ദമ്മാം> പ്രശസ്ത ഗായിക ലതാമങ്കേഷ്കറിന്റെ നിര്യാണത്തിൽ നവോദയ അനുശോചിച്ചു. രാഗലയ സ്കൂൾ ഓഫ് മ്യൂസിക് പ്രിൻസിപ്പാൾ ഡോ. അരുണ തമ്പി അനുശോചന പ്രഭാഷണം നിർവ്വഹിച്ചു.
നവോദയ കേന്ദ്രരക്ഷാധികാരികളായ ബഷീർ വരോട്, ഈഎം കബീർ, രഞ്ജിത്ത് വടകര, കേന്ദ്രകുടുംബവേദി പ്രസിഡണ്ട് നന്ദിനി മോഹൻ എന്നിവർ സംസാരിച്ചു. സർഗ്ഗസദസ്സ് കൺവീനർ സക്കീർ എംപി സ്വാഗതം പറഞ്ഞു, ചെയർമാൻ മോഹനൻ വെള്ളിനേഴി അധ്യക്ഷൻ ആയിരുന്നു. ജ്യോതിഷ് നന്ദി പറഞ്ഞു. ലതാമങ്കേഷ്കർ പാടിയ പാട്ടുകൾ പാടുകയും വീഡിയോ പ്രദർശനവും അനുബന്ധമായി നടന്നു