വ്യത്യസ്തമായ സംസ്കാരം കൊണ്ടും ഉത്സവാഘോഷങ്ങൾക്കൊണ്ടും വ്യത്യസ്തമാണ് സ്പെയിൻ. അവിടുത്തെ ഈ വ്യത്യസ്തത കൊണ്ട് ഒരുപാട് സഞ്ചാരികളുടെ ഇഷ്ട ഇടമാണ് സ്പെയിൻ.
സ്പെയിനിലെ തക്കാളിയേറ് മത്സരം ഏറെ പ്രസിദ്ധമാണ്. സ്പെയിനിൽ നടന്ന വ്യത്യസ്തമായ മറ്റൊരു തക്കാളി മത്സരമാണ് ഇപ്പോൾ വാർത്തയിൽ ഇടം നേടിയിരിക്കുന്നത്. ഏറ്റവും മോശം തക്കാളിക്കുവേണ്ടി നടത്തിയ മത്സരമാണത്. മത്സരത്തിൽ സ്പെയിനിൽനിന്നുള്ള നിരവധി കർഷകരാണ് പങ്കെടുത്തത്. ഓരോരുത്തരും തങ്ങളുടെ കൃഷിയിടത്തിൽ നിന്നുശേഖരിച്ച ഏറ്റവും മോശം തക്കാളികൾ മത്സരത്തിനെത്തിച്ചു. ഏറ്റവും മോശം തക്കാളി കൊണ്ടുവന്ന കർഷകനാണ് സമ്മാനം.
Dozens of farmers competed in the ugliest tomato contest in Spain. The unusual competition is celebrated every year in the city of Tudela
&mdash Reuters (@Reuters)
തക്കാളി ചെടി നട്ട് പൂവിടുമ്പോൾ പരാഗണത്തിനു സഹായിക്കുന്ന ഈച്ചകളുണ്ട്. പൂമ്പൊടി ഒന്നിൽനിന്ന് മറ്റൊന്നിലേക്ക് എത്തിക്കുന്നത് ഈ ഈച്ചകളാണ്. ഇവയായിരിക്കാം തക്കാളി മോശമായി പോകാൻ കാരണമെന്ന് മത്സരത്തിൽ പങ്കെടുത്ത ഒരു കർഷകൻ പറഞ്ഞു.
മാരിസോൾ, വിൻസെറ്റെ മാർട്ടിൻസ് എന്നിവരാണ് ഈ വർഷത്തെ മത്സരത്തിൽ ജേതാക്കളായത്. സ്പെയിനിലും പോർച്ചുഗീസിലും ലഭ്യമായ തൈരും പന്നിയിറച്ചും ചേർത്തുണ്ടാക്കുന്ന പ്രത്യേക വിഭവമാണ് ഇവർക്ക് സമ്മാനമായി നൽകിയത്.
Content highlights: spain organises ugliest tomato contest dozens of farmers participate