ലോകമെമ്പാടുമുള്ള ഭക്ഷണപ്രേമികളുടെ ഇഷ്ടവിഭവമാണ് പിസ. ഇറ്റാലിയാണ് പിസയുടെ ജന്മദേശം. വ്യത്യസ്തമായ രുചികളിലും കൂട്ടുകളിലും പിസകൾ നൽകുന്ന ഒട്ടേറെ റെസ്റ്ററന്റുകൾ ഇന്ത്യയിലുണ്ട്. എന്നാൽ, മണ്ണുകൊണ്ടുണ്ടാക്കിയ കലത്തിൽ ഉണ്ടാക്കി നൽകുന്ന പിസയുടെ ചിത്രം കണ്ട് ഞെട്ടിയിരിക്കുകയാണ് ഇന്റർനെറ്റ് ലോകം.
ഗുജറാത്തിലെ സൂറത്തിലുള്ള ചാട്ട്കോർണർ എന്ന ചെറിയ കടയിലാണ് ഈ വെറൈറ്റി പിസ ഉണ്ടാക്കി നൽകുന്നത്. ആംചി മുംബൈ എന്ന ഫുഡ് വ്ളോഗിങ് സൈറ്റാണ് വീഡിയോ യൂട്യൂബിൽ പങ്കുവെച്ചിരിക്കുന്നത്.
പിസയുടെ മുഴുവൻ കൂട്ടും മൺകലത്തിലേക്ക് നിറച്ചതിനുശേഷം മൈക്രോവേവിൽ വെച്ചാണ് പിസ വേവിച്ചെടുക്കുന്നത്. മൺകലത്തിലെ പിസ ഒട്ടും ഉൾക്കൊള്ളാൻ കഴിയുന്നില്ലെന്ന് ചിലർ വീഡിയോയ്ക്ക് കമന്റ് ചെയ്തു. എന്നാൽ ഇത് അടിപൊളി ആശയമാണെന്ന് അഭിപ്രായപ്പെട്ടവരും കുറവല്ല.
Content Highlights: tasty or weird this street style kulhad pizza has divided the internet