ദോശ എന്നു കേൾക്കുമ്പോഴേ വായിൽ വെള്ളമൂറുന്നവരുണ്ട്. ദോശയിൽ പരമാവധി വ്യത്യസ്തതകൾ അവതരിപ്പിക്കുന്നവരുമുണ്ട്. ഇപ്പോഴിതാ ട്വിറ്ററിലും ദോശപ്രേമികൾ നിറയുകയാണ്. എന്നാൽ ഇക്കുറി ദോശയുടെ പേരിൽ ഒരു പോരാണ് നടക്കുന്നതെന്നു മാത്രം.
ദോശയുടെ പേരിൽ ഇരുചേരികളായി തിരിഞ്ഞുളള വാഗ്വാദങ്ങളാണ് ട്വിറ്ററിൽ നടക്കുന്നത്. അതിനൊക്കെ കാരണമായതോ ഒരൊറ്റ ട്വീറ്റും. ഏറ്റവും മികച്ചത് ഉത്തരേന്ത്യൻ ദോശയാണ് എന്ന ട്വീറ്റാണ് തർക്കങ്ങൾക്ക് തുടക്കമിട്ടത്. ഖുഷി എന്ന പെൺകുട്ടിയായിരുന്നു ട്വീറ്റ് ചെയ്തത്. പിന്നാലെ ഖുഷിയുടെ ട്വീറ്റിനെ വിമർശിച്ച് നിരവധി പേർ രംഗത്തെത്തി. അതിലേറെ പേരും ദക്ഷിണേന്ത്യക്കാർ ആയിരുന്നു. ദോശ എന്നുപറഞ്ഞാൽ തന്നെ അത് ദക്ഷിണേന്ത്യൻ ആണെന്ന് പറഞ്ഞായിരുന്നു പലരും കമന്റ് ചെയ്തത്.
NORTH INDIAN DOSA IS BETTER
&mdash khushi (@id3kwhy)
ദോശ ഉണ്ടായതു തന്നെ ദക്ഷിണേന്ത്യയിലാണ്, പിന്നെങ്ങനെ ഉത്തരേന്ത്യയിൽ മികച്ചതു ലഭിക്കുമെന്നും ഉത്തരേന്ത്യക്കാർ കോപ്പിയടിച്ച ഭക്ഷണമാണ് അതെന്നും ഉത്തരേന്ത്യൻ ദോശ എന്നൊരു സംഭവമേ ഇല്ലെന്നും പലരും കമന്റ് ചെയ്തു. എന്താണ് ഈ ഉത്തരേന്ത്യൻ ദോശ എന്നു വരെ ചിലർ ചോദിച്ചു.
What? Wth is that? DOSA ITSELF IS SOUTH INDIAN GIRL… north indians just copied it. There isnt anything called north indian dosa..
&mdash BeLL🔔 (@niki_taetae)
ചിലരാകട്ടെ യഥാർഥ ദോശ എങ്ങനെയാണെന്നും ഉത്തരേന്ത്യക്കാർ അത് വിളമ്പുന്ന രീതിയും വിശദമാക്കി. ഉത്തരേന്ത്യയിൽ ചീസും ബട്ടറും സോസുമൊക്കെ അമിതമായി ചേർത്ത് ദോശയുടെ രുചി തന്നെ ഇല്ലാതാക്കുമെന്നാണ് ചിലർ പറയുന്നത്. ചിലരാകട്ടെ കാപ്സിക്കവും മൊസറില്ല ചീസും സ്പ്രിങ് ഒനിയനും ഷെഷ്വാൻ സോസുമൊക്കെ ചേർത്ത ഉത്തരേന്ത്യൻ ദോശയുടെ ചിത്രവും പങ്കുവെച്ചു.
Are you talking about stuff like this?
&mdash Raghav Agrawal (@impactology)
അടുത്തിടെ ഇഡ്ഡലിയുടെ പേരിലും ട്വിറ്ററിൽ വാദപ്രതിവാദങ്ങൾ ഉയർന്നിരുന്നു. അന്ന് പ്രൊഫസർ എഡ്വാർഡ് ആൻഡേഴ്സൺ എന്നയാളാണ് ഇഡ്ഡലിയെ വിമർശിച്ച് ട്വീറ്റ് ചെയ്തത്. ലോകത്തിൽ വച്ചേറ്റവും വിരസമായത് ഇഡ്ഡലിയാണ് എന്നായിരുന്നു എഡ്വാർഡിന്റെ ട്വീറ്റ്. വൈകാതെ എംപി ശശി തരൂർ പോലും ഇഡ്ഡലി വിവാദത്തിൽ പ്രതികരണവുമായെത്തി. ഇഡ്ഡലിയെ വിമർശിച്ച ആൻഡേഴ്സണിനെ കളിയാക്കിയ തരൂർ ഇഡ്ഡലി കഴിക്കേണ്ടത് എങ്ങനെയാണെന്നും പറഞ്ഞുകൊടുത്തു.
Content Highlights: North Indian Dosa Is Better Tweet Triggers Heated Debate