ആരോഗ്യകാര്യത്തിൽ ഏറെ ശ്രദ്ധാലുവായ ബോളിവുഡ് നടിമാരിൽ ഒരാളാണ് ശിൽപ ഷെട്ടി. വർക്കൗട്ടിന്റെയും യോഗ ചെയ്‌യുന്നതിന്റെയും ചിത്രങ്ങൾ താരം മിക്കപ്പോഴും തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവയ്‍ക്കാറുണ്ട്. കൂടാതെ, ആരോഗ്യമുള്ള ശരീരത്തിന് കഴിക്കേണ്ട ഭക്ഷണങ്ങളുടെയും ആഹാരക്രമങ്ങളുടെയും പോസ്റ്റുകളും അവർ ഷെയർ ചെയ്‌യാറുണ്ട്. വളരെ കർക്കശമായ ആഹാരക്രമം പിന്തുടരുന്ന ഒരാൾ കൂടിയാണ് അവർ.
ശർക്കര കഴിക്കുന്നത് കൊണ്ട് ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങളെക്കുറിച്ച് വിവരിക്കുന്നതാണ് ഇക്കഴിഞ്ഞ ദിവസം ശിൽപ പങ്കുവെച്ച ഇൻസ്റ്റഗ്രാം പോസ്റ്റ്. സിംപിൾ സോൾഫുൾ ആപ്പ് എന്ന തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ശിൽപ്പ ശർക്കരയുടെ ഗുണങ്ങൾ വിശദീകരിച്ചത്.
പഞ്ചസാരയ്‍ക്ക് പകരം ഉപയോഗിക്കാവുന്ന മികച്ച പ്രകൃതിദത്ത മധുരമാണ് ശർക്കരയെന്ന് പോസ്റ്റിൽ ശിൽപ ഷെട്ടി പറയുന്നു. ശർക്കരയിൽ കൊഴുപ്പിന്റെ അളവ് കുറവാണെന്നും വളരെ എളുപ്പത്തിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്താമെന്നും അവർ കൂട്ടിച്ചേർത്തു. എന്നാൽ, പ്രമേഹരോഗികൾ ശർക്കര അമിതമായി കഴിക്കുന്നത് ഒഴിവാക്കണമെന്നും ശിൽപയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ വ്യക്തമാക്കുന്നു.
ശിൽപയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിൽനിന്നും:
1. ശർക്കര രക്തം ശുദ്ധീകരിക്കുന്നു
2. ദഹനപ്രക്രിയ എളുപ്പമാക്കുന്നു
3. ചർമ്മത്തിന്റെ ആരോഗ്യത്തിന് മികച്ചത്
4. ധാതുക്കളുടെയും അയണിന്റെയും കലവറ
5. പ്രകൃതിദത്തമായ മധുരം
Content highlights: health benefit of jaggery, bollywood actress shilpa shetty says