
ഓണസദ്യയിൽ പ്രധാനമായ കാളൻ തയ്‌യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം
ചേരുവകൾ
- പച്ച നേന്ത്രക്കായ്- തൊലികളഞ്ഞ് കഷണങ്ങൾ ആക്കിയത് ഒന്ന്
- ചേന- തൊലികളഞ്ഞ് വൃത്തിയാക്കിയത് 3 കഷണം,
- തേങ്ങ തിരുമ്മിയത് -ഒരു കപ്പ്,
- മഞ്ഞൾപ്പൊടി- അര ടീസ്പൂൺ,
- മുളകുപൊടി- കാൽ ടീസ്പൂൺ,
- ജീരകം -കാൽ ടീസ്പൂൺ,
- കടുക്- അര ടീസ്പൂൺ,
- വറ്റൽ മുളക്- മൂന്നെണ്ണം,
- തൈര് -കാൽ ഗ്ലാസ്,
- ഉപ്പ്- ആവശ്യത്തിന്,
- വെള്ളം- ആവശ്യത്തിന്,
- വെളിച്ചെണ്ണ- രണ്ട് ടേബിൾസ്പൂൺ
- ഉലുവപ്പൊടി- ഒരല്പം.
തയ്‌യാറാക്കുന്ന വിധം
ഒരു മൺചട്ടിയിൽ ഉപ്പും മഞ്ഞപ്പൊടിയും നേന്ത്രക്കായ, ചേന എന്നിവ ചേർത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായി വേവിച്ചെടുക്കുക. തേങ്ങയും ജീരകവും അരച്ചെടുത്ത് ഇതിൽ ചേർത്തിളക്കുക, ശേഷം തിളക്കുമ്പോൾ തൈര് ചേർത്ത് വാങ്ങുക. എന്നിട്ട് ഒരു പാൻ അടുപ്പിൽ വച്ച് എണ്ണ ഒഴിക്കുക അതിൽ കടുക്, ഉലുവ, കറിവേപ്പില, വറ്റൽമുളക്, മുളകുപൊടി എന്നിവ താളിച്ച് ഒഴിക്കുക.
Content Highlights: Onam Sadhya recipes kalan nadan food















