ഭൂമിക്കപ്പുറം ഒരു ലോകത്ത് ജീവൻ സാധ്യമാണോയെന്ന ഗവേഷണത്തിലാണ് ലോകരാജ്യങ്ങൾ. ബഹിരാകാശത്ത് ചെടി വളർത്തിയും വിവിധ പരീക്ഷണങ്ങൾ നടത്തിയും അതിനുള്ള സാധ്യത ആരായുകയാണ് ബഹിരാകാശ ഗവേഷകർ. നാസയുടെ ബഹിരാകാശഗവേഷകർ അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ ഉണ്ടാക്കിയ മെക്സിക്കൻ വിഭവമായ ടാക്കോസ് ആണ് ശ്രദ്ധ നേടുന്നത്. ഈ ടാക്കോസിന് ഒരു പ്രത്യേകതയുണ്ട്. ബഹിരാകാശനിലയിൽ നട്ടുവളർത്തിയ മുളക് ഉപയോഗിച്ചാണ് ടാക്കോസിലെ ഉള്ളിൽ നിറയ്ക്കുന്ന ഫില്ലിങ്സ് തയ്യാറാക്കിയിരിക്കുന്നത്. നാലുമാസം മുമ്പാണ് മുളക് തൈകൾ നട്ടത്. ബഹിരാകാശത്ത് വിളവെടുത്ത മുളക് ഭൂമിയിലേക്ക് കൊണ്ടുവരുകയും ചെയ്തു. ആദ്യമായാണ് ബഹിരാകാശത്ത് ഇത്തരമൊരു വിളവെടുപ്പ് നടത്തുന്നതെന്ന് നാസ അവകാശപ്പെട്ടു.
ബഹിരാകാശ ഗവേഷകയായ മേഗൻ മക്അർതർ ആണ് മുളകിന്റെയും മുളക് ചെടിയുടെയും ടാക്കോസിന്റെയും ചിത്രങ്ങൾ ട്വീറ്റ് ചെയ്തത്. ചുവന്നനിറമുള്ളതും പച്ചനിറമുള്ളതുമായി മുളക് ഉപയോഗിച്ച് ഞങ്ങൾ പാചകം ചെയ്തു. അതുപയോഗിച്ച് ഞാൻ ബഹിരാകാശനിലയത്തിൽവെച്ച് ടാക്കോസ് ഉണ്ടാക്കി-മേഗൻ ട്വീറ്റ് ചെയ്തു. തക്കാളിയും മുളകും ചേർത്താണ് ടാക്കോസിന്റെ ഫില്ലിങ് തയ്യാറാക്കിയത്.
Friday Feasting! After the harvest, we got to taste red and green chile. Then we filled out surveys (got to have the data! 😁). Finally, I made my best space tacos yet: fajita beef, rehydrated tomatoes & artichokes, and HATCH CHILE!
&mdash Megan McArthur (@Astro_Megan)
ബഹിരാകാശനിലയിൽ ശനിയാഴ്ചയാണ് ആദ്യമായി മുളകിന്റെ വിളവെടുപ്പ് നടത്തിയത്. തങ്ങളുടെ ഏറ്റവും വെല്ലുവിളി നിറഞ്ഞ പരീക്ഷണങ്ങളിലൊന്നാണ് ഇതെന്ന് നാസ അറിയിച്ചു. ഭൂമിയിലേതുമായി താരതമ്യപ്പെടുത്തുമ്പോൾ വിത്ത് മുളയ്ക്കാനെടുക്കുന്ന സമയവും വളർച്ചാ സമയവും കൂടുതലാണെന്നതാണ് കാരണം.
The station astronauts are learning how to grow food in space as plans human missions to the Moon, Mars and beyond.
&mdash International Space Station (@Space_Station)
ബഹിരാകാശനിലയത്തിലെ ഭൂരിഭാഗം ശാസ്ത്രജ്ഞരും പാക്ക് ചെയ്ത ഭക്ഷണമാണ് കഴിക്കുന്നത്. ഇത് ഗുണമേന്മയും പോഷകങ്ങളും കുറഞ്ഞ ഭക്ഷണം കഴിക്കാൻ അവരെ നിർബന്ധിതരാക്കുന്നു. വളരെ വേഗത്തിൽ വിളവെടുപ്പ് നടത്താൻ സാധിക്കുന്നതിനാലും വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നതിനാലുമാണ് സംഘം മുളക് കൃഷി ചെയ്യാൻ തീരുമാനിച്ചത്.
Content highlights: nasa astronauts make tacos, chillis grown in space, in a first time