റെഡ്മി നോട്ട് 10ടി 5ജി സ്മാർട്ഫോണിന്റെ പിൻഗാമിയായി റെഡ്മി നോട്ട് 11ടി 5ജി നവംബർ 30 ന് ലോഞ്ച് ചെയ്യുമെന്ന് റെഡ്മി ഇന്ത്യ (Redmi India) ഈ കഴിഞ്ഞ തിങ്കളാഴ്ച ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞമാസം ചൈനയിൽ റെഡ്മി നോട്ട് 11 സീരീസ് ഫോണുകൾ ലോഞ്ച് ചെയ്തതിന് പിന്നാലെ ഇന്ത്യൻ ലോഞ്ചിനെ പറ്റി ചൂടുപിടിച്ച ചർച്ചകൾ സജീവമായിരുന്നു. ചൈനയിൽ ലോഞ്ച് ചെയ്ത നോട്ട് 11 സീരീസ് ഫോണുകളുടെ റീബ്രാൻഡഡ് വേർഷൻ ആണ് ഇന്ത്യയിൽ അവതരിപ്പിക്കുന്നത്.
ആഗോള വിപണിയിൽ ഇത് പോക്കോ M4 Pro 5G ആയാണ് അറിയപ്പെടുന്നത്. അവതരിപ്പിക്കുന്ന തീയതി വന്നതിന് പിന്നാലെ ഫോണിന്റെ സവിശേഷതകളെ കുറിച്ചുള്ള പുതിയ ചർച്ചകൾ സജീവമായിരിക്കുകയാണ്. ഫോണിന്റെ ആദ്യ വിൽപ്പന വഴിയാണ് എന്നുറപ്പാക്കിക്കൊണ്ട് ഫോണിന്റെ ലോഞ്ചിന്റെ പോസ്റ്ററും പ്രത്യക്ഷ്യപ്പെട്ടിട്ടുണ്ട്.
നോട്ട് 11ടി 5ജിയുടെ സവിശേഷതകൾ കമ്പനി പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ വേഗതയേറിയ പ്രോസസർ, ഫാസ്റ്റ് ചാർജിംഗ്, ഉയർന്ന റീഫ്രഷ് റേറ്റുള്ള ഡിസ്പ്ലേ, മുൻതലമുറ ഫോണിനേക്കാളും മികച്ച ക്യാമറ എന്നിങ്ങനെയുള്ള ചില സൂചനകൾ ഷവോമിയുടെയും ആമസോണിന്റെയും വെബ് പേജുകളിൽ നിന്ന് ലഭിക്കുന്നുണ്ട്.
പ്രതീക്ഷിക്കുന്ന സവിശേഷതകൾ
റെഡ്മി നോട്ട് 11ടി 5ജിയുടെ സവിശേഷതകൾ എന്ന രീതിയിൽ ധാരാളം റിപ്പോർട്ടുകൾ ഇതിനോടകം ഇന്റർനെറ്റിൽ സുലഭമാണ്. എന്നാലും ടെക്നോളജി സമൂഹത്തിലെ ചില പ്രമുഖർ പങ്കുവെക്കുന്ന ചില സവിശേഷതകൾ ഇങ്ങനെയാണ് :
6GB + 64GB, 6GB + 128GB, 8GB + 128GB എന്നിങ്ങനെ മൂന്ന് സ്റ്റോറേജ് ഓപ്ഷനുകളിൽ അക്വാമറൈൻ ബ്ലൂ, മാറ്റ് ബ്ലാക്ക് & സ്റ്റാർഡസ്റ്റ് വൈറ്റ് എന്നീ നിറങ്ങളിലാവും ഫോൺ വിപണിയിലെത്തുക. 90 ഹെർട്സ് റിഫ്രഷ് റേറ്റിൽ തുടങ്ങി 240 ഹെർട്സ് വരെ സപ്പോർട്ട് ചെയ്യുന്ന അഡ്ജസ്റ്റബിൾ റിഫ്രഷ് റേറ്റോഡ് കൂടി വരുന്ന 6.6 ഇഞ്ച് വലിപ്പമുള്ള ഫുൾ എച്ച്ഡിപ്ലസ് ഡിസ്പ്ലേയും കരുത്തുറ്റ മീഡിയടെക്ക് ഡൈമൻസിറ്റി 810 പ്രോസസറും കൂടാതെ 8GB LPDDR4X റാമും ഫോണിലുണ്ടാവും.
ഫോട്ടോകൾക്കും വീഡിയോകൾക്കുമായി f/1.8 ലെൻസുള്ള 50-മെഗാപിക്സൽ പ്രൈമറി സെൻസറും 8-മെഗാപിക്സൽ അൾട്രാ-വൈഡ് ഷൂട്ടറും അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും 16 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസറും ഉണ്ടായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. 33W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 5,000mAh ബാറ്ററിയും UFS 2.2 സ്റ്റോറേജ് സപ്പോർട്ടും ഫോണിന്റെ മറ്റ് ആകർഷക ഘടകങ്ങൾ ആയി പ്രതീക്ഷിക്കുന്നു.
മിഡ്റേഞ്ച് ബഡ്ജറ്റ് ഫോൺ എന്ന നിലയിൽ ഇന്ത്യൻ വിപണിയിൽ ഏകദേശം 15000/- മുതൽ 20000/- രൂപവരെയാണ് ഫോണിന് വില പ്രതീക്ഷിക്കുന്നത്.
Content Highlights : The All New Redmi Note 11T 5G is set to launch in India on November 30