Tuesday, March 10, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home Uncategorized

കനം കുറവ്, കരുത്ത് കൂടുതല്‍, വിപ്ലവമാകാന്‍ ഗ്രാഫീന്‍: കൊച്ചിയില്‍ ഇന്നൊവേഷന്‍ സെന്റര്‍ ഒരുങ്ങി

by News Desk
February 7, 2022
in Uncategorized
0
കനം-കുറവ്,-കരുത്ത്-കൂടുതല്‍,-വിപ്ലവമാകാന്‍-ഗ്രാഫീന്‍:-കൊച്ചിയില്‍-ഇന്നൊവേഷന്‍-സെന്റര്‍-ഒരുങ്ങി
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

graphene

മലയാളികൾക്ക് അത്ര പരിചിതമല്ലാത്ത വാക്കാണ് ഗ്രാഫീൻ. യു.കെ, ചൈന എന്നിവിടങ്ങിലുള്ള ഗ്രാഫീൻ ഇന്നൊവേഷൻ സെന്ററിന് സമാനമായ കേന്ദ്രത്തിന് കളമൊരുങ്ങുകയാണ് കേരളത്തിൽ. രാജ്യത്തെ ആദ്യത്തെ ഗ്രാഫീൻ ഇന്നൊവേഷൻ സെന്ററാണ് കൊച്ചിയിൽ ആരംഭിക്കുക. ഗ്രാഫീൻ എന്ന പദാർത്ഥം എന്താണെന്നും അതിന്റെ ആവശ്യകതയെ കുറിച്ചും വിശദീകരിക്കുകയാണ് ഡിജിറ്റൽ യൂണിവേഴ്സിറ്റി ഇലക്‍ട്രിസിറ്റി വിഭാഗം പ്രൊഫസറും പഠനത്തിന് നേതൃത്വം നൽകുകയും ചെയ്ത അലക്സ് ജെയിംസ്. ഗ്രാഫീൻ എന്നത് ഒരു ദ്വിമാന പദാർത്ഥമാണ്. ഗ്രാഫൈറ്റിന്റെ ഒരു ലെയെറന്ന് വേണമെങ്കിൽ പറയാം. കനമില്ലാത്തതും ചാലകശക്തിയുള്ളതുമായ ഒന്നാണ് ഗ്രാഫീൻ. മറ്റ് പദാർത്ഥങ്ങളെ അപേക്ഷിച്ച് ശക്തി കൂടുതലാണ്.

ക്യാമറയിൽ ഫോട്ടോ ഡയോഡിൽ ലൈറ്റ് അബ്സോർബ്ഷൻ കപ്പാസിറ്റി കൂട്ടാൻ നിലവിൽ ഗ്രാഫീൻ ഉപയോഗിക്കുന്നുണ്ട്. ഉത്‌പന്നത്തിന്റെ കാര്യക്ഷമത കൂട്ടാനും ഗ്രാഫീന് സാധിക്കും. സിമന്റിന്റെ ശക്തി കൂട്ടാനുള്ള മിശ്രിതമായും ഗ്രാഫീൻ ഉപയോഗിച്ചു പോരുന്നു. നാനോ സ്കെയിൽ മുതൽ ലാർജ് സ്കെയിൽ മെറ്റീരിയൽസിൽ വരെ ഇതിന്റെ ഉപയോഗമുണ്ട്. ഒരേ സമയം ലൈറ്റ് വെയിറ്റ് ആകുകയും ശക്തിയുള്ളതുമായിരിക്കണമെങ്കിൽ പലരും ഗ്രാഫീൻ തിരഞ്ഞെടുക്കുന്നു. കൊച്ചിയിൽ ഒരുങ്ങുക പക്ഷേ ഒരു അക്കാദമിക് സെന്റർ അല്ലന്നും ഏതൊക്കെ ഗവേഷണം നമ്മൾക്ക് ഉത്‌പന്നമാക്കി മാറ്റാമെന്നാണ് ഇവിടെ ശ്രദ്ധിക്കുന്നതെന്നും അലക്സ് പറഞ്ഞു.

ഗ്രാഫീന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുകയാണ് സെന്ററിന്റെ ലക്ഷ്യം. പ്രകൃതി ദത്തമായി ധാരാളം കണ്ടുവരുന്നവയാണ് ഗ്രാഫീൻ. അതിനാൽ പ്രകൃതിക്ക് യാതൊരു ദൂഷ്യവുമുണ്ടാകില്ല. പെൻസിലിൽ വരെ ഗ്രാഫൈറ്റ് ഉപയോഗിക്കപ്പെടുന്നു. ഗ്രാഫീൻ വേർതിരിച്ചെടുക്കാനും എളുപ്പമാണ്. വളരെ ഗുണന്മേമയുള്ള ഗ്രാഫീൻ കിട്ടണമെങ്കിൽ ക്ലീൻ റൂം ആവശ്യമാണ്. പിന്നെ ആവശ്യം ഇൻകുബേഷൻ ഫെസിലിറ്റിയാണ്. ടാറ്റാ സ്റ്റീൽ പദ്ധതിയുടെ പാർട്ട്ണറാണ്. അഞ്ചോ ആറോ കമ്പനികൾ കരാർ ഒപ്പിട്ടുണ്ട്. ഗ്രാഫീനെ കുറിച്ചുള്ള പഠനത്തിൽ നൊബേൽ സമ്മാനം ലഭിച്ച യൂണിവേഴ്സിറ്റി ഓഫ് മാഞ്ചസ്റ്ററിലെ അധികൃതരുമായി ഇതേ കുറിച്ച് ചർച്ച ചെയ്തിരുന്നു.

ഗ്രാഫീന്റെ വ്യവസായിക പ്രാധാന്യം മുന്നിൽ കണ്ടുള്ള പ്രവർത്തനങ്ങൾക്കാണ് ചൈന മുൻതൂക്കം നൽകുന്നത്. സിങ്കപ്പൂരിൽ ഗ്രാഫീന്റെ ഗവേഷണ കേന്ദ്രമാണുള്ളത്. നാനോസ്കെയിലുള്ള ഗ്രാഫീന്റെ ഉത്‌പാദനം ചെലവേറിയതാണ്. ഇത് ലക്ഷങ്ങൾ വരും. എൽ.ഇ.ഡികളുടെ നിർമാണ വേളയിൽ ഗ്രാഫീൻ ഉപയോഗിച്ചാൽ ഉത്‌പാദന ചെലവ് കുറയ്‍ക്കാം. എന്നാൽ വിൻഡ് ഷീൽഡുകളിലും ഡിഫൻസ് ആപ്ലിക്കേഷനുകളിലും ഇതിന്റെ നിർമാണത്തിന് താരതമ്യേന ചെലവ് കുറവാണ്.

ഡിജിറ്റൽ യൂണിവേഴ്സിറ്റി ടു ഇന്ത്യ ഇന്നൊവേഷൻ സെന്റർ ഫോർ ഗ്രാഫൈറ്റിന്റെ ഉത്‌പന്ന പഠന വിഭാഗം രണ്ട് വിഭാഗങ്ങളായിട്ടാണ് തരം തിരിച്ചിരിക്കുന്നത്. ഒരു വിഭാഗം കൈകാര്യം ചെയ്‌യുന്നത് തൃശ്ശൂരിലെ സിമെറ്റാണ്. വിദ്യാർത്ഥികൾക്ക് വ്യവസായവുമായി ബന്ധപ്പെട്ട് കിടക്കുന്ന പ്രൊജക്‍ടുകളാണ് യൂണിവേഴ്സിറ്റി നൽകുക. പലപ്പോഴും സാങ്കേതിക വിദ്യ ഉപയോഗിച്ച് ഒരു ഗ്രാഫീൻ ഉത്‌പന്നം നിർമിച്ചെടുക്കണമെങ്കിൽ 20 വർഷത്തോളം വേണ്ടി വരും. അതിനാൽ ഏത് ഉത്‌പന്നമാണ് ഉടനെ വിപണിയിലെത്തിക്കാൻ കഴിയുക എന്നത് കേന്ദ്രീകരിച്ചായിരിക്കും ഡിജിറ്റൽ യൂണിവേഴ്സിറ്റി പ്രവർത്തിക്കുകയെന്നും അലക്സ് ജെയിംസ് കൂട്ടിച്ചേർത്തു.

Content Highlights : India’s first Graphene Innovation Centre to come up in Kerala

Previous Post

സിൽവർലൈൻ: സര്‍വേക്കല്ലിടുന്നത് ഭൂമിയേറ്റെടുക്കാനല്ല, വിശദീകരിച്ച് കെ റെയിൽ

Next Post

ഇരുമ്പിനോളം ശക്തി, പ്ലാസ്റ്റിക്കിനെ പോലെ ഭാരം കുറവ്; വിപ്ലവകരമായ പുതിയ വസ്തു കണ്ടെത്തി ഗവേഷകര്‍

Related Posts

Uncategorized

ആക്കുളം കായലിന് പുതുജീവന്‍; 96 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി

July 7, 2022
7
Uncategorized

Shisha Edelstahl: Dein Guide zum Einkauf von Shishab

May 31, 2022
4
Uncategorized

Buying Guide for Patek Philippe Replica Watches

May 5, 2022
4
Uncategorized

ഓങ്‌ സാൻ സൂകിക്ക്‌ 5 വർഷം തടവ്‌

April 28, 2022
4
ഡ്യുവല്‍-ക്യാമറ,-6.51-ഇഞ്ച്-ഡിസ്‌പ്ലേ;-വിവോ-വൈ15എസ്-ഇന്ത്യയില്‍-അവതരിപ്പിച്ചു
Uncategorized

ഡ്യുവല്‍ ക്യാമറ, 6.51 ഇഞ്ച് ഡിസ്‌പ്ലേ; വിവോ വൈ15എസ് ഇന്ത്യയില്‍ അവതരിപ്പിച്ചു

February 19, 2022
16
ഗാലക്‌സി-ടാബ്-എസ്8-പരമ്പര-അടുത്തയാഴ്ച-ഇന്ത്യയിലെത്തിയേക്കും
Uncategorized

ഗാലക്‌സി ടാബ് എസ്8 പരമ്പര അടുത്തയാഴ്ച ഇന്ത്യയിലെത്തിയേക്കും

February 19, 2022
3
Next Post
ഇരുമ്പിനോളം-ശക്തി,-പ്ലാസ്റ്റിക്കിനെ-പോലെ-ഭാരം-കുറവ്;-വിപ്ലവകരമായ-പുതിയ-വസ്തു-കണ്ടെത്തി-ഗവേഷകര്‍

ഇരുമ്പിനോളം ശക്തി, പ്ലാസ്റ്റിക്കിനെ പോലെ ഭാരം കുറവ്; വിപ്ലവകരമായ പുതിയ വസ്തു കണ്ടെത്തി ഗവേഷകര്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.