Also Read :
ഏഴ് തിരകള്‍ വരെ ഉപയോഗിക്കാവുന്ന 7.62 എംഎം ബുള്ളറ്റ് ഉപയോഗിക്കാവുന്ന പഴകിയ ഒരു തോക്കാണ് രഖിൽ ഉപയോഗിച്ചത് എനന്നാണ് പ്രാഥമിക നിഗമനം. രഖിലിന്റെ ഫോണിൽ നിന്ന് സൂചനകൾ ലഭിക്കാത്ത സാഹചര്യത്തിൽ, രഖിൽ നടത്തിയ അന്തർ സംസ്ഥാന യാത്രകളടക്കം പോലീസ് പരിശോധിച്ചുവരികയാണ്.
അതേസമയം, തോക്ക് എങ്ങിനെയാണ് രഖിലിന് ലഭിച്ചുവെന്നാണ് പോലീസ് അന്വേഷിച്ച് വരുന്നത്. തോക്കിന്റെ ഉറവിടം തേടി കോതമംഗലം പോലീസിന്റെ പ്രത്യേക സംഘം കണ്ണൂരിലെത്തിയിട്ടുണ്ട്. രഖിലിന്റെ സുഹൃത്തുക്കളെക്കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്. ഇയാളെ ആരെങ്കിലും സഹായിച്ചുവെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
തോക്കിന്റെ വിശദാംശങ്ങളറിയാൻ രഖിലിന്റെ സോഷ്യൽ മീഡിയ ചാറ്റുകൾ അടക്കം പോലീസ് ഫോണിൽ നിന്ന് പരിശോധിച്ചെങ്കിലും ഇതുവരെ സൂചനയൊന്നും ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
Also Read :
രഖിൽ ഉപയോഗിച്ചത് പഴകിയ തോക്കാണെന്ന് ഫോറന്‍സിക് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നു. അതേസമയം, തോക്ക് ഇതര സംസ്ഥാനത്ത് നിന്നും പണം കൊടുത്താണോ എന്നും താത്കാലികമായി സംഘടിപ്പിച്ചതോ ആകാനും സാധ്യതയുണ്ട്.