കോവിഡ് -19 ചികിത്സിക്കാൻ ഉടൻ ഉപയോഗിക്കാനുതുകുന്ന പുതിയ ആൻറിവൈറൽ ഗുളിക വിപണിയിലെത്തിക്കാൻ ഓസ്ട്രേലിയ തയ്യാറെടുക്കുന്നു.
കോവിഡ് -19 ന്റെ പ്രത്യാഘാതങ്ങൾ കുറയ്ക്കാൻ കഴിയുന്ന ഒരു പുതിയ ആൻറിവൈറൽ ഗുളിക ഉടൻ തന്നെ ഓസ്‌ട്രേലിയയിൽ ലഭ്യമായേക്കുമെന്ന് അധികൃതർ പ്രതീക്ഷിക്കുന്നു.
ഫെഡറൽ ഗവൺമെന്റ് നിരവധി ഫാർമസ്യൂട്ടിക്കൽ കമ്പനികളുമായി ചർച്ച നടത്തുകയാണെന്നും, പുതുതായി വികസിപ്പിച്ച ആൻറിവൈറൽ മരുന്ന് ഓസ്‌ട്രേലിയയിൽ തന്നെ ഉൽപ്പാദിപ്പിക്കുന്നതിനും , അവ മുൻകൂറായി വാങ്ങുന്നതിനുമുള്ള കരാർ ദിവസങ്ങൾക്കുള്ളിൽ ഒപ്പിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഫെഡറൽ ഗവൺമെന്റ് നിരവധി ഫാർമസ്യൂട്ടിക്കൽ കമ്പനികളുമായി ചർച്ച നടത്തുകയാണെന്നും, പുതുതായി വികസിപ്പിച്ച ആൻറിവൈറൽ മരുന്ന് ഓസ്‌ട്രേലിയയിൽ തന്നെ ഉൽപ്പാദിപ്പിക്കുന്നതിനും , അവ മുൻകൂറായി വാങ്ങുന്നതിനുമുള്ള കരാർ ദിവസങ്ങൾക്കുള്ളിൽ ഒപ്പിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഈ മരുന്ന് ആളുകളെ പകർച്ചവ്യാധികൾ കുറയ്ക്കുന്നതിനും, വൈറസ് പിടിപെടുന്നവരെ ഗുരുതരാവസ്ഥയിലാക്കുന്നതിൽ നിന്നും തടയുന്നതിനുള്ള കഴിവുണ്ട് എന്ന് പരീക്ഷണ അടിസ്‌ഥാനത്തിൽ ബോധ്യപ്പെട്ടതിനെ തുടർന്നാണ് , ആശാവഹമായ പുതിയ തീരുമാനങ്ങൾ എടുക്കാൻ ഓസ്‌ട്രേലിയൻ ഗവണ്മെന്റ് തയ്യാറെടുക്കുന്നത്.
നിലവിൽ ഗുരുതരമായ വൈറസ് ലക്ഷണങ്ങളുള്ള രോഗികൾക്കായി നിരവധി ചികിത്സകൾ ഉപയോഗിക്കുന്നുണ്ട്. പുതിയ ആൻറിവൈറൽ ഗുളികകൾ സംരക്ഷണത്തിന്റെ മറ്റൊരു പാളിയായി കണക്കാക്കപ്പെടുന്നു. എന്നാലത് ഒരിക്കലും കോവിഡ് പ്രതിരോധ വാക്സിനേഷനുകൾക്ക് പകരമാകില്ല. പുതിയ ആൻറിവൈറൽ ഗുളിക വിപണിയിലെത്തുന്നതിനു മുൻപായി, ഓസ്‌ട്രേലിയൻ ലാബുകളിൽ ഇത് സംബന്ധിയായ ഒട്ടേറെ ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്തേണ്ടതുണ്ട്, പക്ഷേ രോഗത്തിനെതിരായ പോരാട്ടത്തിൽ നിലവിലെ ഫല നിർണ്ണയ കണക്കുകൾ അനുസരിച്ചു ഗുളികകൾ ആശാവഹമായതായാണ് കാണാൻ സാധിക്കുന്നതെന്ന് അധികൃതർ പറഞ്ഞു . ഭാവിയിൽ കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ ഈ മരുന്ന് നിർണായകമാകും.
രാജ്യത്തുടനീളം, വൈറസ് ബാധിച്ച രോഗികളെ ചികിത്സിക്കാൻ ആശുപത്രികളിൽ ‘റെംഡെസിവിർ'(Remdesivir) എന്ന മരുന്ന് ഉപയോഗിക്കുന്നു. എന്നാൽ നിലവിൽ വീട്ടിൽ തന്നെ ഒറ്റപെട്ടു ഇരിക്കുന്നവർ കോവിഡ് ടെസ്റ്റിൽ പോസിറ്റീവ് ആണെന്ന് വരികയാണെങ്കിൽ , അവർക്ക് വീട്ടിൽ തന്നെ താമസിച്ചു രോഗവിമുക്തി നല്കാൻ പര്യാപ്തമായ ചികിത്സകളൊന്നുമില്ല. പുതിയ ഗുളിക ഫലപ്രദമായി ഉപയോഗപ്രദമാണെന്നു വരികയാണെങ്കിൽ, ലോക രാഷ്ട്രങ്ങൾക്ക് മുൻപിൽ വിപ്ലവകരമായ ഒരു ചുവട് മുന്നോട്ട് വയ്ക്കാൻ ഓസ്‌ട്രേലിയക്കാകും. വീടിനുള്ളിൽ തന്നെ ചികിത്സാ സൗകര്യമൊരുക്കുന്ന മരുന്നിന്റെ പ്രായോഗികതക്കായി അത്യുത്സാഹപൂർവ്വമായ കാത്തിരിപ്പിലാണ് ഓസ്ട്രേലിയ.