Sunday, March 8, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home HEALTH

കുടവയർ കുറയ്ക്കണമെങ്കിൽ വേണം ഈ 5 ശീലങ്ങൾ

by News Desk
February 12, 2022
in HEALTH
0
കുടവയർ-കുറയ്ക്കണമെങ്കിൽ-വേണം-ഈ-5-ശീലങ്ങൾ
0
SHARES
21
VIEWS
Share on FacebookShare on TwitterShare on Whatsapp

ഒതുങ്ങിയ ശരീരപ്രകൃതമാണ് മിക്ക ആളുകളുടെയും സ്വപ്നം. കാണാൻ ഭംഗി മാത്രമല്ല, ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുമെല്ലാം സാധിക്കുമെന്നത് പലരെയും വണ്ണം കുറയ്ക്കാൻ പ്രേരിപ്പിക്കുന്നു, എന്നാൽ ശരീര സൗന്ദര്യം മാത്രമല്ല വണ്ണം കുറയ്‌ക്കേണ്ട ആവശ്യത്തിന് പിന്നിൽ. ആരോഗ്യകരമായ ജീവിതം ലക്ഷ്യമിടുന്നെങ്കിൽ ശരീരഭാരം കുറയ്‌ക്കേണ്ടത് അത്യാവശ്യമാണ്. അമിതവണ്ണം പല രോഗങ്ങൾക്കും കാരണമാകുന്നുണ്ട്. ഇത്തരം രോഗങ്ങളെ അകറ്റി നിർത്താനും ഭാരം നിയന്ത്രിച്ച് നിർത്തിയെ മതിയാകൂ.

കൃത്യമായി വ്യായാമം ചെയ്താലും അമിതമായി കൊഴുപ്പടിഞ്ഞ ശരീര ഭാഗങ്ങൾ പെട്ടെന്നൊന്നും അങ്ങനെ ഒതുങ്ങി തരില്ല. പ്രത്യേകിച്ച് ഇടുപ്പ്, വയർ, തുടകൾ എന്നിവയ്ക്ക് ചുറ്റുമുള്ള കൊഴുപ്പ് കുറയ്ക്കുന്നത് വലിയ വെല്ലുവിളിയാണ്. അതുകൊണ്ട് തന്നെ ആരോഗ്യകരമായ ജീവിതശൈലി കൃത്യമായി പിന്തുടരേണ്ടത് ആവശ്യമാണ്. പോഷകങ്ങളടങ്ങിയ ആഹാരം, ആവശ്യത്തിന് ജലാംശം, കൃത്യമായ വ്യായാമം, കൃത്യ സമയത്ത് ഭക്ഷണം എന്നിവ ക്രമീകരിക്കുകയാണ് അമിത വണ്ണം ഒഴിവാക്കാനുള്ള ആദ്യ വഴി. കൂടാതെ മാനസിക സമ്മർദ്ദം കുറയ്ക്കുകയും, കൊഴുപ്പടങ്ങിയ ഭക്ഷണത്തോടുള്ള അമിത താല്പര്യം ഒഴിവാക്കുകയും വേണം.

പഞ്ചസാര വേണോ?
നല്ല തുടക്കങ്ങൾക്ക് മധുരം കഴിക്കണം എന്നാണ് പറയുന്നത്. എന്നാൽ അമിതമായി മധുരം കഴിക്കുന്നത് ശരീരത്തിന് അത്ര നല്ലതല്ല. പഞ്ചസാരയുടെ അമിത ഉപയോഗം നിങ്ങളെ വലിയ രോഗിയാക്കും. പഞ്ചസാരയിൽ ശരീരത്തിന് വേണ്ട പോഷകങ്ങൾ ഒന്നുംതന്നെയില്ല. കൂടാതെ ശരീരത്തെ അനാരോഗ്യകരമായ അവസ്ഥയിലേക്ക് നയിക്കാൻ ഇതിന് കഴിയും. രക്ത ചംക്രമണത്തെ തടസപ്പെടുത്തുകയും പാൻക്രിയാസിന്റെ പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യും. ഇത് ഇൻസുലിൻ ഉത്പാദനം കുറയ്ക്കുകയും ചെയ്യും. അങ്ങനെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണാതീതമാകുന്നതും വലിയ ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിവെക്കും.

അതുകൊണ്ട് നീക്കം ചെയ്യാൻ പഞ്ചസാരയുടെയും പഞ്ചസാര അടങ്ങിയ മറ്റ്‌ ഭക്ഷണ സാധനങ്ങളും പൂർണമായും ഒഴിവാക്കുക.

ആരോഗ്യകരമായ ഭക്ഷണം
ഇടയ്ക്കിടയ്ക്ക് എന്തെങ്കിലുമൊക്കെ ലഘുഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന ശീലം നമ്മളിൽ പലർക്കുമുണ്ട്. വിശപ്പില്ലെങ്കിൽ പോലും എന്തെങ്കിലുമൊക്കെ കൊറിച്ച് കൊണ്ടിരിക്കണം. ഈ ശീലം പൂർണ്ണമായും മാറ്റണം. സ്നാക്സ് നെ മറന്നുകൊണ്ട്, കലോറി കുറഞ്ഞതും ആരോഗ്യപ്രദവുമായ പഴങ്ങളോ പച്ചക്കറികളോ കഴിക്കാൻ ശ്രദ്ധിക്കുക. കൂടാതെ, ചെറു സൂപ്പുകളോ പയർ വർഗ്ഗങ്ങൾ മുളപ്പിച്ചതോ മൈക്രോഗ്രീൻ ഇലകളോ ഇടനേരത്തെ വിശപ്പകറ്റാനായി കഴിക്കാവുന്നതാണ്. ഇവയിൽ പോഷകം കൂടുതലും കലോറി കുറവുമായതിനാൽ നിങ്ങൾക്ക് ദോഷകരമായതൊന്നും സംഭവിക്കില്ല.

ഔഷധ ചായകൾ
ലെമൺ ഗ്രാസ് ടീ അല്ലെങ്കിൽ ഗ്രീൻ ടീ എന്നിങ്ങനെയുള്ളവ ആന്റിഓക്‌സിഡന്റുകൾ നിറഞ്ഞതാണ്. സാധാരണ ചായയ്ക്കും കാപ്പിയ്ക്കും പകരമായി ഇവ ഉപയോഗിച്ചാൽ നിരവധി ആരോഗ്യ ഗുണങ്ങളും ലഭിക്കും. ശരീരത്തിൽ നിന്ന് വിഷവസ്തുക്കൾ പുറന്തള്ളുക, ദോഷകരമായ ഫ്രീ റാഡിക്കലുകളെ ഇല്ലാതാക്കുക, ശരീരത്തിലെ രക്തപ്രവാഹം മെച്ചപ്പെടുത്തുക തുടങ്ങിയ ആരോഗ്യപരമായ ഗുണങ്ങൾ ഇവയ്ക്കുണ്ട്. കുടൽ, കരൾ, വൃക്ക എന്നിവയിൽ ഭക്ഷണ മാലിന്യങ്ങൾ അടിഞ്ഞുകൂടുന്നത് തടയാൻ ഇവ സഹായിക്കുന്നു. ഇങ്ങനെ വിഷാംശവും കൊഴുപ്പും നീക്കം ചെയ്യുന്നത് വഴി ശരീര ഭാരം നിയന്ത്രിച്ച് നിർത്താനും സാധിക്കും.

ഭക്ഷണം ദഹിക്കാൻ സമയം നൽകുക
ദഹന പ്രക്രിയയ്ക്ക് ആവശ്യമായ സമയം നൽകണം. ഓരോ തവണ ഭക്ഷണം കഴിക്കുമ്പോഴും മുൻപ് കഴിച്ച ഭക്ഷണം ദഹിക്കാൻ ആവശ്യമായ സമയം ലഭിച്ചുവെന്ന് ഉറപ്പാക്കണം. രാത്രി ഭക്ഷണം കഴിക്കുമ്പോഴാണ് ഇത് കൂടുതൽ ശ്രദ്ധിക്കേണ്ടത്. അത്താഴം കഴിച്ച ഉടനെ ഉറങ്ങാൻ പോകുന്ന പതിവ് പല ആളുകൾക്കുമുണ്ട്. ഇത് ദഹന പ്രശ്നങ്ങൾ ഉണ്ടാക്കും എന്ന് മാത്രമല്ല, ഭാരം കൂടുന്നതിനും കാരണമാകും. ഉറങ്ങുന്നതിനു രണ്ടോ മൂന്നോ മണിക്കൂർ മുൻപ് ആഹാരം കഴിച്ചിരിക്കണം. ഭക്ഷണത്തിന്റെ മുഴുവൻ അംശവും ദഹിച്ചെങ്കിൽ മാത്രമേ ഉറങ്ങാൻ പോകാവൂ. രാത്രി ഭക്ഷണം കഴിവതും 8 മണിക്ക് മുൻപ് തന്നെ കഴിക്കാനായി ശ്രദ്ധിക്കണം. അതിന് ശേഷവും വിശക്കുകയാണെങ്കിൽ പഴങ്ങളോ വേവിക്കാത്ത പച്ചക്കറികളോ മാത്രം കഴിക്കാം.

ധാരാളം പഴങ്ങൾ കഴിക്കുക
വിറ്റാമിൻ C അടങ്ങിയ പഴങ്ങൾ നിങ്ങളുടെ അമിത കലോറിയെ എരിച്ചു കളയും. ഓറഞ്ച്, നാരങ്ങ, നെല്ലിക്ക തുടങ്ങി വിറ്റാമിൻ C അടങ്ങിയ ധാരാളം പഴങ്ങൾ കഴിക്കുന്നത് പ്രതിരോധശേഷി, ചർമ്മത്തിന്റെയും മുടിയുടെ ആരോഗ്യം എന്നിവ വർദ്ധിപ്പിക്കും. കൂടാതെ ശരിയായ രീതിയിൽ രക്തചംക്രമണം നിയന്ത്രിക്കുകയും ശരീരത്തിലെ ആരോഗ്യകരമായ കോശങ്ങളെ സംരക്ഷിക്കുന്നതിന് ഉപയോഗപ്രദമായ ആന്റിഓക്‌സിഡന്റുകളുടെ ഉത്പാദനം വർധിക്കുകയും ചെയ്യും.

Previous Post

ഉലുവ കുതിർത്ത് കഴിച്ചാൽ നിരവധി ഗുണങ്ങൾ

Next Post

മുഖക്കുരു അകറ്റാനും ചര്‍മം തിളങ്ങാനും ശര്‍ക്കര; അറിയാം ഗുണങ്ങള്‍

Related Posts

കേരളത്തിൻ്റെ ആരോഗ്യമേഖലയെ പറ്റി കൂടുതൽ അറിയുവാനും , സഹകരിക്കാനും ഓസ്‌ട്രേലിയൻ സംഘം കേരളം സന്ദർശിച്ചു.
AUSTRALIA

കേരളത്തിൻ്റെ ആരോഗ്യമേഖലയെ പറ്റി കൂടുതൽ അറിയുവാനും , സഹകരിക്കാനും ഓസ്‌ട്രേലിയൻ സംഘം കേരളം സന്ദർശിച്ചു.

October 14, 2023
542
സവാള-പച്ചയ്ക്ക്-കഴിച്ചാൽ-പലതുണ്ട്-ഗുണങ്ങൾ
HEALTH

സവാള പച്ചയ്ക്ക് കഴിച്ചാൽ പലതുണ്ട് ഗുണങ്ങൾ

September 9, 2023
259
ഇഞ്ചി-ആൾ-ചില്ലറക്കാരനല്ല,-ദിവസവും-ഭക്ഷണത്തിൽ-ഉൾപ്പെടുത്തിയാൽ-പലതുണ്ട്-ഗുണങ്ങൾ
HEALTH

ഇഞ്ചി ആൾ ചില്ലറക്കാരനല്ല, ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ പലതുണ്ട് ഗുണങ്ങൾ

September 9, 2023
155
വയറും-തടിയും-കുറയ്ക്കാന്‍-ജീരകവെള്ളം-തയ്യാറാക്കേണ്ട-വിധം….
HEALTH

വയറും തടിയും കുറയ്ക്കാന്‍ ജീരകവെള്ളം തയ്യാറാക്കേണ്ട വിധം….

September 8, 2023
180
40-കഴിഞ്ഞ-സ്ത്രീകളും-പുരുഷന്മാരും-ശ്രദ്ധിക്കേണ്ട-ചില-കാര്യങ്ങൾ
HEALTH

40 കഴിഞ്ഞ സ്ത്രീകളും പുരുഷന്മാരും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

September 7, 2023
81
തടിയും-വയറും-പെട്ടെന്ന്-കുറയാന്‍-വെറുംവയറ്റില്‍-ഈന്തപ്പഴം
HEALTH

തടിയും വയറും പെട്ടെന്ന് കുറയാന്‍ വെറുംവയറ്റില്‍ ഈന്തപ്പഴം

September 7, 2023
14
Next Post
മുഖക്കുരു-അകറ്റാനും-ചര്‍മം-തിളങ്ങാനും-ശര്‍ക്കര;-അറിയാം-ഗുണങ്ങള്‍

മുഖക്കുരു അകറ്റാനും ചര്‍മം തിളങ്ങാനും ശര്‍ക്കര; അറിയാം ഗുണങ്ങള്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.