ഏലയ്ക്ക ചായ ശരിക്കും ആരോഗ്യ ഗുണങ്ങൾ നിറഞ്ഞതാണോ? വിശദമായി മനസിലാക്കാം.
ഏലക്കയിലെ വിറ്റാമിനുകൾ
ദുർബലമായ പ്രതിരോധശേഷി, ഉയർന്ന രക്തസമ്മർദ്ദം, ഇരുമ്പിന്റെ കുറവ്, ഹാലിറ്റോസിസ്, ശ്വാസകോശ സംബന്ധമായ അണുബാധകൾ, കരളിലെ വിഷാംശം, മലബന്ധം, ദഹനക്കേട്, പൊണ്ണത്തടി, വീക്കം തുടങ്ങിയ വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങൾ അനുഭവിക്കുന്ന ആളുകൾ തീർച്ചയായും ഏലയ്ക്ക ചായ കുടിക്കണം. അതുപോലെ, താരൻ, മുടിയുടെ പിളർന്ന അറ്റങ്ങൾ, കരപ്പൻ, സോറിയാസിസ് തുടങ്ങിയ ചർമ്മത്തിന്റെയും മുടിയുടെയും വിവിധ പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ടെങ്കിൽ ഏലയ്ക്ക ചായ കുടിക്കുന്നത് ഇതിനൊക്കെ പ്രതിവിധിയാണ്. കൂടാതെ, വേദനാജനകമായ ആർത്തവ ദിനങ്ങൾ മൂലം ബുദ്ധിമുട്ടുന്ന സ്ത്രീകൾക്ക് ഒരു കപ്പ് ഏലയ്ക്ക ചായ കുടിക്കുന്നതിലൂടെ വളരെയധികം ആശ്വാസം തേടാം. ഏലയ്ക്കയിൽ കാൻസർ പ്രതിരോധത്തിനും സഹായിക്കുന്ന ചില ശക്തമായ സംയുക്തങ്ങളുണ്ട്.
ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ
നിങ്ങൾ രക്താതിമർദ്ദം അനുഭവിക്കുന്നുണ്ടോ? എങ്കിൽ നിങ്ങളുടെ രക്ഷയ്ക്കായി ഏലയ്ക്ക ചായയുണ്ട്. നിങ്ങളുടെ ഹൃദയത്തെ സംരക്ഷിക്കുന്നതിനുള്ള മികച്ച മാർഗ്ഗം കൂടിയാണിത്. ഇത് ഒരു പൊട്ടാസ്യം സമ്പുഷ്ടമായ ഔഷധമാണ്. അത് നിങ്ങളുടെ ധമനികൾക്കും രക്തക്കുഴലുകൾക്കും ഒരു സംരക്ഷണ കവചം നൽകുന്ന ഒരു വാസോഡിലേറ്ററായി പ്രവർത്തിക്കുന്നു. ഇത് അതീറോസ്‌ക്ലീറോസിസ്, ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടവാനുള്ള സാധ്യതകൾ കുറയ്ക്കുന്നു.
വായ്‌നാറ്റം പരിഹരിക്കാൻ
എന്തുകൊണ്ടാണ് നിങ്ങൾക്ക് വായ്നാറ്റം ഉണ്ടാകുന്നത്? ഹാലിറ്റോസിസ് എന്ന അവസ്ഥ പല ആളുകളുടെയും ഒരു പ്രശ്നമാണ്, ഇത് വായിൽ ബാക്ടീരിയ വളർച്ചയോ അല്ലെങ്കിൽ കുടലിൽ ഉണ്ടാവുന്ന അസന്തുലിതാവസ്ഥയോ മൂലമാണ് ഉണ്ടാവുന്നത്. നിങ്ങൾ പുറത്തേക്ക് പുറപ്പെടുന്നതിന് മുമ്പ് കുറച്ച് ഏലയ്ക്ക ചവയ്ക്കുക എന്നതാണ് മികച്ച ഫലം നൽകുന്ന ഒരു ദ്രുത പരിഹാരം. ഇത് വായ്നാറ്റം ഇല്ലാതാക്കുകയും നിങ്ങളുടെ ശ്വസനം മികച്ച ഫലപ്രാപ്തിയോടെ പുതുക്കുകയും ചെയ്യുന്നു, ഇതിന്റെ ആന്റിമൈക്രോബയൽ, ആൻറി ബാക്ടീരിയൽ ഗുണങ്ങൾക്ക് ഇതിന് സഹായകമാകുന്നത്. അതിനാൽ, വളരെ പെട്ടന്ന് വായ് നാറ്റം ഇല്ലാതാക്കാൻ എന്താണ് ചെയ്യേണ്ടതെന്ന് ഇപ്പോൾ നിങ്ങൾക്കറിയാം!
ശക്തിയേറിയ ആന്റി ഇൻഫ്ലമേറ്ററി സവിശേഷതകൾ
ആയുർവേദ പ്രകാരം ഏലയ്ക്ക ചായ കുടിക്കുന്നത് നിരവധി ഗുണങ്ങൾ നൽകുന്നുണ്ട്. സന്ധിവാതം മുതൽ തലവേദന വരെ സൂര്യനു കീഴിലുള്ള എല്ലാത്തിനും ഇതിന് ഒരു പരിഹാരമുണ്ട്, കൂടാതെ പരിക്കുകൾ വീണ്ടെടുക്കുന്നതിനും വിട്ടുമാറാത്ത വേദന കൈകാര്യം ചെയ്യുന്നതിനും ഇവ സഹായിക്കുന്നു. എങ്ങിനെയാണ് ഇത് പ്രവർത്തിക്കുന്നത്? ഏലയ്ക്ക ചായയുടെ വേദനസംഹാരിയും വീക്കം തടയുന്നതുമായ ഗുണങ്ങളുമാണ് കാരണം. അതിനാൽ, നിങ്ങൾ ഒരു ശസ്ത്രക്രിയയിൽ നിന്ന് സുഖം പ്രാപിക്കുകയോ അല്ലെങ്കിൽ വയറുവേദന കാരണം കഷ്ടത അനുഭവപ്പെടുകയോ ചെയ്യുകയാണെങ്കിൽ, വേദന കൈകാര്യം ചെയ്യാൻ സഹായിക്കുന്നതിന് ഈ ചായ കുടിക്കുന്നത് ഗുണകരമാണ്. വേദനാജനകമായ ആർത്തവ ദിനങ്ങളാൽ ബുദ്ധിമുട്ടുന്ന സ്ത്രീകൾ വയറുവേദനയുടെ ലക്ഷണങ്ങൾ കുറയ്ക്കുന്നതിന് ഏലയ്ക്ക ചായ കുടിക്കുന്നത് ഉപകരിക്കും.
രക്തചംക്രമണം മെച്ചപ്പെടുത്താൻ
ഈ ചായ ശരിക്കും രക്തചംക്രമണത്തിന് നല്ലതാണ്, കാരണം അതിൽ ഇരുമ്പ് കൂടുതലായി അടങ്ങിയിരിക്കുന്നു, ഇത് ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിനും സഹായിക്കുന്നു. ചുവന്ന രക്താണുക്കളുടെ ഉൽപാദനത്തിൽ വർദ്ധനവുണ്ടായാൽ, ഇത് ചർമ്മത്തിന്റെയും മറ്റ് അവയവങ്ങളുടെയും ഓക്സിജനേഷന് സഹായിക്കുന്നു, അങ്ങനെ നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം വർദ്ധിപ്പിക്കും.
ദഹന പ്രശ്നങ്ങൾ അകറ്റാൻ
ഏലയ്ക്ക ചായയിലെ ആന്റിമൈക്രോബയൽ, ആന്റി പാരസൈറ്റിക് ഗുണങ്ങൾ നിങ്ങളുടെ കുടലിന്റെ ആരോഗ്യം നിയന്ത്രിക്കാൻ സഹായിക്കുന്നു. ഇത് വയറിലെ ഹാനികരമായ പരാന്നഭോജികളെ ഇല്ലാതാക്കുകയും ദഹന പ്രശ്നവുമായി ബന്ധപ്പെട്ട മറ്റ് ലക്ഷണങ്ങളായ വായുകോപം, മലബന്ധം, വയറിളക്കം എന്നിവയിൽ നിന്ന് നിങ്ങൾക്ക് ആശ്വാസം നൽകുകയും ചെയ്യുന്നു.