നാലുമണി ചായക്കൊപ്പം കഴിക്കാൻ ഒരടിപൊളി വട കഴിച്ചാലോ. കാബേജാണ് ഇതിലെ സ്പെഷ്യൽ ഐറ്റം. ചെറുചൂടുള്ള മുളക് ചമ്മന്തിയാണ് കോംപിനേഷൻ.
ആവശ്യമുള്ള സാധനങ്ങൾ
1. കടലപരിപ്പ്-ഒരു കപ്പ്
2. പച്ചമുളക്-ആറ് എണ്ണം
3. കാബേജ്- ഒരു കപ്പ് (ചെറുതായി അരിഞ്ഞത്)
4. കാരറ്റ്-അര കപ്പ് ((ചെറുതായി അരിഞ്ഞത്)
5. സവാള-കാൽക്കപ്പ് ((ചെറുതായി അരിഞ്ഞത്)
6. മല്ലിയില-കാൽക്കപ്പ് ((ചെറുതായി അരിഞ്ഞത്)
7. കടലമാവ്-കാൽക്കപ്പ്
8. ഉപ്പ്-ആവശ്യത്തിന്
9. എണ്ണ-3 കപ്പ്
പാകം ചെയ്‌യുന്ന വിധം
കടലപ്പരിപ്പ് വെള്ളത്തിലിട്ട് കുതിർത്തെടുക്കണം. കുതിർത്തെടുത്ത കടലപ്പരിപ്പിൽ അരക്കപ്പെടുത്ത് മാറ്റിവെക്കുക. അതിനുശേഷം ബാക്കിയുള്ള കടലപ്പരിപ്പ് പച്ചമുളക് ചേർത്ത് മിക്സിയിലിട്ട് അരച്ചെടുക്കുക. ഇത് ഒരു പാത്രത്തിലേക്ക് മാറ്റിയശേഷം ബാക്കിയുള്ള ചേരുവ കൂടിയിട്ട് നന്നായി ഇളക്കുക. മാറ്റിവെച്ച കടലപ്പരിപ്പുകൂടി ഇതിൽ ചേർക്കണം. ഇത് 20 ചെറു ഉരുളകളാക്കി മാറ്റിയശേഷം വടയുടെ രൂപത്തിൽ പരത്തിയെടുക്കുക.
ചുവട് കട്ടിയുള്ള പാത്രത്തിൽ എണ്ണയൊഴിച്ച് ചൂടാക്കുക. ഇതിലേക്ക് നേരത്തെ പരത്തിവെച്ച മൂന്നോ നാലോ വടയെടുത്ത് നന്നായി വറുത്തെടുക്കുക.രണ്ടുവശവും ചെറു ബ്രൗൺ നിറമാകുന്നതുവരെ വറുത്തെടുക്കണം. ഇങ്ങനെ വറുത്തെടുത്ത വട ഒരു പാത്രത്തിൽ ടിഷ്യൂപേപ്പറിട്ട് അതിനുമുകളിൽ നിരത്താം. മുളക് ചമ്മന്തിക്കൊപ്പം നല്ല ചൂട് വട വിളമ്പാം.
Content highlights: making of cabbage vada recipe food