എല്ലാവർഷവും ഒക്‍ടോബർ 16 ആണ് ലോക ഭക്ഷ്യദിനമായി ആഘോഷിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആൻഡ് അഗ്രികൾച്ചറൽ ഓർഗനൈസേഷനാണ്(എഫ്.എ.ഒ.) ലോക ഭക്ഷ്യദിനാചരണത്തിന് നേതൃത്വം നൽകുന്നത്.
വിശപ്പ് എന്ന പ്രശ്നത്തെ നേരിടുന്നതിന് കൂട്ടായ പ്രവർത്തനത്തിലൂടെ ലോകമെമ്പാടും ബോധവത്‌കരണത്തിന് ആഹ്വാനം ചെയ്‌യുക, എല്ലാവർക്കും ആരോഗ്യപ്രദമായ ഭക്ഷണശൈലി ഉറപ്പുവരുത്തുക എന്നിവയാണ് ഈ ദിനാമാചരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.
ഒരാളും വിശന്നിരിക്കരുതെന്ന് ലക്ഷ്യമിട്ടുകൊണ്ട് സുസ്ഥിരമായ ലോകത്തിനുവേണ്ടി സംഭാവനകൾ നൽകിയ ആളുകളെ(ഫുഡ്ഹീറോസ്) സ്മരിക്കുക എന്നതാണ് ഈ വർഷത്തെ ഭക്ഷ്യദിനത്തിലെ തീം.
On this & every day, we can all be . Together, we can create a better & more sustainable world!
Our food choices have an impact on 👇
🌱 food production
🍎 our nutrition
🌎 the environment
👩👩👧👧 our livesOur actions are our future!
&mdash FAO (@FAO)
1945 ഒക്‍ടോബർ 16-നാണ് എഫ്.എ.ഒ. സ്ഥാപിതമായത്. ഇതിന്റെ ഓർമ പുതുക്കി 1979 മുതലാണ് ഭക്ഷ്യദിനം ആചരിച്ചുതുടങ്ങിയത്. വിശപ്പ്, പോഷകാഹാരക്കുറവ്, ഭക്ഷ്യ ഉത്‌പാദനം എന്നിവ സംബന്ധിച്ച് അവബോധം സൃഷ്ടിക്കുക എന്നിവയാണ് ഈ ദിനമാചരിക്കുന്നതുകൊണ്ട് ലക്ഷ്യമിടുന്നത്.
കൃഷി-ഭക്ഷ്യ സംവിധാനത്തെക്കുറിച്ചു വിവരിക്കുന്നതിനൊപ്പം ഞെട്ടിപ്പിക്കുന്ന ചില വസ്തുതകൾകൂടി എഫ്.എ.ഒ.യുടെ വെബ്സൈറ്റിൽ പറയുന്നുണ്ട്.
- ലോകജനസംഖ്യയുടെ 40 ശതമാനം പേർക്കും ആരോഗ്യപ്രദമായ ആഹാരക്രമം ലഭ്യമല്ല
- മതിയായ അളവിൽ ഭക്ഷണം ലഭിക്കാത്തതിനാലോ വ്യായാമം ലഭിക്കാത്തതിനാലോ 20 ലക്ഷത്തോളമാളുകൾക്ക് പൊണ്ണത്തടിയുണ്ടാകുകയും ശരീരഭാരം വർധിക്കുകയും ചെയ്‌യുന്നു.
- ആഗോളതലത്തിൽ 33 ശതമാനത്തിലധികം ഹരിതഗൃഹവാതകങ്ങൾ പുറന്തള്ളപ്പെടുന്നതിന് കാരണം ലോകത്തിലെ ഭക്ഷ്യസംവിധാനത്തിനാണ്
- പരിമിതമായ വിളവെടുപ്പ്, കൈകാര്യം ചെയ്‌യൽ, സംഭരിക്കൽ, കൈമാറ്റം ചെയ്‌യൽ എന്നിവ കാരണം 14 ശതമാനത്തോളം ഭക്ഷണം പാഴാകുന്നു. 17 ശതമാനത്തോളം ഭക്ഷണം പാഴാകുന്നതാകട്ടെ ഉപഭോക്തൃതലത്തിലുമാണ്.
- കാർഷിക-ഭക്ഷ്യ മേഖല ലോകത്ത് നൂറുകോടിയിലധികം പേർക്ക് തൊഴിൽ നൽകുന്നു. ഇത് മറ്റേത് മേഖലകളുമായി തട്ടിച്ചുനോക്കുമ്പോൾ മുൻപന്തിയിലാണ്.
We can all be & reduce our food waste to help:
☕️fight food insecurity
🌎protect precious resources
👣reduce our carbon footprint
💰save money & energy
🦸consume more consciouslyDo your part to make a way of life!
&mdash FAO (@FAO)
ഭക്ഷണം പാഴാക്കുന്നത് എങ്ങനെ കുറയ്‍ക്കാം
എഫ്.എ.ഒ.യുടെ അഭിപ്രായം പ്രകാരം നമുക്കെല്ലാവർക്കും ഫുഡ് ഹീറോ ആകാൻ കഴിയും. അതിനൊരു ചെറിയ കാര്യം മാത്രം ചെയ്താൽ മതി. നമ്മൾ സർക്കാർ മേഖലയിലോ സ്വകാര്യ മേഖലയിലോ ജോലി ചെയ്‌യുന്നവരാകട്ടെ, പ്രകൃതിയിൽനിന്ന് പഠിക്കേണ്ടത് വളരെ അത്യാവശ്യമാണ്.
1. ആരോഗ്യപ്രദമായ ആഹാരക്രമം പിന്തുടരുക. സംസ്കരിച്ച ഭക്ഷണങ്ങൾ ഉപേക്ഷിക്കുക. ആരോഗ്യമുള്ള ശരീരവും പരിസ്ഥിതിയും നിലനിർത്തുക.
2. ആരോഗ്യത്തിന് ഉത്തമമായ ഉത്‌പന്നങ്ങൾ തിരഞ്ഞെടുക്കുക, ഒപ്പം പ്രകൃതിക്ക് ഇണങ്ങിയതും. ഉത്‌പന്നങ്ങൾ തിരഞ്ഞെടുക്കുന്നതിന് മുമ്പ് ലേബലുകളും പാക്കേജിങ് വിവരങ്ങലും ശ്രദ്ധാപൂർവം വായിക്കുക
3. ഭക്ഷണം സംഭരിക്കുന്നത് മെച്ചപ്പെടുത്തുക. ഒപ്പം പാഴാക്കുന്നത് കുറയ്‍ക്കുക. എന്താണോ ഉപയോഗിക്കാനുള്ളത് അത് മാത്രം വാങ്ങുക. വാങ്ങിയാൽ അത് മുഴുവനും ഉപയോഗിക്കുക എന്നതാണ് എഫ്.എ.ഒ. നിർദേശിക്കുന്നത്.
4. കഴിയുന്നിടത്തോളം സാധനങ്ങൾ പുനരുപയോഗിക്കുക. കംപോസ്റ്റിങ് ഏറ്റവും മികച്ച മാർഗമാണ്. വീട്ടിൽ തന്നെ പഴങ്ങളും പച്ചക്കറികളും നട്ടുവളർത്താൻ ശ്രദ്ധിക്കുക.