കൊച്ചി: കോവിഡ് മഹാമാരിയും ലോക്ക്ഡൗണുമെല്ലാം പ്രോത്സാഹനം നല്‍കിയത് വീഡിയോ കോള്‍ ആപ്പുകള്‍ക്കായിരുന്നു. ഉപയോക്താക്കളുടെ എണ്ണം വര്‍ധിച്ചതോടെ ആകര്‍ഷകമായ സവിശേഷതകളും കമ്പനികള്‍ നല്‍കി. 2021 ല്‍ വീഡിയോ കോളിന് ഏറ്റവും അനുയോജ്യമായ അപ്ലിക്കേഷനുകളെക്കുറിച്ചും അവയുടെ ഫീച്ചറുകളെപ്പറ്റിയും വായിക്കാം.
വാട്സ്ആപ്പ്
മെസേജിങ്ങ് പ്ലാറ്റ്ഫോമുകളില്‍ ഏറ്റവും ജനപ്രീതി നേടിയ ആപ്ലിക്കേഷനാണ് വാട്സ്ആപ്പ്. വീഡിയോ കോളിന്റെ ഇന്റര്‍ഫേസ് അടിമുടി മാറ്റിയിരിക്കുകയാണ് പുതിയ അപ്ഡേറ്റിലൂടെ കമ്പനി.
വാട്സ്ആപ്പില്‍ വീഡിയോ കോള്‍ ചെയ്യുന്നതിനായി വിളിക്കേണ്ടയാളുടെ കോണ്‍ടാക്ട് ആദ്യം തുറക്കുക. അതിന് ശേഷം വീഡിയോ കോള്‍ ബട്ടണില്‍ അമര്‍ത്തുക. എട്ട് പേരെ വരെ ഒരു കോളില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കും. ഇനി മുതല്‍ വീഡിയോ കോള്‍ ആരംഭിച്ചതിന് ശേഷം മറ്റൊരാള്‍ ആഡ് ചെയ്യാതെ തന്നെ നിങ്ങള്‍ക്ക് ജോയിന്‍ ചെയ്യാന്‍ കഴിയും.
ടെലഗ്രാം
വാട്സ്ആപ്പ് പോലെ തന്നെ സൗജന്യമായി വീഡിയോ, ഓഡിയോ കോളുകള്‍ വിളിക്കാന്‍ സാധിക്കുന്ന ആപ്ലിക്കേഷനാണ് ടെലഗ്രാം. ഒരു കോളില്‍ ഉള്‍പ്പെടുത്താവുന്ന പരമാവധി ആളുകളുടെ എണ്ണം ടെലഗ്രാമില്‍ 30 ആണ്. കഴിഞ്ഞ മാസമാണ് ഈ സവിശേഷത കമ്പനി കൊണ്ടു വന്നത്. സമയ പരിധിയുമില്ല. ഉപയോഗിക്കുന്ന ഫോണിന്റെ സ്ക്രീന്‍ ഷെയര്‍ ചെയ്യാനും സാധിക്കും. എന്നാല്‍ സ്ക്രീന്‍ റെക്കോര്‍ഡ് സംവിധാനം ഇല്ല. ടെലഗ്രമില്‍ ക്യാമറ മോഡിലൂടെ വോയിസ് കോള്‍ വീഡിയോ കോളാക്കി എളുപ്പത്തില്‍ മാറ്റാം.
ഗൂഗിള്‍ ഡുവോ
വിഡീയോ കോളുകള്‍ ചെയ്യുന്നതിനുള്ള മികച്ച ആപ്ലിക്കേഷനായി ഗുഗിള്‍ ഡുവോ തുടരുന്നു. സൗജന്യമായി ഉപയോഗിക്കാവുന്ന ആപ്പില്‍ സുരക്ഷാ സവിശേഷതകള്‍ എടുത്ത് പറയേണ്ട ഒന്നാണ്. ഉപയോക്താക്കള്‍ തമ്മില്‍ സംസാരിക്കുന്നതെന്തെന്ന് ഗൂഗിളിന് പോലും മനസിലാക്കാനാകില്ല. 32 പേരെ ഒരേ സമയം കോളില്‍ ഉള്‍പ്പെടുത്താനും സാധിക്കും.
ഗൂഗിള്‍ ഡുവോ വഴി വിളിക്കുമ്പോള്‍ കോള്‍ സ്വീകരിക്കാത്ത സാഹചര്യത്തില്‍ വോയിസ്, വീഡിയോ മെസേജുകള്‍ അയക്കാന്‍ സാധിക്കും. ഡുവോയില്‍ അക്കൗണ്ടുള്ള രണ്ട് പേര്‍ വിളിക്കുമ്പോള്‍ ഫോണ്‍ എടുത്തില്ല എങ്കിലും വിളിക്കുന്നയാളുടെ ലൈവ് വിഡീയോ കാണാം. എന്നാല്‍ കോള്‍ സ്വീകരിച്ചാല്‍ മാത്രമെ വിളിക്കുന്ന വ്യക്തിക്ക് വീഡിയോ കാണാന്‍ കഴിയുകയുള്ളു.
ഫോണ്‍ ഉപയോഗിച്ച് വീഡിയോ കോള്‍ ചെയ്യുന്നവര്‍ക്ക് ഗൂഗിള്‍ ഡുവോയായിരിക്കും ഉപകാരപ്രദമാവുക. മീറ്റിങ്ങുകള്‍ക്കും സ്ക്രീന്‍ ഷെയറിങ്ങിനും ഡൂവോ തന്നെയാണ് മികച്ചത്.
സൂം
മഹാമാരിയുടെ സമയത്ത് ഏറ്റവും ജനപ്രീതി നേടിയ ആപ്ലിക്കേഷനാണ് സൂം. സ്മാര്‍ട്ട്ഫോണ്‍, ലാപ് ടോപ്, ടാബ്ലറ്റുകള്‍ എന്നിവ വഴി എളുപ്പത്തില്‍ കോള്‍ ചെയ്യാന്‍ സാധിക്കും. ഗ്രൂപ്പ് കോളുകള്‍ക്ക് 40 മിനുറ്റ് വരെയാണ് സമയം. 100 പേരെ വരെ ഉള്‍പ്പെടുത്താനും കഴിയും. കൂടുതല്‍ സമയം ആവശ്യമാകുന്ന സാഹചര്യത്തില്‍ 40 മിനിറ്റുകള്‍ക്ക് ശേഷം കട്ട് ചെയ്തിട്ട് വീണ്ടും വിളിക്കാവുന്നതാണ്.
ഫെയ്സ്ബുക്ക് മെസെഞ്ചര്‍
ഗ്രൂപ്പ് വീഡിയോ കോളുകള്‍ക്ക് ഏറെ സഹായകരമായ ഒന്നാണ് ഫെയ്സ്ബുക്ക് മെസെഞ്ചര്‍സൗജന്യമായി വീഡിയോ കോള്‍ ചെയ്യാന്‍ സാധിക്കുന്ന ആപ്പുകളും ഫീച്ചറുകളും റൂം. 50 പേരെ വരെ കോളില്‍ ഉള്‍പ്പെടുത്താന്‍ കഴിയും. ലിങ്ക് വഴി കോളിലേക്ക് പ്രവേശിക്കാനും സാധിക്കും. ഫെയ്സ്ബുക്ക് അക്കൗണ്ടില്ലാത്തവര്‍ക്കും കോളില്‍ ചേരാനാകുമെന്നതും സവിശേഷതയാണ്. വിളിക്കുന്ന വ്യക്തി കോളില്‍ നിന്ന് ആവശ്യമില്ലാത്തവരെ ഒഴിവാക്കാം.
Also Read: ഇൻസ്റ്റഗ്രാം റീൽസിന്റെ ദൈർഘ്യം വർധിപ്പിച്ചു; അറിയേണ്ടതെല്ലാം
The post സൗജന്യമായി വീഡിയോ കോള്‍ ചെയ്യാന്‍ സാധിക്കുന്ന ആപ്പുകളും ഫീച്ചറുകളും appeared first on Indian Express Malayalam.