പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുടെ കലവറയാണ് പയറുവർഗ്ഗങ്ങൾ, അവയിൽ നിന്ന് അമിനോ ആസിഡുകൾ സ്വാംശീകരിക്കുന്നത് അത്ര എളുപ്പമല്ല. അവയിൽ സ്വാഭാവികമായും ആന്റി ന്യൂട്രിയന്റുകൾ എന്ന് വിളിക്കപ്പെടുന്നവ അടങ്ങിയിട്ടുണ്ട്, പോഷക സ്വാംശീകരണത്തിന് തടസ്സമാകുന്ന തന്മാത്രകളാണ് അവ. അതുകൊണ്ടാണ് പലർക്കും ഇവ കഴിക്കുമ്പോൾ വായുകോപം, വയറു വീർക്കൽ, ദഹനക്കേട് മുതലായവ ഉണ്ടാകുന്നത്. അതിനാൽ, നിങ്ങളുടെ ആൻറി ന്യൂട്രിയന്റുകൾ കുറയ്ക്കുന്നതിനും പയർവർഗ്ഗങ്ങളുടെ പ്രോട്ടീൻ, മൈക്രോ ന്യൂട്രിയന്റ്, ദഹിപ്പിക്കൽ ഗുണങ്ങൾ എന്നിവ വർദ്ധിപ്പിക്കുന്നതിന് അവ മുളപ്പിച്ച് കഴിക്കുന്ന ഈ രീതി പിന്തുടരാം.
പാകം ചെയ്യുമ്പോഴും ശ്രദ്ധിക്കാനുണ്ട്. പാകം ചെയ്യുമ്പോൾ പയർ, ധാന്യങ്ങൾ (1:3) / പയർവർഗ്ഗങ്ങൾ, തിനകൾ (1:2) എന്നിവയുടെ ശരിയായ അനുപാതം ഉപയോഗിക്കുക. അവശ്യമായ അമിനോ ആസിഡുകളുടെ അനുപാതം മെച്ചപ്പെടുത്തുന്നതിന് തിനയും ധാന്യങ്ങളും ചേർത്ത് അവ പാകം ചെയ്യുന്നത് ഒരു പ്രധാന പൊടിക്കൈയാണ്.
പയർ വർഗ്ഗങ്ങൾ കഴിച്ചാലുള്ള ഗുണങ്ങൾ
1. പ്രായമാകൽ തടയുകയും അകാല നര തടയുകയും ചെയ്യുന്നു
2. അസ്ഥികൾ ശക്തിപ്പെടുത്തുന്നു
3. രോഗകാരികളുടെ ആക്രമണത്തിന് വിധേയമാകുമ്പോൾ ആന്റിബോഡികൾ നിർമ്മിക്കാൻ സഹായിക്കുന്നു, ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു
കഴിക്കുമ്പോൾ
പയർ, പരിപ്പ് വർഗ്ഗങ്ങൾ പല തരത്തിൽ പാകം ചെയ്ത് കഴിക്കാവുന്നതാണ്. എല്ലാ ആഴ്ചയിലും കുറഞ്ഞത് 5 തരം പരിപ്പ് / പയർവർഗ്ഗങ്ങൾ, കൂടാതെ എല്ലാ മാസവും 5 വ്യത്യസ്ത രൂപങ്ങളിൽ കഴിക്കണം. നമ്മുടെ നാട്ടിൽ പല തരത്തിലുള്ള പയർ പരിപ്പ് വർഗ്ഗങ്ങൾ ലഭ്യമാണ്. വൈവിധ്യമാർന്ന പയർവർഗ്ഗങ്ങൾ (ആഴ്ചയിൽ കുറഞ്ഞത് 5 തരം) വ്യത്യസ്ത രീതികളിൽ കഴിക്കുമ്പോൾ (പരിപ്പ് കറി, പപ്പടം, അച്ചാർ, ഇഡ്ഡലി, ദോശ, ലഡ്ഡു, ഹൽവ മുതലായവ) വയറിലെ ആരോഗ്യകരമായ ബാക്ടീരിയകൾക്ക് ആവശ്യമായ ഭക്ഷണ വൈവിധ്യം നമുക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നു.