിൽ ചെന്നെത്തുന്നത് ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

ഉയർന്ന കൊളസ്ട്രോൾ ഉള്ള രോഗികൾക്ക് കൂടുതൽ നാരുകളുള്ള ഭക്ഷണങ്ങളും ഓട്‌സ്, ഗോതമ്പ്, മില്ലറ്റ് തുടങ്ങിയ കാർബോഹൈഡ്രേറ്റുകളും കഴിക്കാൻ നല്ലതാണെന്ന് ശുപാർശ ചെയ്യപ്പെടുന്നു. അതോടൊപ്പം, നിങ്ങളുടെ ഭക്ഷണത്തിൽ കൂടുതൽ സീസണൽ ഇലക്കറികൾ കൂടി ഉൾപ്പെടുത്തുക. പച്ചക്കറികൾ എല്ലായ്പ്പോഴും ഭക്ഷണത്തിന്റെയും ഭാഗമായിരിക്കണം. ഇലക്കറികൾ അടങ്ങിയ പച്ചക്കറികൾ ആഴ്ചയിൽ 4-6 തവണ കഴിക്കുന്നത് ശീലമാക്കിയാൽ വേഗത്തിൽ കൊളസ്ട്രോൾ നില കുറയ്ക്കാൻ കഴിയും. നിങ്ങളുടെ ഭക്ഷണത്തിൽ സീസണൽ പഴങ്ങളും ഉൾപ്പെടുത്തണം, പ്രത്യേകിച്ച് സിട്രിക് പഴങ്ങൾ. ഒരു ദിവസം ഒരു പിടി ബദാം, വാൽനട്ട് എന്നിവ ഭക്ഷണശീലത്തിൽ ഉൾപ്പെടുത്തി നല്ലൊരു ലഘുഭക്ഷണം ക്രമീകരിക്കാം. ഭക്ഷണം പാകം ചെയ്യുന്നതിനായി ഓരോ തവണയും വളരെ കുറച്ച് എണ്ണ മാത്രം ഉപയോഗിക്കുക, കൊഴുപ്പ് കുറഞ്ഞ പാലുൽപ്പന്നങ്ങൾ മാത്രം ഉപയോഗിക്കുക.

എന്തൊക്കെ ഒഴിവാക്കണം?
ഉയർന്ന കൊളസ്ട്രോൾ സാധ്യത സൂചിപ്പിക്കുന്ന ആളുകൾക്ക്, മുട്ടയുടെ മഞ്ഞക്കരു, ആട്ടിറച്ചി, ഓർഗൻ മാംസം തുടങ്ങിയ കൊഴുപ്പുള്ള ഭക്ഷണങ്ങൾ ഒഴിവാക്കണമെന്ന് ഡയറ്റീഷ്യൻമാർ ശുപാർശ ചെയ്യുന്നു. കാരണം അവ കൊളസ്ട്രോളിന്റെ അളവ് വീണ്ടും വർധിപ്പിക്കുന്നതിന് ഇടയാക്കും. ശുദ്ധീകരിച്ച മാവ്, ഫാസ്റ്റ് ഫുഡുകൾ, ജങ്ക് ഫുഡുകൾ, സംസ്കരിച്ച ഭക്ഷണങ്ങൾ, ബേക്കറി ഉൽപ്പന്നങ്ങൾ, വെണ്ണ, ചീസ്, നെയ്യ് തുടങ്ങിയ കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ ഭക്ഷണ ശീലത്തിൽ നിന്ന് ഒഴിവാക്കണം. നിങ്ങളുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് നിങ്ങളുടെ പ്രതിവാര ഭക്ഷണം ആസൂത്രണം ചെയ്യുകയും വേണം.

Previous Post

നവോദയയിൽ ലതാമങ്കേഷ്കർ അനോശോചന യോഗം

Next Post

കുപ്പിയിൽ കിട്ടും, ഇനി തേങ്ങാവെള്ളത്തിന്റെ മധുരം…

Related Posts

കേരളത്തിൻ്റെ ആരോഗ്യമേഖലയെ പറ്റി കൂടുതൽ അറിയുവാനും , സഹകരിക്കാനും ഓസ്‌ട്രേലിയൻ സംഘം കേരളം സന്ദർശിച്ചു.
AUSTRALIA

കേരളത്തിൻ്റെ ആരോഗ്യമേഖലയെ പറ്റി കൂടുതൽ അറിയുവാനും , സഹകരിക്കാനും ഓസ്‌ട്രേലിയൻ സംഘം കേരളം സന്ദർശിച്ചു.

October 14, 2023
531
സവാള-പച്ചയ്ക്ക്-കഴിച്ചാൽ-പലതുണ്ട്-ഗുണങ്ങൾ
HEALTH

സവാള പച്ചയ്ക്ക് കഴിച്ചാൽ പലതുണ്ട് ഗുണങ്ങൾ

September 9, 2023
241
ഇഞ്ചി-ആൾ-ചില്ലറക്കാരനല്ല,-ദിവസവും-ഭക്ഷണത്തിൽ-ഉൾപ്പെടുത്തിയാൽ-പലതുണ്ട്-ഗുണങ്ങൾ
HEALTH

ഇഞ്ചി ആൾ ചില്ലറക്കാരനല്ല, ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ പലതുണ്ട് ഗുണങ്ങൾ

September 9, 2023
144
വയറും-തടിയും-കുറയ്ക്കാന്‍-ജീരകവെള്ളം-തയ്യാറാക്കേണ്ട-വിധം….
HEALTH

വയറും തടിയും കുറയ്ക്കാന്‍ ജീരകവെള്ളം തയ്യാറാക്കേണ്ട വിധം….

September 8, 2023
171
40-കഴിഞ്ഞ-സ്ത്രീകളും-പുരുഷന്മാരും-ശ്രദ്ധിക്കേണ്ട-ചില-കാര്യങ്ങൾ
HEALTH

40 കഴിഞ്ഞ സ്ത്രീകളും പുരുഷന്മാരും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

September 7, 2023
76
തടിയും-വയറും-പെട്ടെന്ന്-കുറയാന്‍-വെറുംവയറ്റില്‍-ഈന്തപ്പഴം
HEALTH

തടിയും വയറും പെട്ടെന്ന് കുറയാന്‍ വെറുംവയറ്റില്‍ ഈന്തപ്പഴം

September 7, 2023
10
Next Post
കുപ്പിയിൽ-കിട്ടും,-ഇനി-തേങ്ങാവെള്ളത്തിന്റെ-മധുരം…

കുപ്പിയിൽ കിട്ടും, ഇനി തേങ്ങാവെള്ളത്തിന്റെ മധുരം...

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.