വയറിളക്കം
ഇഞ്ചി കഴിച്ചതിന് ശേഷം വയറിളക്കം ഉണ്ടാകുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടോ? ഒരു കാരണം നിങ്ങൾ അത് അമിതമായി കഴിച്ചിരിക്കാം! ഇത് അസ്വസ്ഥതയെയും ക്ഷീണവും ക്ഷണിച്ചുവരുത്തുന്നു. അതിനാൽ, ഭക്ഷണത്തിൽ ഇഞ്ചി അമിതമായി ചേർക്കാതിരിക്കാൻ ശ്രദ്ധിക്കുക.
നെഞ്ചെരിച്ചിൽ
ഭക്ഷണത്തിൽ വളരെയധികം ഇഞ്ചി ചേർക്കുന്നത് നെഞ്ചെരിച്ചിൽ ഉണ്ടാകാൻ കാരണമായേക്കാം. ഇത് ദഹനവ്യവസ്ഥയെ ബാധിക്കുകയും നെഞ്ചെരിച്ചിലും ഒപ്പം നിങ്ങൾക്ക് വീക്കവും വായുകോപവും അനുഭവപ്പെടുകയും ചെയ്യും. നെഞ്ചെരിച്ചിൽ പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടതിന് ശേഷം, അത് ഗുരുതരമാകുന്നതിന് മുമ്പ് നിങ്ങൾ ഒരു ഡോക്ടറെ കാണേണ്ടതുണ്ട്.
രക്തസ്രാവം
ഇഞ്ചി അമിതമായി കഴിക്കുന്നത് ആളുകളിൽ രക്തസ്രാവ പ്രശ്നങ്ങൾ വർദ്ധിപ്പിക്കും. ഇഞ്ചിയുടെ ആന്റി പ്ലേറ്റ്ലെറ്റ് ഗുണങ്ങൾ കാരണം രക്തസ്രാവമുണ്ടാകുമെന്ന് നിങ്ങൾക്കറിയാമോ? അതിനാൽ, അത് കഴിക്കുമ്പോൾ ശ്രദ്ധിക്കുക. അമിതമായ അളവിലുള്ള എന്തും ആരോഗ്യത്തിന് ഹാനികരമാണ്.
വയറുവേദന
വയറ്റിലെ അസ്വസ്ഥത നിങ്ങളുടെ മനസ്സമാധാനം അപഹരിച്ചേക്കാം. ഇഞ്ചി പലപ്പോഴും ദഹനത്തെ സഹായിക്കുന്നുണ്ട്. പക്ഷേ, ഒഴിഞ്ഞ വയറ്റിൽ ഇത് ദഹനപ്രശ്നത്തിനും വയറുവേദനയ്ക്കും കാരണമാകുന്നു. ഇഞ്ചിയിൽ അടങ്ങിയിരിക്കുന്ന ജിഞ്ചറോൾ ആമാശയത്തിലെ ആവരണത്തെ പ്രകോപിപ്പിക്കുകയും കൂടുതൽ ആസിഡ് ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ, വയറുവേദന ഉണ്ടാകും. ഗർഭിണികൾ ഇഞ്ചി കഴിക്കുന്നത് ഒഴിവാക്കേണ്ടതുണ്ടെന്ന് ഓർക്കുക.
വായയിലെ അസ്വസ്ഥതകൾ
വളരെയധികം ഇഞ്ചി കഴിക്കുന്നത് വായിൽ ഉണ്ടാവുന്ന ഓറൽ അലർജി സിൻഡ്രോമിന് കാരണമാകും. പലർക്കും ഇഞ്ചി അലർജിയുണ്ടാക്കാം. ഇഞ്ചി കഴിച്ചതിന് ശേഷം ഒരാൾക്ക് വായിൽ വീക്കം, പ്രകോപനം അല്ലെങ്കിൽ വേദന എന്നിവ അനുഭവപ്പെടാം. അതിനാൽ, നിങ്ങൾ ജാഗ്രത പാലിക്കുകയും നിങ്ങൾക്കും ഇത് അലർജി ഉണ്ടാക്കുന്നുണ്ടോ എന്ന് പരിശോധിക്കുകയും വേണം. വായിൽ അസ്വസ്ഥത അനുഭവപ്പെടുകയാണെങ്കിൽ ഉടൻ തന്നെ ഇഞ്ചി കഴിക്കുന്നത് നിർത്തുക.
ഇഞ്ചി കഴിക്കുമ്പോൾ ശ്രദ്ധിക്കണം എന്ന് പറയുന്നത് എന്തുകൊണ്ടെന്ന് ഇപ്പോൾ നിങ്ങൾക്കറിയാം. അതുകൊണ്ട്, ഇഞ്ചി മിതമായി കഴിക്കുന്നതാണ് നല്ലത്.