നമ്മുടെ ശരീരത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഗ്രന്ഥികളിലൊന്നാണ് തൈറോയിഡ്. തൈറോയിഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ട്രൈഅയഡോതൈറോനൈൻ(T3), തൈറോക്സിൻ(T4) എന്നീ ഹോർമോണുകൾ ശാരീരികപ്രവർത്തനങ്ങൾക്ക് ഏറെ പ്രധാനപ്പെട്ടതാണ്. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്നുള്ള അയഡിന്റെ സഹായത്തോടെയാണ് തൈറോയിഡ് ഗ്രന്ഥി പ്രവർത്തിക്കുന്നത്. അതിനാൽ അയഡിൻ അടങ്ങിയ ഭക്ഷണം ശീലമാക്കേണ്ടത് അത്യാവശ്യമാണ്.
ലോകമെമ്പാടുമുള്ള ആളുകൾക്കിടയിൽ തൈറോയിഡ് രോഗം സാധാരണയായി കണ്ടുവരുന്നുണ്ട്. സ്ത്രീകളിലാണ് ഇത് കൂടുതലും കണ്ടുവരുന്നതെന്ന് ബ്രിട്ടീഷ് തൈറോയിഡ് ഫൗണ്ടേഷൻ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. എന്നിരുന്നാലും പുരുഷന്മാരിലും കൗമാരക്കാരിലും കുട്ടികളിലും വരെ തൈറോയിഡ് രോഗം കണ്ടെത്തുന്നുണ്ട്. തൈറോയിഡ് പ്രശ്നങ്ങളുണ്ടെങ്കിൽ ആരോഗ്യവിദഗ്ധന്റെ നിർദേശങ്ങളോടെ കൃത്യമായി ചികിത്സ തേടേണ്ടതാണ്.
ചില ഭക്ഷണങ്ങൾ തൈറോയിഡ് രോഗത്തെ ഒരു പരിധിവരെ തടയാൻ സഹായിക്കും. അവ ഏതൊക്കെ എന്ന് നോക്കാം.
1. മുട്ട
അയഡിൻ ധാരാളമായടങ്ങിയ സ്രോതസ്സുകളിലൊന്നാണ് മുട്ട. തൈറോക്സിന്റെ ഉത്പാദനത്തിന് സഹായിക്കുന്നതിൽ പ്രധാന ഘടകങ്ങളിലൊന്നാണ് മുട്ടയെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
2. നട്സ്
തൈറോയിഡ് രോഗമുള്ളവർക്ക് തങ്ങളുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താവുന്ന ഒന്നാണ് നട്സ്. നട്സിലടങ്ങിയിരിക്കുന്ന സെലേനിയം തൈറോയിഡ് രോഗങ്ങളെ ഒരു പരിധിവരെ ചെറുക്കാൻ സഹായിക്കും.
3. പരിപ്പ്
പ്രോട്ടീന്റെ കലവറയായ പരിപ്പും ധാന്യങ്ങളും തൈറോയിഡ് ഹോർമോണുകൾ ശരീരത്തിലെ എല്ലാ കോശങ്ങളിലും എത്തിക്കാൻ സഹായിക്കുന്നു. ഇത് തൈറോയിഡ് ഗ്രന്ഥിയുടെ പ്രവർത്തനം ഫലപ്രദമായി നടത്താൻ സഹായിക്കും.
4. നെയ്യും വെണ്ണയും
ഹോർമോണുകളുടെ ഉത്പാദനത്തെയും നിയന്ത്രണത്തെയും കൊഴുപ്പ് സ്വാധീനിക്കുമെന്ന് പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. നെയ്യും വെണ്ണയും ആവശ്യത്തിന് കഴിക്കുന്നത് ഹോർമോൺ ഉത്പാദനത്തിലെ ഏറ്റക്കുറച്ചിലുകളെ നിയന്ത്രിക്കുകയും ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും.
Content highlights: foods for thyroid 7 foods that you may add to your diet