ആലപ്പുഴ> കൈക്കൂലി വാങ്ങുന്നതിനിടെ ഉദ്യോഗസ്ഥന് പിടിയില്‍. പത്തനംതിട്ട കടപ്ര പഞ്ചായത്തിലെ സീനിയര്‍ ക്ലര്‍ക്ക് പി സി പ്രദീപ് കുമാറിനെയാണ് വിജിലന്‍സ് പിടികൂടിയത്. കെട്ടിടം പേര് മാറ്റുന്നത് സംബന്ധിച്ച് കൈക്കൂലി വാങ്ങിയതിനാണ് നടപടി. ആലപ്പുഴ സ്വദേശിയുടെ പരാതിയിലാണ് നടപടി.
ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് പ്രദീപ് കുമാര്‍ 25,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. കാറില്‍ വച്ച് പണം കൈമാറുന്നതിനിടെയാണ് പൊലീസ് പിടികൂടിയത്. ആദ്യം 10,000 രൂപ നല്കി. പിന്നീട് 15,000 രൂപ കൂടി ഇയാള്‍ ആവശ്യപ്പെട്ടതോടെ വിജിലന്‍സിനെ അറിയിക്കുകയായിരുന്നു