ചുമ തുടക്കത്തിലേ ചികിത്സിക്കാൻ ചില വീട്ടുവൈദ്യങ്ങൾ സഹായിക്കും.
1. ആവശ്യത്തിന് ജലാംശം നിലനിർത്തണം:
ആവശ്യത്തിന് വെള്ളം കുടിക്കുന്നത് നിങ്ങളുടെ തൊണ്ട വരണ്ടു പോകുന്നത് തടയാൻ സഹായിക്കും. എന്നാൽ ചെറുചൂടുള്ള വെള്ളമോ ചായയോ പോലുള്ള ചൂടുള്ള പാനീയങ്ങൾ കുടിക്കാൻ ഓർമ്മിക്കുക, കൂടാതെ തണുത്ത പാനീയങ്ങൾ, കഫീൻ അടങ്ങിയ പാനീയങ്ങൾ, മദ്യം, മധുരമുള്ള പാനീയങ്ങൾ എന്നിവ പൂർണ്ണമായും ഒഴിവാക്കുക. ഇഞ്ചി ചായ, പ്രത്യേകിച്ച്, സഹായകമാകും.
2. ചൂടുവെള്ളം കൊണ്ട് കവിൾക്കൊള്ളുക
കഫം ഇല്ലാതാക്കാൻ ചെറുചൂടുള്ള ഉപ്പുവെള്ളം ഉപയോഗിച്ച് പതിവായി കവിൾ കൊള്ളുക. നിങ്ങളുടെ തൊണ്ടയുടെ പിൻഭാഗത്തെ കഫം നീക്കം ചെയ്യാനും അതുവഴി ശ്വാസകോശ നാളിയും മൂക്കിന്റെ അറയും വൃത്തിയാക്കാനും ഇത് നിങ്ങളെ സഹായിക്കും. ഇത് വീക്കം കുറയ്ക്കുമെന്നും പറയപ്പെടുന്നു.
3. പുകയും പൊടിയും ഒഴിവാക്കുക
പുകയും പൊടിയും ചുമയ്ക്കും ജലദോഷത്തിനും കാരണമാകുന്ന സാധാരണ പ്രകോപനങ്ങളാണ്. ഈ അവസ്ഥയ്‌ക്കെതിരെ പോരാടുമ്പോൾ നിങ്ങൾ അവയുമായി കൂടുതൽ സമ്പർക്കം പുലർത്തുകയാണെങ്കിൽ, ഇത് നിങ്ങളുടെ പ്രശ്‌നം കൂടുതൽ വഷളാക്കാൻ സാധ്യതയുണ്ട്. അതിനാൽ, കഴിയുന്നിടത്തോളം പുകയിൽ നിന്നും പൊടിയിൽ നിന്നും അകന്നുനിൽക്കുക.
4. ഹെർബൽ കഫ് സിറപ്പ് ഉപയോഗിക്കുക:
പ്രകൃതിദത്തമായി തയ്യാറാക്കിയ സിറപ്പുകൾ ഉപയോഗിക്കാം. ഉദാഹരണത്തിന് ഇഞ്ചിനീരും തേനും ചേർത്ത് കഴിക്കാം. അല്ലെങ്കിൽ തേനും കുരുമുളകും ചേർത്ത് തയ്യാറാക്കിയ മിശ്രിതം കഴിക്കുന്നതും ചുമ മാറാൻ സഹായിക്കുന്ന മികച്ച പ്രതിവിധിയാണ്.
5. തണുത്ത ഭക്ഷണങ്ങൾ ഒഴിവാക്കുക
തണുത്ത ഭക്ഷണങ്ങൾ കഴിക്കുന്നത് തൊണ്ടയിൽ അസ്വസ്ഥതയും ചുമയും ഉണ്ടാകാൻ കാരണമായേക്കാം. അതിനാൽ ഭക്ഷണം ചൂടോടെ കഴിക്കുക.
ചുമയും ജലദോഷവും തടയാൻ ഔഷധങ്ങൾ:
തുളസി, തേൻ, കറുവപ്പട്ട, ഇഞ്ചി, ഇരട്ടിമധുരം എന്നിവ ചുമ, ജലദോഷം എന്നിവയ്‌ക്കെതിരെ പോരാടുന്നതിനും തടയുന്നതിനുമുള്ള ഔഷധങ്ങളാണ്. അവയിൽ ചിലത് ഇവയാണ്:
തുളസി:
തുളസി ശ്വാസോച്ഛ്വാസം മെച്ചപ്പെടുത്തുകയും ജലദോഷം, ചുമ എന്നിവയുടെ ആരംഭം തടയാൻ സഹായിക്കുകയും ചെയ്യുന്നു. പ്രതിരോധശേഷി വർധിപ്പിക്കാൻ തുളസിയില നേരിട്ട് ചവച്ചരച്ച് കഴിക്കാം അല്ലെങ്കിൽ കഷായമായിട്ടോ ചായയായോ കഴിക്കാം.
ഇരട്ടിമധുരം:
ഈ ഔഷധ സസ്യം തൊണ്ടയിലെ പ്രകോപനം കുറയ്ക്കാൻ വളരെയധികം സഹായിക്കുന്നു. തൊണ്ടവേദനയെ നേരിടാൻ, പ്രത്യേകിച്ച് ശൈത്യകാലത്ത്, ഇരട്ടിമധുരം അല്ലെങ്കിൽ ലൈക്കോറൈസ് ചവയ്ക്കാം. നിങ്ങൾക്ക് ഒരു തുള്ളി തേൻ കൂടി ചേർത്ത് ഇരട്ടിമധുരം ചായയും ഈ സമയത്ത് പരീക്ഷിക്കാം.