ആൻറി ഇൻഫ്ലമേറ്ററി, ആന്റി ഓക്സിഡന്റ് ഗുണങ്ങളാൽ സമ്പുഷ്ടമായ ഇഞ്ചി ആയുർവേദം ഉൾപ്പെടെയുള്ള പരമ്പരാഗത ഔഷധങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്നു. നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ ഇഞ്ചി ഉൾപ്പെടുത്തുന്നത് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുകയും മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചർമ്മത്തിന്റെ കൊളാജൻ അളവ് സംരക്ഷിക്കുകയും ചെയ്യും. നിങ്ങളുടെ ഭക്ഷണത്തിൽ ഇഞ്ചി ഒരു പ്രധാന ഘടകമാക്കാൻ ഇവ പര്യാപ്തമല്ലേ? ഇഞ്ചിയുടെ പിന്നിലെ കൂടുതൽ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
# ഇഞ്ചിക്ക് നല്ല ആന്റിഹിസ്റ്റാമൈൻ ഗുണങ്ങളുണ്ട്, ഇത് ജലദോഷം, ചുമ, തൊണ്ടവേദന, മൂക്കൊലിപ്പ്, പനി, ആസ്ത്മ, മറ്റ് ശ്വസനവ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നിവയ്ക്കുള്ള നല്ലൊരു പരിഹാരമാണ്. ഇത് ശ്വാസകോശ നാളിയുടെ സങ്കോചത്തെ നിയന്ത്രിക്കുകയും അലർജികളിൽ നിന്ന് നമുക്ക് ആശ്വാസം നൽകുകയും ചെയ്യും.
# ഓക്കാനം അകറ്റി നിർത്തുന്ന ഒരു അത്ഭുതകരമായ ആൻറി ഇൻഫ്ലമേറ്ററി ഘടകമാണ് ഇഞ്ചി വേര്. ഗർഭിണികളിലെ പ്രഭാതത്തിൽ ഉണ്ടാവുന്ന മനംപുരട്ടൽ, കാൻസർ രോഗികളിൽ കീമോതെറാപ്പി മൂലമുണ്ടാകുന്ന ഓക്കാനം എന്നിവയ്ക്ക് വിറ്റാമിൻ 6 പോലെ ശക്തമായി ചികിത്സിക്കാൻ ഇഞ്ചിക്ക് കഴിയുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
# നിങ്ങൾ വിട്ടുമാറാത്ത ദഹനപ്രശ്നങ്ങളോ നെഞ്ചെരിച്ചോ ഉള്ളവരാണെങ്കിൽ, ഇഞ്ചി നിങ്ങളുടെ രക്ഷകനാകും. ഇത് പ്രോട്ടീൻ ലഭ്യത വേഗത്തിലാക്കുന്നു, എൻസൈം സ്രവണം വർദ്ധിപ്പിച്ച് ഭക്ഷണം ദഹനം ചെയ്യുന്നത് മെച്ചപ്പെടുത്തുന്നു, കോശങ്ങളിലെ സുപ്രധാന പോഷകങ്ങൾ സ്വാംശീകരിക്കാൻ സഹായിക്കുന്നു, അൾസർ ഒഴിവാക്കുന്നതിന് കഫത്തിന്റെ സ്രവണം വർദ്ധിപ്പിക്കുന്നു. ഇഞ്ചിയുടെ കാർമിനേറ്റീവ് ഗുണങ്ങൾ ദഹനക്കേട്, വയറുവേദന, വയറുവീർപ്പ് തുടങ്ങിയ പ്രശ്നങ്ങളെ ചികിത്സിക്കാൻ സഹായിക്കുന്ന ഒരു മികച്ച പരിഹാരമാക്കി അതിനെ മാറ്റുന്നു. കൂടാതെ, ദഹനരസങ്ങളുടെ ഒഴുക്ക് വർദ്ധിപ്പിക്കുന്നതിലൂടെ ഇഞ്ചി വിശപ്പ് ഉത്തേജിപ്പിക്കുകയും ചെയ്യുന്നു.
# ദിവസവും ഇഞ്ചി കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കാര്യക്ഷമമായി നിയന്ത്രിക്കാൻ സഹായിക്കും. ഇത് ഡയബറ്റിക് നെഫ്രോപ്പതിയുടെ (പ്രമേഹം മൂലം വൃക്കയ്ക്ക് ഉണ്ടാവുന്ന ഗുരുതരമായ ക്ഷതം) സാധ്യത കുറയ്ക്കുമെന്നും അറിയപ്പെടുന്നു.
# ദിവസേനയുള്ള ഭക്ഷണത്തിൽ ഇഞ്ചി ഉൾപ്പെടുത്തുന്നത് മസ്തിഷ്ക കോശങ്ങളുടെ നഷ്ടം തടയാൻ കഴിയുമെന്ന് നിരവധി ഗവേഷണങ്ങൾ നിഗമനം ചെയ്തിട്ടുണ്ട്. മസ്തിഷ്ക കോശങ്ങളെ സംരക്ഷിക്കുന്നതിലും നിലനിർത്തുന്നതിനും ഇത് ഒരു പ്രധാന പങ്ക് വഹിക്കുന്നു, അതിലൂടെ ഇത് അൽഷിമേഴ്സ് രോഗത്തെ തടയുന്നു.
# ഇഞ്ചി വേരുകളുടെ സഹായത്തോടെ നിങ്ങളുടെ ശരീര ഭാരം കുറയ്ക്കാനുള്ള യാത്ര സുരക്ഷിതവും സുഗമവുമാകും. ഇത് കൊഴുപ്പ് കുറയ്ക്കുന്നതിന് ഒരു അത്ഭുതകരമായ പ്രകൃതിദത്ത ഒറ്റമൂലിയായി പ്രവർത്തിക്കുകയും നമ്മുടെ ശരീരത്തിലെ ഏറ്റവും കഠിനമായ കൊഴുപ്പ് നിക്ഷേപം പോലും ഇല്ലാതാക്കാൻ സഹായിക്കുകയും ചെയ്യുന്നു. അമിതമായി ഭക്ഷണം കഴിക്കാതിരിക്കാനും അമിതഭാരം ഉണ്ടാകാതിരിക്കാനും ഇത് നമ്മുടെ വയർ ദീർഘനേരം നിറയ്ക്കുന്നു.
# സ്വാഭാവികമായും നമ്മുടെ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്ന കാര്യത്തിൽ, ഇഞ്ചി ഒരു മികച്ച പരിഹാരമായി കണക്കാക്കപ്പെടുന്നു. ഇത് നമ്മുടെ പ്രതിരോധശേഷി വർധിപ്പിക്കുന്നു, അങ്ങനെ നമ്മുടെ ശരീരം പലപ്പോഴും അണുബാധകളോ മറ്റ് രോഗങ്ങളോ ഉണ്ടാകാൻ സാധ്യതയില്ലാത്ത വിധം ആരോഗ്യകരമായി മാറുന്നു.
# ഇഞ്ചി ചേർത്ത ചായ പല സ്ത്രീകൾക്കും അവരുടെ ആർത്തവ ചക്രങ്ങളിൽ ഉപയോഗിക്കാവുന്ന മരുന്നാണ്. ഇത് യഥാർത്ഥത്തിൽ ആർത്തവ വേദന കുറയ്ക്കുകയും കഠിനമായ വേദനയിൽ നിന്ന് ആശ്വാസം നൽകുകയും ചെയ്യും.
# മൈഗ്രേനിന്റെ തീവ്രമായ വേദന ഇഞ്ചി വേര് ഉപയോഗിച്ച് സ്വാഭാവികമായും ഫലപ്രദമായും ചികിത്സിക്കാം. ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ, ഇത് നമ്മുടെ ശരീരത്തിലെ പ്രോസ്റ്റാഗ്ലാൻഡിൻസിന്റെ പ്രവർത്തനങ്ങളെ മന്ദഗതിയിലാക്കുന്നു, ഇത് രക്തക്കുഴലുകളുടെ വീക്കം കുറയ്ക്കുകയും അതുവഴി വേദന ഒരു പരിധിവരെ ലഘൂകരിക്കുകയും ചെയ്യുന്നു.
# ആന്റിഓക്സിഡന്റുകൾ കൊണ്ട് നിറഞ്ഞിരിക്കുന്നതിനാൽ, ആദ്യഘട്ടങ്ങളിൽ ഉപയോഗിച്ചാൽ അണ്ഡാശയ, വൻകുടൽ കാൻസറിനെ തടയാൻ ഇഞ്ചിക്ക് കഴിയും. ഇത് പ്രധാനമായും അപ്പോപ്റ്റോസിസ് അല്ലെങ്കിൽ ഓട്ടോഫാഗിക്ക് കാരണമാകുന്നു, അതിലൂടെ ഒന്നുകിൽ കാൻസർ കോശങ്ങൾ സ്വയം നശിപ്പിക്കപ്പെടുകയോ എൻസൈമുകളാൽ ദഹിപ്പിക്കപ്പെടുകയോ ചെയ്യുന്നു, അതുവഴി അസുഖം സുഖപ്പെടുത്തുന്നു.