പലഹാര പ്രേമികളുടെ ഇഷ്ടവിഭവമാണ് സോൻ പപ്പടി. അമിതമായി മധുരം ചേർക്കാതെ തയ്യാറാക്കുന്ന ഈ പലഹാരം ഇന്ത്യയിൽ ഒട്ടുമിക്ക സ്ഥലങ്ങളിലും ലഭ്യമാണ്. മിക്ക ആഘോഷപരിപാടികളിലും ഇടം പിടിക്കുന്ന പലഹാരങ്ങളിലൊന്നുകൂടിയാണ് ഇത്.
ഏറെ ആരാധകരുള്ള സോൻ പപ്പടി തയ്യാറാക്കുന്ന വീഡിയോ ആണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്. ദ ഫൂഡീസ് ഹബ്ബ് എന്ന ഇൻസ്റ്റഗ്രാം പേജിലാണ് നാവിൽ വെള്ളമൂറിപ്പിക്കുന്ന വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
60 ലക്ഷം പേരാണ് ഇതുവരെ ഈ വീഡിയോ കണ്ടിരിക്കുന്നത്.
രണ്ടര ലക്ഷത്തിലധികം പേർ ഈ വീഡിയോ ലൈക്ക് ചെയ്തിട്ടും ഉണ്ട്.
കടലമാവ്, മൈദ, നെയ്യ്, പഞ്ചസാര, ഏലക്ക, നട്സ് എന്നിവയാണ് സോൻ പപ്പടിയുടെ പ്രധാന ചേരുവകകൾ. പഞ്ചസാര സിറപ്പ് ഒട്ടേറെത്തവണ കുഴച്ചെടുത്താണ് സോൻ പപ്പടി തയ്യാറാക്കുന്നത്. മൈദയും കടലമാവും നെയ്യും ചേർന്ന കൂട്ടിൽ ഈ പഞ്ചസാര സിറപ്പ് കൂടി ചേർത്ത് കുഴച്ചെടുത്താണ് വീഡിയോയിൽ സോൻ പപ്പടി തയ്യാറാക്കുന്നത്. അവസാനം ഏലക്കയും നട്സും ചെറിയ കഷ്ണങ്ങളാക്കി മുകളിൽ വിതറി ചെറു കഷ്ണങ്ങളാക്കി മുറിച്ചെടുക്കം.
മണിക്കൂറുകളോളം സമയം ചെലവിട്ടാണ് സോൻ പപ്പടി തയ്യാറാക്കുന്നത്.
Content highlights: making video of soan papadi, viral video