സാങ്കേതിക രംഗത്തിന് ആവേശകരമായൊരു ഡിസംബർ മാസമാണ് വരാൻ പോവുന്നത്. ബ്ലാക്ക് ഫ്രൈഡേ, ക്രിസ്മസ് മുതലായ ഉത്സവകാലമാണ് വരുന്നത്. സീസൺ മുന്നിൽ കണ്ട് ഒരു കൂട്ടം പുതിയ സ്മാർട്ഫോണുകൾ ഡിസംബറിൽ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ.
വൺപ്ലസ്, റെഡ്മി, റിയൽമി എന്നീ പ്രമുഖ കമ്പനികളിൽ നിന്നുള്ള സ്മാർട്ഫോണുകൾ ഇതിൽ ഉൾപ്പെടുന്നു. അതിൽ തന്നെ ഏറ്റവും ചർച്ച ചെയ്‌യപ്പെടുന്ന രണ്ട് മോഡലുകളാണ് വൺപ്ലസ് ആർടി ( OnePlus RT ) യും ഇഖൂ 8 ( IQOO 8 ) ഉം. ഈ വർഷാവസാനമാകുമ്പോഴേക്കും പുറത്തിറക്കാൻ സാധ്യതയുള്ള ചില പ്രധാനമോഡലുകൾ പരിശോധിക്കാം.
വൺപ്ലസ് ആർ ടി ( OnePlus RT )
വൺപ്ലസ് എന്ന കമ്പനിയിൽ നിന്നും പ്രതീക്ഷിക്കുന്ന ഏറ്റവും പുതിയ ഫ്ളാഗ്ഷിപ്പ് ഫോണാണ് വൺപ്ലസ് ആർടി. വൺപ്ലസ് 9ആർടിയുടെ ഇന്ത്യൻ വേർഷന് വൺപ്ലസ് ആർടി എന്ന പേരിൽ വിപണിയിലെത്തിക്കാനാണ് സാധ്യത. 6.62 ഇഞ്ച് ഫ്ലൂയിഡ് അമോലെഡ് ഡിസ്പ്ലേ, സ്നാപ്ഡ്രാഗൺ 888 പ്രോസസ്സറുമായി സംയോജിപ്പിച്ചിരിക്കുന്ന 12ജിബി ഏൽപിഡിആർ 5 റാം, യുഎഫ്എസ് 3.1 സപ്പോർട്ടോട് കൂടിയ 256 ജിബി വരെ ഉള്ള സ്റ്റോറേജ് ഓപ്ഷൻ എന്നിവയാണ് പ്രധാന സവിശേഷതകൾ. കൂടാതെ 50 മെഗാപിക്സിലിന്റെ മെയിൻ ക്യാമറ,16 മെഗാപിക്സലിന്റെ സെക്കണ്ടറി ക്യാമറ, 2 മെഗാപിക്സിലിന്റെ മാക്രോ ക്യാമറയോട് കൂടിയ ട്രിപ്പിൾ ക്യാമറ സജ്ജീകരണവും പ്രതീക്ഷിക്കുന്നു. പഞ്ച് ഹോൾ ഡിസ്പ്ലേയിൽ മുകളിൽ ഇടത്തു ഭാഗത്തായി 16 മെഗാപിക്സിലിന്റെ സെൽഫി ക്യാമറയും സജ്ജീകരിച്ചിരിക്കുന്നു. ഡിസംബർ 16 ന് 4500mAh കപ്പാസിറ്റിയുള്ള ബാറ്ററി ആണ് ഫോണിൽ നൽകിയിരിക്കുന്നത്. വൺപ്ലസ് ആർ ടി ഡിസംബർ 16 ന് ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
റെഡ്മി കെ 50 സീരീസ് ( Redmi K50 series )
റെഡ്മി കെ 50 സീരീസിൽ റെഡ്മി കെ 50, റെഡ്മി കെ 50 പ്രോ, റെഡ്മി കെ 50 പ്രോ + എന്നീ മോഡലുകൾ ഉൾപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നു. Redmi K50 ക്ക് 120ഹെർട്സ് റിഫ്രഷ് റേറ്റ് വരുന്ന 6.28 ഇഞ്ച് OLED ഡിസ്പ്ലേ ആവും ഉണ്ടാവുക. കൂടാതെ 2.5ഡി കർവ്ഡ് ടെമ്പർഡ് ഗ്ലാസ് കൊണ്ടും കോർണിംഗ് ഗൊറില്ല ഗ്ലാസിന്റെ ഏറ്റവും പുതിയ പതിപ്പിന്റെ സംരക്ഷണവും ഡിസ്പ്ലേയ്‍ക്ക് ലഭിക്കുന്നു. സ്നാപ്ഡ്രാഗൺ 870 SoC പ്രോസസ്സർ ആവും ഫോണിന് കരുത്തുപകരുക. 6, 8, 12 ജിബി റാമുകളിൽ 64, 128, 256 ജിബി എന്നീ സ്റ്റോറേജ് ഓപ്ഷനുകളിലും ഫോൺ ലഭ്യമാകും.
റെഡ്മി കെ 50 പ്രോയെ 12ജിബി റാമുമായി വരുന്ന ക്വാൽകോം സ്നാപ്ഡ്രാഗൺ 888 പ്രോസസ്സറാണ് കരുത്താക്കുന്നത്. 6.69 ഇഞ്ച് വലിപ്പമുള്ള ഡിസ്പ്ലേ, 108 മെഗാപിക്സൽ പ്രൈമറി ക്യാമറ സെൻസറും 8 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസും 5 മെഗാപിക്സൽ മാക്രോ സെൻസറും അടങ്ങുന്നതാണ് പിൻക്യാമറ സജ്ജീകരണം. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 മെഗാപിക്സൽ ക്യാമറ മുൻവശത്ത് നൽകിയിരിക്കുന്നു. 4,500mAh കപ്പാസിറ്റിയുള്ള ബാറ്ററിയാവും ഫോണിന് നൽകിയിരിക്കുക.
റെഡ്മി കെ 50 സീരീസിലെ ഏറ്റവും ശക്തമായ മോഡലാണ് റെഡ്മി കെ 50 പ്രോ പ്ലസ്. 6.69 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയും 108 മെഗാപിക്സൽ പ്രൈമറി സെൻസറുമായി വരുന്ന പിൻ ക്യാമറയാണ് പ്രതീക്ഷിക്കുന്നത്. ക്വാൽകോം സ്നാപ്ഡ്രാഗൺ 888 പ്രോസസ്സറും 120W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമായി വരുന്ന 5000mAh ബാറ്ററി എന്നിവയാണ് K50 Pro+ ൽ പ്രതീക്ഷിക്കുന്ന മറ്റു സവിശേഷതകൾ.
iQOO 8 ലെജൻഡ്
1440 x 3200 പിക്സൽ റെസല്യൂഷനും 120 ഹെർട്സ് റിഫ്രഷ് റേറ്റും വരുന്ന 6.78 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ ആണ് iQOO 8 ലെജൻഡിൽ ഉണ്ടായിരിക്കുക. ക്വാൽകോം സ്നാപ്ഡ്രാഗൺ 888 പ്രൊസസർ 12 ജിബി റാമും 256 ജിബി വരെ ഇന്റേണൽ സ്റ്റോറേജുമായി ജോടിയാക്കിയിരിക്കുന്നു.
50 മെഗാപിക്സൽ പ്രൈമറി ലെൻസും 48 മെഗാപിക്സൽ അൾട്രാ വൈഡ് സെൻസറും 16 മെഗാപിക്സൽ ടെലിഫോട്ടോ സെൻസറും അടങ്ങുന്നതാണ് പിൻക്യാമറാ സജ്ജീകരണം. സെൽഫികൾക്കായി,16 മെഗാപിക്സലിന്റെ മുൻ ക്യാമറ നൽകിയിരിക്കുന്നു. 120W വയർഡ് ഫാസ്റ്റ് ചാർജിംഗിനും 50W വയർലെസ് ചാർജിംഗിനും സപ്പോർട്ട് ചെയുന്ന 4,500mAh ബാറ്ററിയാണ് എടുത്തുപറയത്തക്ക മറ്റൊരു സവിശേഷത.
റിയൽമി നാർസോ 50A
6.5 ഇഞ്ച് HD+ ഡിസ്പ്ലേയിൽ 570 nits വരെ ഉയർന്ന തെളിച്ചം സപ്പോർട്ട് ചെയ്‌യുന്നു. മാലി ജി-52 ജിപിയു (Mali-G52 GPU) , 4ജിബി RAM, 128ജിബി വരെ സ്റ്റോറേജ് എന്നിവയുമായി ജോടിയാക്കിയ മീഡിയടെക് ഹീലിയോ ജി85 (Mediatek Helio G85) ആണ് പ്രോസസ്സർ. 50MP പ്രൈമറി സെൻസർ, 2MP മാക്രോ ലെൻസ്, 2MP B&W പോർട്രെയിറ്റ് ലെൻസ് എന്നിവയടങ്ങുന്ന ട്രിപ്പിൾ ക്യാമറ സജ്ജീകരണത്തോടൊപ്പം സെൽഫികൾക്കായി മുൻവശത്ത് 8 എംപി ക്യാമറയും Realme Narzo 50A യിൽ നൽകിയിരിക്കുന്നു. ഫിംഗർപ്രിന്റ് സെൻസർ പിൻഭാഗത്തായി സജ്ജീകരിച്ചിട്ടുണ്ട്.
റിയൽമി സി35
720 x 1560 പിക്സൽ റെസല്യൂഷനുള്ള 6.6 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലേയോടെയാണ് റിയൽമി സി 35 ലോഞ്ച് ചെയ്‌യുമെന്നാണ് പ്രതീക്ഷിക്കുന്നത്. 4 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജും ഉൾപ്പെടുന്ന ഒക്‍ടാകോർ മീഡിയടെക് ഹീലിയോ ജി 80 പ്രോസസറാണ് സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്. 16 മെഗാപിക്സൽ പ്രൈമറി സെൻസർ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തോടെയാണ് ഫോൺ എത്തുന്നത്. 12 മെഗാപിക്സലിന്റെ മുൻ ക്യാമറയും ഫോണിൽ നൽകിയിരിക്കുന്നു.
റെഡ്മി നോട്ട് 11ടി 5ജി
6GB + 64GB, 6GB + 128GB, 8GB + 128GB എന്നിങ്ങനെ 3 സ്റ്റോറേജ് ഓപ്ഷനുകളിൽ അക്വാമറൈൻ ബ്ലൂ, മാറ്റ് ബ്ലാക്ക് & സ്റ്റാർഡസ്റ്റ് വൈറ്റ് എന്നീ നിറങ്ങളിലാവും ഫോൺ വിപണിയിലെത്തുക. 90 ഹെർട്സ് റിഫ്രഷ് റേറ്റിൽ തുടങ്ങി 240 ഹെർട്സ് വരെ സപ്പോർട്ട് ചെയുന്ന അഡ്ജസ്റ്റബിൾ റിഫ്രഷ് റേറ്റോഡ് കൂടി വരുന്ന 6.6 ഇഞ്ച് വലിപ്പമുള്ള ഫുൾ എച് ഡി പ്ലസ് ഡിസ്പ്ലേയും കരുത്തുറ്റ മീഡിയടെക് ഡൈമൻസിറ്റി 810 പ്രോസസറും കൂടാതെ 8GB LPDDR4X റാമും ഫോണിനെ മികവുറ്റതാക്കുന്നു.
ഫോട്ടോകൾക്കും വീഡിയോകൾക്കുമായി f/1.8 ലെൻസുള്ള 50-മെഗാപിക്സൽ പ്രൈമറി സെൻസറും 8-മെഗാപിക്സൽ അൾട്രാ-വൈഡ് ഷൂട്ടറും അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും 16 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസറും ഉണ്ടായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. 33W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 5,000mAh ബാറ്ററിയും UFS 2.2 സ്റ്റോറേജ് സപ്പോർട്ടും ഫോണിന്റെ മറ്റ് ആകർഷക ഘടകങ്ങൾ ആയി പ്രതീക്ഷിക്കുന്നു. ഇന്ത്യൻ വിപണിയിൽ ഏകദേശം 15000/- മുതൽ 20000/- രൂപവരെയാണ് ഫോണിന് വില പ്രതീക്ഷിക്കുന്നത്. റെഡ്മി നോട്ട് 11ടി 5ജി ഡിസംബർ 30ന് ഇന്ത്യയിൽ ലോഞ്ച് ചെയ്‌യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Content Highlights : Upcoming Smartphone launches in India for December 2021: Specs, launch date, and price Explained