കോഴിക്കോട്: പേരാമ്പ്രയിൽ കാർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. പേരാമ്പ്ര ചേനോളി സ്വദേശിയായ അബ്ദുറഹ്മാനാണ് (53) മരിച്ചത്. കൈതക്കലിൽ വെച്ച് വ്യാഴാഴ്ച രാവിലെയാണ് ദാരുണമായ അപകടമുണ്ടായത്.
കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന കാർ തെറ്റായ ദിശയിലേക്ക് കയറിവന്ന് അബ്ദുറഹ്മാൻ സഞ്ചരിച്ച സ്കൂട്ടറിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽതെറിച്ചുവീണ അബ്ദുറഹ്മാൻ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചിരുന്നുവെന്നാണ് വിവരം.
സമീപത്തെ സിസിടിവിയിൽ അപകടത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. പ്രദേശത്ത് ഇതിനുമുമ്പും നിരവധി അപകടങ്ങളുണ്ടായിട്ടുണ്ട്.
content highlights:scooter passenger was killed in accident at perambra