ആയുർവേദ പ്രകാരം
ആയുർവേദ പ്രകാരം, നിങ്ങളുടെ ശരീരം അഗ്നി, ഭൂമി, വെള്ളം, വായു, ആകാശം എന്നീ അഞ്ച് മൂലകങ്ങളാൽ നിർമ്മിതമാണ്. അഗ്നി അടിസ്ഥാനപരമായി നമ്മുടെ ശരീരത്തിന്റെ ദഹന അഗ്നിയെ സൂചിപ്പിക്കുന്നു, ഇത് ദഹനം, ഭക്ഷണത്തിൽ നിന്ന് പോഷകങ്ങൾ വേർതിരിച്ചെടുക്കുകയും ഭക്ഷണം ഊർജ്ജമാക്കി മാറ്റുകയും ചെയ്യുക തുടങ്ങിയ പ്രവർത്തികൾ ചെയ്യുന്നു. ആരോഗ്യകരമായ ദഹന പ്രവർത്തനങ്ങൾക്ക് കുടലിനെ ആരോഗ്യകരമായി നിലനിർത്താൻ കഴിയുമെന്നും ദുർബലമായ ദഹന അഗ്നി മോശം ദഹന ആരോഗ്യത്തിന് കാരണമാകുമെന്നും വിഷാംശം അടിഞ്ഞുകൂടാൻ ഇടയാക്കുമെന്നും പറയപ്പെടുന്നു. അതിനാൽ ദഹന പ്രക്രിയ ആരോഗ്യകരമായി നിലനിർത്താൻ ഈ ചായ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും അതിന്റെ അത്ഭുതകരമായ ഗുണങ്ങൾക്ക് സാക്ഷ്യം വഹിക്കുകയും ചെയ്യുക.
മെച്ചപ്പെട്ട മെറ്റബോളിസം
നിങ്ങൾ കഴിക്കുന്ന ഭക്ഷണം ഊർജ്ജമായി പരിവർത്തനം ചെയ്യപ്പെടുന്ന നിരക്കാണ് ഉപാപചയം അഥവാ മേറ്റബോളിസം. നിങ്ങളുടെ മെറ്റബോളിസം വേഗത്തിലാണെങ്കിൽ, നിങ്ങൾക്ക് എല്ലായ്പ്പോഴും ഊർജ്ജം കൂടുതലായിരിക്കും, മാത്രമല്ല അപൂർവ്വമായി മാത്രമേ ശരീരഭാരം വർദ്ധിക്കുകയും ചെയ്യൂ. കാരണം നിങ്ങളുടെ ശരീരം കലോറി കാര്യക്ഷമമായി കത്തിക്കുന്നു. ഇഞ്ചി, കറുത്ത ഉപ്പ്, തേൻ എന്നിവ വെള്ളത്തിൽ ചുവന്ന മുളകും ചേർത്ത് തിളപ്പിച്ച് കഴിക്കുന്നത് നിങ്ങളുടെ മൊത്തത്തിലുള്ള മെറ്റബോളിസത്തിന് ഉത്തേജനം നൽകുന്നു.
ശരീരഭാരം കുറയ്ക്കൽ
നിങ്ങൾ എപ്പോഴും ശരീരഭാരം കുറയ്ക്കുന്ന പുതിയ പുതിയ പാനീയങ്ങൾ തേടുകയാണെങ്കിൽ, നിങ്ങളുടെ ഡയറ്റിൽ അഗ്നി ചായ ചേർക്കുക. ഇത് അതിശയകരമായ രീതിയിൽ കൊഴുപ്പ് എരിച്ച് കളയാൻ സഹായിക്കുന്നു, ഇത് നിങ്ങൾക്ക് സംതൃപ്തി അനുഭവപ്പെടുത്തുകയും അനാവശ്യ വിശപ്പ് ഒഴിവാക്കുകയും ചെയ്യും. അഗ്നി ചായ ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളുന്നതിനാൽ, ഇതിന് ദുഷിപ്പുകൾ ഇല്ലാതാക്കുന്ന ഫലവുമുണ്ട്.
വിറ്റാമിൻ സിയുടെ ഉറവിടം
ചുവന്ന മുളക് വിറ്റാമിൻ സിയുടെ സമൃദ്ധമായ സ്രോതസ്സാണ്, നാരങ്ങ നീരുമായി ചേരുമ്പോൾ, ഈ മിശ്രിതം വിറ്റാമിൻ സി നല്ല അളവിൽ വാഗ്ദാനം ചെയ്യുന്നു. അഗ്നി ചായ നിങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ശരീരത്തിന്റെ ഇരുമ്പ് ആഗിരണം നിരക്ക് മെച്ചപ്പെടുത്തുകയും രക്തസമ്മർദ്ദം നിയന്ത്രിക്കുകയും ചെയ്യും.
എങ്ങനെ തയ്യാറാക്കാം?
നിങ്ങൾക്ക് ആവശ്യമായ ചേരുവകൾ- ഒരു ലിറ്റർ വെള്ളം, ഒരു നുള്ള് ചുവന്ന മുളക്, ഒരു കഷ്ണം ഇഞ്ചി, രണ്ട് ടീസ്പൂൺ തേൻ, ഒന്നോ രണ്ടോ ടീസ്പൂൺ നാരങ്ങ നീര്, രുചിക്ക് അനുസരിച്ച് കറുത്ത ഉപ്പ്.
തയ്യാറാക്കേണ്ട രീതി
> ഒരു പാനിൽ വെള്ളം ചേർത്ത് ഉയർന്ന തീയിൽ വയ്ക്കുക.
> ഒരു നുള്ള് ചുവന്ന മുളക്, കറുത്ത ഉപ്പ് എന്നിവ അതിലേക്ക് ചേർക്കുക.
> ഇഞ്ചി നേരിട്ട് അരച്ച് ചേർത്ത് ഇളക്കുക.
> ഇത് തിളക്കട്ടെ, എന്നിട്ട് ചൂട് ഇടത്തരം ആക്കി, കുറഞ്ഞത് 15 മിനിറ്റെങ്കിലും ചായ തിളപ്പിക്കുക.
> ഇത് ചെയ്തു കഴിഞ്ഞാൽ, ചായ അൽപ്പം തണുപ്പിച്ച് അതിൽ നാരങ്ങ നീര്, തേൻ എന്നിവ ചേർക്കാം.
> ശേഷം, ചായ കപ്പിൽ അരിച്ചെടുത്ത് ചൂടോടെ കുടിക്കുക.