വാഷിങ്ടൺ
ഇന്ത്യ സന്ദർശിച്ച സിഐഎ ഡയറക്ടർ വില്യം ബേൺസിന്റെ സംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥന് ‘ഹവാന സിൻഡ്രോം’ ഉണ്ടായിരുന്നതായി റിപ്പോർട്ട്. ഉദ്യോഗസ്ഥനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ മാസം നിരവധി യുഎസ് നയതന്ത്ര ഉദ്യോഗസ്ഥർക്ക് രോഗം റിപ്പോർട്ട് ചെയ്തിരുന്നതിനാൽ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ വിയറ്റ്നാം യാത്ര റദ്ദാക്കിയിരുന്നു. 2017ൽ ക്യൂബയിലെ ഹവാനയിൽവച്ച് യുഎസ് നയതന്ത്ര ഉദ്യോഗസ്ഥരിലാണ് ആദ്യമായി രോഗം കണ്ടെത്തിയത്. പിന്നീട് പല രാജ്യങ്ങളിലെയും യുഎസ് ഉദ്യോഗസ്ഥരില്‍ രോഗം സ്ഥിരീകരിച്ചു.
നിരവധി പരിശോധനകള്‍ക്കുശേഷവും രോഗകാരണമോ ഉറവിടമോ കണ്ടെത്താനായില്ല. വിചിത്ര ശബ്ദങ്ങൾ കേൾക്കുക, അപരിചിതമായ ശാരീരിക ബുദ്ധിമുട്ടുകൾ, പെട്ടെന്നുണ്ടാകുന്ന കടുത്ത തലവേദന, ബോധക്ഷയം, ഓർമക്കുറവ് എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.