ഇന്ത്യക്കാർക്ക് ചായയോടുള്ള പ്രണയം പ്രശസ്തമാണ്. ഒരു കപ്പ് ചായയോടെ ദിവസം ആരംഭിക്കുന്നവരാണ് ഭൂരിഭാഗം ഇന്ത്യക്കാരും. ഇന്ത്യയിൽ തന്നെ വ്യത്യസ്തമായ ഇനത്തിലും രുചിയിലും ചായപ്പൊടി ലഭിക്കും.
അടുത്തിടെ അസമിൽ വിറ്റുപോയ വളരെ വ്യത്യസ്തമായ തേയില ഇനത്തെക്കുറിച്ചുള്ള വാർത്തയാണ് ട്വിറ്ററിൽ നിറയുന്നത്. മനോഹരി ഗോൾഡ് ടീ എന്ന വിഭാഗത്തിൽപ്പെടുന്ന ഈ ചായപ്പൊടി കിലോയ്‍ക്ക് ഒരു ലക്ഷം രൂപയ്‍ക്കാണ് വിറ്റുപോയത്. ഗുവാഹത്തിയിൽ പ്രവർത്തിക്കുന്ന തേയില ലേല കേന്ദ്രത്തിൽനിന്ന് സൗരവ് ടീ ട്രേഡേഴ്സാണ് ഈ തേയില ലേലത്തിൽ വാങ്ങിയത്.
ലേലത്തിൽ ഇത്രയധികം വിലയ്‍ക്ക് ചായ വിറ്റ് പോകുന്നത് ഇതാദ്യമാണെന്ന് ലേലത്തിൽ പങ്കെടുത്ത ഉദ്യോഗസ്ഥൻ പറഞ്ഞു.
എല്ലാവർഷവും പത്ത് കിലോഗ്രാം മനോഹരി ഗോൾഡ് ചായ ഉണ്ടാക്കുകയാണ് പതിവ്. പക്ഷേ, ഈ വർഷം രണ്ട് കിലോഗ്രാം മാത്രമാണ് ഉണ്ടാക്കിയത്. തേയില ഉത്‌പാദനത്തിന് അസമിലെ മണ്ണും കാലാവസ്ഥയും ഏറ്റവും അനുയോജ്യമാണ്. ഗുണമേന്മയ്‍ക്ക് മാത്രമാണ് ഞങ്ങൾ ഊന്നൽ നൽകുന്നത്-മനോഹരി ടീ എസ്റ്റേറ്റ് ഉടമ രഞ്ജൻ ലോഹിയ പറഞ്ഞു.
Manohari Gold Tea, a rare variety of tea in Assam sold for Rs 1 lakh per kilogram on Tuesday at Guwahati Tea Auction Centre: Bidyananda Barkakoty, Adviser, North Eastern Tea Association (NETA)
&mdash ANI (@ANI)
ഈ തേയില നുള്ളുന്നതിനും തയ്‌യാറാക്കുന്നതിനും പ്രത്യേകമായ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് നോർത്ത് ഈസ്റ്റേൺ ടീ അസോസിയേഷന്റെ ഉപദേശകനായ ബിദ്യാനന്ദ ബർകാകോതി പറഞ്ഞു. ഉയർന്നവിലയുള്ളതും വളരെ അപൂർവമായതുമായ ഒട്ടേറെ ഇനം തേയിലകൾ അസമിൽ ഉത്‌പാദിപ്പിക്കാറുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Content highlights: rare assam tea sold for record price, one lakh per kg, manohari gold tea