ഓപ്പോയുടെ ഏറ്റവും പുതിയ ബജറ്റ് സ്മാർട്ട്ഫോണായ ഓപ്പോ എ16 ഇന്ത്യയിൽ അവതരിപ്പിച്ചു. മീഡിയടെക് ഹീലിയോ ജി 35 പ്രൊസസറുമായാണ് ഇത് വരുന്നത്, സെൽഫി ക്യാമറക്കായി വാട്ടർ ഡ്രോപ്പ് ശൈലിയിലുള്ള നോച്ച് നൽകിയിട്ടുണ്ട്. ആമസോൺ വഴി ഈ സ്മാർട്ഫോൺ ഇപ്പോൾ വാങ്ങാനാവും. ഓപ്പോ എ16നെക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്നു വായിക്കുക.
Oppo A16: Specifications – ഓപ്പോ എ16 : സവിശേഷതകൾ
ഓപ്പോ എ16 6.52 ഇഞ്ചിന്റെ എച്ചഡി+ (720 × 1,600 പിക്സൽ) എൽസിഡി ഡിസ്പ്ലേയുമായാണ് വരുന്നത്. മീഡിയാടെക് ഹീലിയോ G35 പ്രൊസസ്സർ ഈ ഫോണിനു കരുത്ത് നൽകുന്നു. 4ജിബി റാമും 64ജിബി സ്റ്റോറേജും ഫോണിനുണ്ട്. മൈക്രോ എസ്ഡി കാർഡ് വഴി 256 ജിബി വരെ സ്റ്റോറേജ് വർധിപ്പിക്കാനും സാധിക്കും.
ആൻഡ്രോയിഡ് 11ൽ കളർഒഎസ് 11.1 ലാണ് ഈ ഫോൺ പ്രവർത്തിക്കുന്നത്. പിന്നിൽ 13 എംപി പ്രൈമറി ക്യാമറ, 2 എംപി ബോക്കെ (ഡെപ്ത്) സെൻസർ, 2 എംപി മാക്രോ സെൻസർ എന്നിവ അടങ്ങിയ ട്രിപ്പിൾ ക്യാമറ സജ്ജീകരണത്തോടെയാണ് ഫോൺ വരുന്നത്. സെൽഫികൾക്കായി മുന്നിൽ 8 മെഗാപിക്സൽ ക്യാമറയുമുണ്ട്.
5,000 എംഎഎച്ച് ബാറ്ററിയാണ് ഈ സ്മാർട്ട്‌ഫോണിൽ നൽകിയിരിക്കുന്നത്. ഫെയ്സ് അൺലോക്ക് ഫീച്ചറും സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനറും ഇതിലുണ്ട്. ഐപിഎക്സ് 4 വാട്ടർ റെസിസ്റ്റൻസ് സർട്ടിഫിക്കേഷനും ഇതിനുണ്ട്.
Oppo A16: Pricing – ഓപ്പോ എ16 : വില
ഓപ്പോ എ16 ന്റെ 4ജിബി + 64ജിബി സ്റ്റോറേജ് പതിപ്പ് 13,990 രൂപയ്ക്ക് ലഭ്യമാണ്. ആമസോൺ വെബ്‌സൈറ്റ് വഴിയും, ഓഫ്‌ലൈൻ റീട്ടെയിലർമാർ വഴിയും ഫോൺ വാങ്ങാൻ കഴിയും. ഇത് ക്രിസ്റ്റൽ ബ്ലാക്ക്, പേൾ ബ്ലൂ എന്നീ നിറങ്ങളിൽ ലഭ്യമാണ്.
ഓൺലൈനായാണ് ഫോൺ വാങ്ങുന്നവർക്ക് വ്യത്യസ്ത ഓഫറുകൾ ആമസോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. 3 മാസം വരെ നോ-കോസ്റ്റ് ഇഎംഐ, സിറ്റി ബാങ്ക് ക്രെഡിറ്റ് കാർഡുകളിൽ 750 രൂപ വരെ തൽക്ഷണ കിഴിവുകൾ, മറ്റ് ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ എന്നിവയ്ക്ക് ഉൾപ്പടെ വിവിധ ഓഫറുകൾ ആമസോണിൽ ലഭ്യമാണ്.
Also read: പുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ പോവുകയാണോ? എങ്കിൽ അല്പം കാത്തിരിക്കാം; കാരണമിതാണ്
The post ഓപ്പോ എ16 ഇന്ത്യയിൽ പുറത്തിറങ്ങി; വിലയും സവിശേഷതകളും അറിയാം appeared first on Indian Express Malayalam.