ചപ്പാത്തി, പൊറോട്ട, അപ്പം, ചോറ്.. ഇങ്ങനെ ഏത് വിഭവത്തിനൊപ്പവും ചേരുന്നതാണ് ഉരുളക്കിഴങ്ങ് കറി. എളുപ്പത്തിൽ തയ്‌യാറാക്കാമെന്നതും രുചികരമാണെന്നതുമാണ് ഉരുളക്കിഴങ്ങ് കറിയുടെ മറ്റൊരു പ്രത്യേകത.
ചേരുവകൾ
ഉരുളക്കിഴങ്ങ്- നാലെണ്ണ, കഷണങ്ങളാക്കിയത്
സവാള- ഇടത്തരം ഒന്ന് അരിഞ്ഞത്
തക്കാളി- വലുത് ഒന്ന് കഷണങ്ങളാക്കിയത്
വെളുത്തുള്ളി- മൂന്നോ നാലോ അല്ലി നുറുക്കിയത്
എണ്ണ- മൂന്ന് ടേബിൾ സ്പൂൺ
മഞ്ഞൾപ്പൊടി- അര ടീസ്പൂൺ
കാശ്മീരി മുളകുപൊടി- അര ടീസ്പൂൺ
മല്ലിപ്പൊടി- അര ടീസ്പൂൺ
ഗരംമസാല- അര ടീസ്പൂൺ
ജീരകപ്പൊടി- അര ടീസ്പൂൺ
വെള്ളം- രണ്ട് കപ്പ്
മല്ലിയില- നുറുക്കിയത് കാൽക്കപ്പ്
ഉപ്പ്- പാകത്തിന്
തയ്‌യാറാക്കുന്ന വിധം
ഒരു കടായിയിൽ എണ്ണയൊഴിച്ച് ചൂടാകുമ്പോൾ അതിൽ വെളുത്തുള്ളി ചേർക്കുക. അതിലേക്ക് സവാള ചേർത്ത് നന്നായി വഴറ്റുക. ഇനി തക്കാളി ചേർത്ത് ഇളക്കാം. തീ കുറച്ച് വച്ച് തക്കാളി നന്നായി വെന്ത് പൊടിയുന്നതുവരെ ഇടയ്‍ക്ക് ഇളക്കണം. ശേഷം ചെറിയ കഷണങ്ങളാക്കിയ ഉരുളക്കിഴങ്ങ് ഇതിലേക്ക് ചേർത്ത് ഇളക്കാം. ഉപ്പും പാകത്തിന് ചേർക്കണം. ഇതിലേക്ക് രണ്ട് കപ്പ് വെള്ളം ചേർത്ത് നന്നായി ഇളക്കി അടച്ച് വച്ച് വേവിക്കാം. വെള്ളം കുറുകി ഉരുളക്കിഴങ്ങ് വേകുന്നതുവരെ വേവിക്കണം. വെന്തുകഴിഞ്ഞാൽ മുകളിൽ മല്ലിയില തൂവി അലങ്കരിക്കാം.
Content Highlights: Easy Potato Curry Recipe