ഇന്ത്യൻ ഭക്ഷണത്തോടുള്ള ഇഷ്ടം പ്രസിദ്ധരായ പല വിദേശികളും വെളിപ്പെടുത്താറുണ്ട്. ഇപ്പോൾ അത്തരമൊരു തുറന്നു പറച്ചിലാണ് ബ്രിട്ടണിലെ വില്യം രാജകുമാരന്റേതും. പിസ്സയുടെ മുകളിൽ ഇന്ത്യൻ ചിക്കൻ ടിക്ക മസാല ഗ്രേവി ഒഴിച്ചു കഴിക്കാൻ ഇഷ്ടമാണെന്നാണ് രാജകുമാരന്റെ വെളിപ്പെടുത്തൽ. ഹലോ മാഗസിന് നൽകിയ അഭിമുഖത്തിലാണ് ഇന്ത്യൻ ചിക്കൻ കറി ഗ്രേവിയോടുള്ള രാജകുമാരന്റെ ഇഷ്ടം തുറന്ന് പറഞ്ഞത്.
വളരെ ഇഷ്ടമാണ് ചിക്കൻ ടിക്ക മസാല, നല്ല രുചിയാണ് എന്നാണ് വില്യം ചിക്കൻ ഗ്രേവിയെ പറ്റി പറയുന്നത്. കൊട്ടാരത്തിലെ മുൻ ഷെഫായ ഡാരൻ മക് ഗ്രാഡിയും വില്യം രാജകുമാരന്റെ ഈ ഗ്രേവിയോടുള്ള ഇഷ്ടത്തെ പറ്റി മുമ്പ് തുറന്നു പറഞ്ഞിരുന്നു. വില്യം എപ്പോൾ വീട്ടിലുണ്ടെങ്കിലും ചിക്കൻ ടിക്ക മാസലയും പിസ്സയും നിർബന്ധമായും തയ്യാറാക്കിയിരുന്നതായാണ് ഡാരൻ വെളിപ്പെടുത്തിയത്. കാരണം രാജകുമാരന് ഇന്ത്യൻ ഭക്ഷണത്തോട് വലിയ പ്രിയമാണെന്നും ഷെഫ് പറഞ്ഞിരുന്നു.
ഇംഗ്ലണ്ടിലെ ഒരു എൻ.ജി.ഒയുടെ ഭാഗമായി പാവപ്പെട്ടവർക്ക് ഭക്ഷണം വിതരണം ചെയ്യുന്ന പദ്ധതിക്ക് വേണ്ടി വില്യം രാജകുമാരനും ഭാര്യ കേറ്റ് മിഡിൽട്ടണും ഇന്ത്യൻ ഭക്ഷണം തയ്യാറാക്കുന്ന വീഡിയോ വൈറലായിരുന്നു. റോട്ടിയും ദാലും റൈസുമാണ് അവർ തയ്യാറാക്കിയത്.
Content Highlights: Prince Williams Favourite Pizza Topping Is An Indian Chicken Curry