ആകാംക്ഷ നിറയ്ക്കുന്ന വീഡിയോകൾ ദിനംപ്രതി സാമൂഹികമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്. അത്തരമൊരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയെ ഹരം കൊള്ളിക്കുന്നത്.
വേവിക്കാത്ത മുട്ട മൈക്രോവേവിൽ വെച്ച് ചൂടാക്കുമ്പോൾ എന്തു സംഭവിക്കുമെന്നാണ് ഈ വീഡിയോയിൽ വിവരിക്കുന്നത്.
നൈൽ റെഡ് എന്ന ഇന്റസ്റ്റഗ്രാം ഉപയോക്താവാണ് വീഡിയോ ആദ്യം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. പിന്നീട് യൂട്യൂബ് തങ്ങളുടെ ഔദ്യോഗിക പേജിൽ വീഡിയോ പങ്കുവെയ്ക്കുകയായിരുന്നു.
വേവിക്കാത്ത മുട്ട മൈക്രോവേവിൽ വെച്ച് വെച്ച് ചൂടാക്കുന്നതാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. ആദ്യം ഏതാനും നിമിഷം മുട്ടയ്ക്ക് മാറ്റമൊന്നും കാണാൻ കഴിഞ്ഞില്ല. കുറച്ച് കഴിഞ്ഞപ്പോൾ മുട്ടയുടെ പുറംതോടിന് മുകളിൽ വിയർപ്പ് തുള്ളികൾ പോലെ വെള്ളം പ്രത്യക്ഷപ്പെട്ടു. തോടിനുള്ളിൽ അതിയായ സമ്മർദം അനുഭവപ്പെടുന്നുണ്ടാകാമെന്ന് വീഡിയോയിൽ നൈൽ പറയുന്നുണ്ട്. കുറച്ചു നേരം കൂടി കാത്തിരുന്നപ്പോൾ മുട്ട പൊട്ടിത്തെറിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. എഗ്സ്പ്ലോഷൻ സംഭവിച്ചതായി വീഡിയോയിൽ പറയുന്നു.
മൂന്ന് ദിവസം മുമ്പ് യൂട്യൂബ് പേജിൽ പങ്കുവെച്ച വീഡിയോയ്ക്ക് ഇതുവരെ 73,000-ൽ പരം ലൈക്കുകളാണ് ലഭിച്ചത്.
Content highlights: what happend to a raw when heating in microwave, viral video shows