വളരെ ഫലപ്രദമായ ആയുർവേദ പരിഹാരം
ദഹന പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുന്ന ചേരുവകളാൽ സമ്പന്നമായതിനാൽ ദഹന വ്യവസ്ഥയെ മോശമായി ബാധിക്കില്ലെന്ന് ഉറപ്പാക്കുന്നു. ഇവിടെ ശ്രദ്ധിക്കേണ്ടതെന്തെന്നാൽ, ദഹന പ്രശ്നങ്ങൾ അകറ്റാൻ ഗവേഷണ പിന്തുണയോടെയുള്ള ഔഷധങ്ങളാണ് ഈ ജ്യൂസ് തയ്യാറാക്കാൻ ഉപയോഗിച്ചിരിക്കുന്നത്. ഉദാഹരണത്തിന്, ഇന്ത്യൻ ഗൂസ്‌ബെറി എന്ന പേരിലും അറിയപ്പെടുന്ന നെല്ലിക്ക ഒരു സൂപ്പർഫുഡ് ആയി കണക്കാക്കപ്പെടുന്ന ഒന്നാണ്, കൂടാതെ ഇത് ദഹനം മെച്ചപ്പെടുത്താനും മെറ്റബോളിസം ശക്തമാക്കാനുമെല്ലാം പേരുകേട്ടതാണ്. ഇതിലെ ജീരകം കരളിലെ പിത്തരസത്തിന്റെ ഉത്പാദനം വേഗത്തിലാക്കാനും കൊഴുപ്പുകളുടെ ദഹനത്തിനും സഹായിക്കുന്നു.
അയമോദകത്തിൽ അടങ്ങിയിട്ടുള്ള തൈമോൾ ദഹനപ്രക്രിയ സുഗമമാക്കാൻ സഹായിക്കുന്ന ഗ്യാസ്ട്രിക് ജ്യൂസ് പുറപ്പെടുവിക്കുന്നു. മല്ലി കുടൽ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുകയും അസിഡിറ്റി കുറയ്ക്കാൻ സഹായിക്കുന്ന ആമാശയത്തിലെ ആസിഡിന്റെ ഉത്പാദനം വർധിപ്പിക്കുകയും ചെയ്യുന്നു. വിവിധ ആന്റി ഓക്സിഡന്റുകളും മറ്റ് പോഷക ഗുണങ്ങളും നിറഞ്ഞതാണ് മല്ലി. അവസാനമായി, ‘ദൈവങ്ങളുടെ ഭക്ഷണം’ അല്ലെങ്കിൽ ‘ചെകുത്താന്റെ ചാണകം’ എന്നൊക്കെ അറിയപ്പെടുന്ന കായം ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്ന കാർബോഹൈഡ്രേറ്റുകൾ, ഫൈബർ, പൊട്ടാസ്യം, കാൽസ്യം, അയൺ തുടങ്ങിയവയാൽ സമ്പന്നമാണ്, ഇവ ദഹനാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
30 വർഷത്തോളം പ്രവർത്തന പരിചയമുള്ള ആയുർവേദ വിദഗ്ധനും കപിവ ആയുർവേദ അക്കാദമിയിലെ അംഗവുമായ ഡോ ആനന്ദ് ദ്വിവേദി പറഞ്ഞു,
“ആയുർവേദത്തിന്റെ ഫലപ്രാപ്തി ശരിയായ അളവ്, ഗുണനിലവാരം, തയ്യാറാക്കുന്ന രീതി എന്നിവയെ ആശ്രയിച്ചിരിക്കുന്നു.
നൂറ് വർഷത്തോളമുള്ള പ്രവർത്തനപരിചയത്തിന്റെ ആകെത്തുകയുള്ള കപിവ ആയുർവേദ അക്കാദമിയിലെ ഞങ്ങളുടെ ടീം ഈ തത്വം അടിസ്ഥാനമാക്കിയാണ്
ഡൈജസ്റ്റികെയർ ജ്യൂസ്
വികസിപ്പിച്ചെടുത്തിരിക്കുന്നത്.
ദഹന പ്രശ്നങ്ങളെ പ്രതിരോധിക്കാനുള്ള പ്രതിപ്രവർത്തന മാർഗ്ഗമായി അന്‍റാസിഡുകളെ അപേക്ഷിച്ച്
തീർച്ചയായും ആരോഗ്യകരമായ ദഹനവ്യവസ്ഥയ്ക്കുള്ള മികച്ച മാർഗ്ഗമാണ്. നിർദ്ദേശിക്കപ്പെട്ട അളവിലും സമയത്തും കഴിക്കുകയാണെങ്കിൽ ദഹനപരങ്ങൾക്കുള്ള ഇത്തരം ദ്രുത പരിഹാരങ്ങൾക്ക് പാർശ്വഫലങ്ങൾ ഉണ്ടാകില്ലായിരിക്കാം. എന്നാൽ ഈ അന്റാസിഡുകൾ പതിവായി എടുക്കുന്നത് അതിസാരം, മലബന്ധം, ആന്ത്രവായു, വയറുവേദന, ക്ഷീണം, ഛർദ്ദി തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം.
കപിവ ഡൈജസ്റ്റികെയർ ജ്യൂസ് പതിവായി ഉപയോഗിക്കുന്ന വ്യക്തിയാണ് ആരതി. ഒരു പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമിൽ നിന്ന് കപിവ ഡൈജസ്റ്റികെയർ വാങ്ങിയതിന് ശേഷം അവർ
ഇങ്ങനെയാണ്, “എനിക്ക് അടുത്തിടെയായി ഗ്യാസ്ട്രിക് പ്രശ്നങ്ങൾ ഉണ്ടായിരുന്ന സമയത്താണ് ഞാൻ ഈ ഉൽപ്പന്നം കാണാനിടയായത്. ദഹനത്തിന് സഹായിക്കുന്ന മികച്ച ജ്യൂസ് ആണിത്. കേവലം രണ്ട് ദിവസത്തിനുള്ളിൽ തന്നെ വയർ വീർക്കുന്നതിന് പരിഹാരം ലഭിച്ചു. രുചിയും മികച്ചതാണ്, ഇതിലെ ഓരോ ചേരുവകളുടെയും രുചി നിങ്ങൾക്ക് മനസ്സിലാക്കാം. തീർച്ചയായും ഇത് പരീക്ഷിക്കേണ്ട ഒന്നാണ്.” ആരതിയെപോലെ പല ആളുകളും ഡൈജസ്റ്റികെയർ ജ്യൂസ് കുടിച്ച് ഗുണങ്ങൾ നേടിയിട്ടുണ്ട്.
നൂറിൽപരം ഡൈജസ്റ്റികെയർ ഉപയോക്താക്കൾക്കിടയിൽ നടത്തിയ ഒരു ആന്തരിക പഠനം അനുസരിച്ച് 92% പേർക്ക് ദഹനപ്രശ്നങ്ങൾ ഒരു മാസത്തിനകം തന്നെ കുറഞ്ഞു എന്ന് കണ്ടെത്തി. ഈ ജ്യൂസ് ഉപയോഗിച്ച ശേഷം ഏതാണ്ട് 85% ആളുകൾ ഉടനടി ആശ്വാസം ലഭിക്കാൻ ഉപയോഗിക്കുന്ന അന്റാസിഡുകളുടെ ഉപയോഗവും അവസാനിപ്പിച്ചു.
ഡിസ്ക്ലെയിമർ: ഈ ലേഖനത്തിൽ പ്രകടിപ്പിച്ചിട്ടുള്ള കാഴ്ചപ്പാടുകൾ/നിർദ്ദേശങ്ങൾ/അഭിപ്രായങ്ങൾ എന്നിവയെല്ലാം പ്രതിപാദിച്ചിരിക്കുന്ന ബ്രാൻഡിന്റെ ഉത്തരവാദിത്തമാണ്. ഇവ ഒരു വിദഗ്ധ വൈദ്യോപദേശത്തിന് പകരമായി കണക്കാക്കരുത്. കൂടുതൽ വിവരങ്ങൾക്ക് ഒരു ആരോഗ്യ വിദഗ്ധനുമായി ബന്ധപ്പെടുക. ഈ ആർട്ടിക്കിൾ തയ്യാറാക്കിയത് കപിവയ്ക്ക് വേണ്ടി ടൈംസ് ഇന്‍റര്‍നെറ്റിന്‍റെ സ്പോട്ട്‌ലൈറ്റ് ടീം.