Flipkart Bonanza Sale Smartphone Deals: ഫ്ലിപ്കാർട്ട് അടുത്തിടെ അവരുടെ ഇൻഡിപെൻഡൻസ് ഡേ സെയിൽസ് പൂർത്തിയാക്കി. ഇപ്പോൾ അവർ അവരുടെ പ്ലാറ്റ്ഫോമിൽ ഒരു മൊബൈൽ ബോണൻസ സെയിൽസ് ആരംഭിച്ചിരിക്കുകയാണ്. സെയിൽസ് ഓഗസ്റ്റ് 23 വരെ തുടരും.
അഞ്ച് ദിവസത്തെ ഫ്ലിപ്കാർട്ട് ബോണൻസ സെയിൽസിൽ ഐഫോൺ 12 മിനി, പോക്കോ എം 3 എന്നി ഉൾപ്പെടെയുള്ള ജനപ്രിയ സ്മാർട്ട്‌ഫോണുകളിൽ ഡീലുകളും ഓഫറുകളും ഫ്ലിപ്കാർട്ട് വാഗ്ദാനം ചെയ്യുന്നു. ഒപ്പം ബാങ്ക്, എക്സ്ചേഞ്ച് ഓഫറുകളും അവർ വാഗ്ദാനം ചെയ്യുന്നു.
തിരഞ്ഞെടുത്ത ഫോണുകളിൽ തൽക്ഷണ കിഴിവുകളും ഫ്ലിപ്കാർട്ട് വാഗ്ദാനം ചെയ്യുന്നു. ഫ്ലിപ്കാർട്ട് എച്ച്ഡിഎഫ്സി ബാങ്കുമായി സഹകരിച്ചാണ് ഈ തൽക്ഷണ കിഴിവുകൾ ലഭ്യമാക്കുന്നത്. ഫ്ലിപ്കാർട്ട് സെയിലിൽ ലഭ്യമായ ചില ജനപ്രിയ ഫോണുകളിൽ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും എക്സ്ചേഞ്ച് ഓഫറുകളും ലഭ്യമാണ്.
Read More: ഷവോമി റെഡ്മി 10 പുറത്തിറക്കി; പുതിയ ബജറ്റ് ഫോണിനെക്കുറിച്ച് അറിയേണ്ടതെല്ലാം
10,000 രൂപയിൽ താഴെയുള്ള ഒരു സ്മാർട്ട്‌ഫോണാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ, ഇൻഫിനിക്സ് ഹോട്ട് 10 പ്ലേ 7,999 രൂപയ്ക്ക് ലഭ്യമാവും. 3 ജിബി റാം + 32 ജിബി സ്റ്റോറേജ് മോഡലാണ് ഈ വിലയ്ക്ക് ലഭ്യമാവുക. 6,000 എംഎഎച്ച് ബാറ്ററി, 13 എംപി ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ്, എട്ട് എംപി സെൽഫി ക്യാമറ, മീഡിയടെക് ഹീലിയോ ജി 35 ചിപ്‌സെറ്റ്, എൻട്രി ലെവൽ എസ്ഒസി എന്നിവയാണ് ഈ ഉപകരണത്തിന്റെ ഫീച്ചറുകൾ. 7,450 രൂപ വരെ എക്സ്ചേഞ്ച് ഓഫറും ഫ്ലിപ്കാർട്ട് ലഭ്യമാക്കുന്നു.
ഫ്ലിപ്കാർട്ട് മൊബൈൽ ബോണാൻസ വിൽപ്പനയിൽ ഐഫോൺ 12 മിനി 59,999 രൂപയ്ക്ക് ലഭ്യമാവും. 69,900 രൂപയ്ക്കാണ് ഇത് ആദ്യം ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. വിലകുറഞ്ഞ ഐഫോൺ നോക്കുന്നവർക്ക് 34,999 രൂപ എന്ന കുറഞ്ഞ വിലയിൽ വിൽക്കുന്ന ഐഫോൺ എസ്ഇ (2020) വാങ്ങാം. ഇതേ ഉപകരണം മുമ്പ് 39,900 രൂപയ്ക്കായിരുന്നു ലഭ്യമായിരുന്നത്. 128 ജിബി സ്റ്റോറേജ് മോഡലാണ് ഈ വിലയ്ക്ക് ലഭ്യമാവുക. 64 ജിബി വേരിയന്റ് 32,999 രൂപയ്ക്കും ലഭ്യമാവും.
Read More: ഇന്ത്യയിൽ വിവോ എക്സ് 60 യുടെ വില കുറച്ചു; ഓഫറും സവിശേഷതകളും അറിയാം
50,000 രൂപയോളം ചെലവഴിക്കാൻ കഴിയുന്നവർക്ക് ഐഫോൺ 11 പരിഗണിക്കാം. ഫ്ലിപ്കാർട്ടിൽ 48,999 രൂപയ്ക്ക് ഇത് വിൽപനയ്ക്ക് വച്ചിരിക്കുന്നു. 54,900 രൂപയ്ക്കാണ് ആപ്പിൾ ഐഫോൺ 11 ഇന്ത്യയിൽ അവതരിപ്പിച്ചത്. ഐഫോൺ എക്സ്ആറും ഫ്ലിപ്കാർട്ട് സെയിലിൽ വിൽപ്പനയ്‌ക്കെത്തിക്കുന്നു. ഇത് 41,999 രൂപയ്ക്ക് ലഭ്യമാവും. മുമ്പ് 47,900 രൂപയ്ക്ക് വിറ്റിരുന്ന ഫോണാണ് ഇത്.
റിയൽമി എക്സ് 7 മാക്സ് 5 ജി 24,999 രൂപയ്ക്ക് വിൽപനയിൽ ലഭ്യമാവും. 26,999 രൂപയ്ക്കാണ് ഇത് ആദ്യം ലോഞ്ച് ചെയ്തത്. മീഡിയാടെക് ഡൈമെൻസിറ്റി 1,200 പ്രോസസറുള്ള പ്രൊസസറാണ് ഈ മിഡ് റേഞ്ച് ഫോണിന്. 120ഹെഡ്സ് അമോലെഡ് ഡിസ്പ്ലേയാണ് ഈ ഫോണിന്. പോക്കോ എം 3 ബജറ്റ് സ്മാർട്ട്‌ഫോണിന് ഫ്ലിപ്കാർട്ട് 500 രൂപ കിഴിവ് വാഗ്ദാനം ചെയ്യുന്നു, 10,499 രൂപയ്ക്ക് ഈ ഫോൺ ലഭിക്കും.
The post Flipkart Bonanza Sale Smartphone Deals: ഫ്ലിപ്കാർട്ട് ബോണൻസ സെയിൽസ്; 7,999 രൂപ മുതലുള്ള മികച്ച സ്മാർട്ട്ഫോൺ ഡീലുകൾ appeared first on Indian Express Malayalam.