ന്യൂഡല്‍ഹി> ഡല്‍ഹിയിലെയും സമീപ പ്രദേശങ്ങളിലെയും സ്കൂളുകളും കോളേജുകളും ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ തുറക്കരുതെന്ന് എയര്‍ മാനേജ്മെന്റ് ക്വാളിറ്റി കമ്മിഷന്.വായു മലിനീകരണം രൂക്ഷമായതിനെ തുടര്‍ന്നാണ് നടപടി.
നവംബര്‍ 21 വരെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്നും സര്‍ക്കാര്‍ ഓഫീസുകളില്‍ ഉള്‍പ്പടെ 50 ശതമാനം വര്‍ക്ക് ഫ്രം ഹോം നടപ്പിലാക്കണമെന്നും നിര്‍ദേശമുണ്ട്.ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഹരിയാന, രാജസ്ഥാന് തുടങ്ങിയ സംസ്ഥാനങ്ങളിലെ സ്വകാര്യ സ്ഥാപനങ്ങളോടും നവംബര്‍ 21 വരെ 50 ശതമാനം വര്‍ക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കാന്‍ എയര്‍ മാനേജ്മെന്റ് ക്വാളിറ്റി കമ്മിഷന് നിര്‍ദേശിച്ചിട്ടുണ്ട്.
ഡല്‍ഹിയുടെ 300 കിലോമീറ്റര്‍ ചുറ്റളവിലുള്ള ആറോളം താപ നിലയങ്ങളും ഈ ദിവസങ്ങളില്‍ അടച്ചിടും.സുപ്രീംകോടതി നിര്‍ദേശപ്രകാരം നടത്തിയ അടിയന്തര യോഗത്തിനു ശേഷമാണ് തീരുമാനം.
റെയില്‍വേ, മെട്രോ, വിമാനത്താവളം, ബസ് ടെര്‍മിനലുകള്‍, പ്രതിരോധ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടവ ഒഴികെയുള്ള എല്ലാ നിര്‍മാണങ്ങളും നിര്‍ത്തിവെക്കും.