Wednesday, March 11, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home Uncategorized

പെഗാസസ് നിങ്ങളുടെ ഫോണിനെ ബാധിച്ചിട്ടുണ്ടോ? കണ്ടെത്താൻ ആംനെസ്റ്റി ലാബിന്റെ ടൂൾകിറ്റ്

by News Desk
July 22, 2021
in Uncategorized
0
പെഗാസസ്-നിങ്ങളുടെ-ഫോണിനെ-ബാധിച്ചിട്ടുണ്ടോ?-കണ്ടെത്താൻ-ആംനെസ്റ്റി-ലാബിന്റെ-ടൂൾകിറ്റ്
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

tool kit

ഇസ്രയേലി ചാര സോഫ്റ്റ്വയറായ പെഗാസസിന്റെ സാന്നിധ്യം പരിശോധിക്കാൻ മൊബൈൽ വെരിഫിക്കേഷൻ ടൂൾകിറ്റുമായി അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റർനാഷണൽ. ആംനെസ്റ്റിയുടെ തന്നെ സെക്യൂരിറ്റി ലാബിലാണ് പെ​ഗാസസ് ഡേറ്റാബെയ്സിൽ നിന്ന് ചോർന്ന് കിട്ടിയ വിവരങ്ങൾ പരിശോധിച്ചത്. ആംനെസ്റ്റി സെക്യൂരിറ്റി ലാബ് തന്നെയാണ് മൊബൈൽ വെരിഫിക്കേഷൻ ടൂൾകിറ്റ് (MVT) എന്നറിയപ്പെടുന്ന സംവിധാനം വികസിപ്പിച്ചെടുത്തത്.

ആൻഡ്രോയ്‌ഡിലും ആപ്പിൾ ഫോണുകളിലും പെ​ഗാസസ് ആക്രമണം നടന്നിട്ടുണ്ടെങ്കിലും സുരക്ഷാ സംവിധാനങ്ങൾ കൂടുതലുള്ള ഐഫോണുകളിലാണ് ഈ ടൂൾകിറ്റ് കൂടുതൽ ഉപയോ​ഗപ്പെടുകയെന്ന് ആംനെസ്റ്റി സെക്യൂരിറ്റി ലാബ് പറയുന്നു.

ഒരു വ്യക്തി ഉപയോഗിക്കുന്ന ഫോണിന്റെ പ്രവർത്തന ക്ഷമത മനസിലാക്കി പെഗാസസ് ഫോണിനെ ബാധിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് ഏകദേശം മനസ്സിലാക്കിയെടുക്കാൻ കഴിയുമെന്നാണ് ആംനെസ്റ്റി വ്യക്തമാക്കുന്നത്. ഫോൺ ഹാങ് ആകുന്നത് (വേഗം കുറയുന്നത്) ആയിരിക്കും പ്രധാന ലക്ഷണം.

ഫോണിന്റെ ബാറ്ററി പെട്ടെന്ന് കുറയുന്നതും, ഇന്റർനെറ്റ് ഡാറ്റ എളുപ്പത്തിൽ തീർന്നു പോകുന്നതും ലക്ഷണങ്ങളാണ്. ഫോണിൽ നിന്ന് അനുവാദമില്ലാതെ കോൾ, എസ്.എം.എസ് എന്നിവ പോകുന്നതും മറ്റ് ലക്ഷണങ്ങളാണ്. എങ്കിലും പെഗാസസ് ആക്രമണം സ്ഥിരീകരിക്കാൻ സാങ്കേതിക പരിശോധന വേണമെന്നാണ് നിർദേശം.

പെഗാസസിൽ നിന്ന് ഫോണിനെ രക്ഷിക്കാനുള്ള ചില മുൻകരുതൽ നിർദേശങ്ങളും ആംനെസ്റ്റി മുന്നോട്ടുവയ്‍ക്കുന്നു. ഫോണിലെ സുരക്ഷാ അപ്ഡേറ്റുകൾ മടികൂടാതെ ചെയ്‌യുക എന്നതാണ് പ്രധാനം. ഉപയോഗത്തിലില്ലാത്ത ഓൺലൈൻ അക്കൗണ്ടുകൾ ഉപേക്ഷിക്കുക, ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിലെ സുരക്ഷാ – സ്വകാര്യ സെറ്റിങ്സുകൾ കൃത്യമായി പരിശോധിക്കുക, ശക്തമായ പാസ്വേർഡുകൾ ഉപയോഗിക്കുക തുടങ്ങിയവയാണ് പ്രധാന നിർദേശങ്ങൾ.

കഴിഞ്ഞ ഞായറാഴ്ചയാണ് പെഗാസസ് ഇന്ത്യയിൽ രാഷ്ട്രീയ നേതാക്കളുടെയും മാധ്യമപ്രവർത്തകരുടെയും ഉൾപ്പെടെ ലോകത്തെ നിരവധിപേരുടെ ഫോൺ ചോർത്തിയെന്ന റിപ്പോർട്ട് പുറത്ത് വന്നത്.

Content Highlighst: Amnesty International security labs developed tool kit to find Pegasus malware attack.

Previous Post

‘വീട്ടമ്മ, മാനഭംഗം, ഒളിച്ചോടൽ’ എന്നീ പദങ്ങൾ വാർത്തകളിൽ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണം; മുഖ്യമന്ത്രിക്ക് സ്ത്രീ കൂട്ടായ്മയുടെ പരാതി

Next Post

പിഎസ്‌സി: മുഴുവൻ ഒഴിവുകളും നികത്താൻ സത്വര നടപടികള്‍: മുഖ്യമന്ത്രി

Related Posts

Uncategorized

ആക്കുളം കായലിന് പുതുജീവന്‍; 96 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി

July 7, 2022
7
Uncategorized

Shisha Edelstahl: Dein Guide zum Einkauf von Shishab

May 31, 2022
4
Uncategorized

Buying Guide for Patek Philippe Replica Watches

May 5, 2022
4
Uncategorized

ഓങ്‌ സാൻ സൂകിക്ക്‌ 5 വർഷം തടവ്‌

April 28, 2022
4
ഡ്യുവല്‍-ക്യാമറ,-6.51-ഇഞ്ച്-ഡിസ്‌പ്ലേ;-വിവോ-വൈ15എസ്-ഇന്ത്യയില്‍-അവതരിപ്പിച്ചു
Uncategorized

ഡ്യുവല്‍ ക്യാമറ, 6.51 ഇഞ്ച് ഡിസ്‌പ്ലേ; വിവോ വൈ15എസ് ഇന്ത്യയില്‍ അവതരിപ്പിച്ചു

February 19, 2022
16
ഗാലക്‌സി-ടാബ്-എസ്8-പരമ്പര-അടുത്തയാഴ്ച-ഇന്ത്യയിലെത്തിയേക്കും
Uncategorized

ഗാലക്‌സി ടാബ് എസ്8 പരമ്പര അടുത്തയാഴ്ച ഇന്ത്യയിലെത്തിയേക്കും

February 19, 2022
3
Next Post
പിഎസ്‌സി:-മുഴുവൻ-ഒഴിവുകളും-നികത്താൻ-സത്വര-നടപടികള്‍:-മുഖ്യമന്ത്രി

പിഎസ്‌സി: മുഴുവൻ ഒഴിവുകളും നികത്താൻ സത്വര നടപടികള്‍: മുഖ്യമന്ത്രി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.