പേരിലെ പ്രത്യേകത തന്നെയാണ് ജർജീർ എന്ന ഇലയെ വ്യത്യസ്തമാക്കുന്നത്. സാലഡിലെ സ്ഥിരം കക്ഷിയാണെങ്കിലും മറ്റു വിഭവങ്ങളിലും ജർജീർ ഉപയോഗിക്കാവുന്നതാണ്. മെഡിറ്ററേനിയനാണ് ജന്മ ദേശമെങ്കിലും ഇന്ന് കേരളത്തിലെ അടുക്കളത്തോട്ടങ്ങളിൽ വരെ സുലഭമായി വളരുന്നുമുണ്ട് കക്ഷി. പോഷകഗുണങ്ങളാൽ സമ്പന്നമായ ജർജീർ കൊണ്ട് ഉപ്പേരി തയ്യാറാക്കുന്ന വിധമാണ് താഴെ നൽകിയിരിക്കുന്നത്.
ചേരുവകൾ
പച്ചമുളക് – 2 എണ്ണം
ചുവന്നുള്ളി – 4 എണ്ണം
ചിരകിയ തേങ്ങ – അരകപ്പ്
ഉപ്പ്, വെളിച്ചെണ്ണ, കടുക് – ആവശ്യത്തിന്
ജർജീർ ഇല- 250 ഗ്രാം
തയ്യാറാക്കുന്ന വിധം
ജർജീർ ഇലകൾ നല്ല വെള്ളത്തിൽ നന്നായി കഴുകി വൃത്തിയാക്കുക. മഞ്ഞൾ വെള്ളത്തിൽ 15 മിനിറ്റ് ഇട്ടുവെക്കുക. ശേഷം എടുത്ത് കഴുകി ചെറുതായി മുറിച്ചെടുക്കുക. ഒരു പാത്രത്തിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച് അരിഞ്ഞുവെച്ച ചുമന്നുള്ളി ചേർത്ത് മൂപ്പിച്ചെടുക്കാം. അതിലേക്ക് ജർജീർ ഇലകളും അരിഞ്ഞ പച്ചമുളകും ഉപ്പും ചേർത്ത് ഇളക്കി മൂടിവെക്കുക. അഞ്ചു മിനിറ്റ് കഴിഞ്ഞ് ചിരകിവെച്ച തേങ്ങയും ചേർത്ത് ഇറക്കി വെക്കുക. ഉപ്പേരി തയ്യാർ.
Content Highlights: jarjeer recipe, easy lunch recipe, easy malayalam recipe, easy recipes videos, food news