Wednesday, March 11, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

പിഎസ്‌സി: മുഴുവൻ ഒഴിവുകളും നികത്താൻ സത്വര നടപടികള്‍: മുഖ്യമന്ത്രി

by News Desk
July 22, 2021
in KERALA
0
പിഎസ്‌സി:-മുഴുവൻ-ഒഴിവുകളും-നികത്താൻ-സത്വര-നടപടികള്‍:-മുഖ്യമന്ത്രി
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം > പിഎസ്സി റാങ്ക് ലിസ്റ്റുകളുടെ കാലാവധിക്കുള്ളില് ലഭ്യമാകുന്ന മുഴുവന് ഒഴിവുകളിലും നിയമനം നടത്തുകയെന്നതാണ് സര്ക്കാരിന്റെ നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇതിനാവശ്യമായ സത്വര നടപടികള് സര്ക്കാരും നിയമനാധികാരികളും പബ്ലിക് സര്വ്വീസ് കമ്മീഷനും സ്വീകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കോവിഡ് വ്യാപനത്തെ തുടര്ന്ന് യഥാസമയം മത്സര പരീക്ഷകള് നടത്താന് പിഎസ്സിക്ക് കഴിയാത്ത സാഹചര്യമുണ്ടായി. എന്നാല് ഒഴിവുകള് റിപ്പോര്ട്ട് ചെയ്യുന്നതിനെയും നിയമന ശിപാര്ശ നല്കുന്നതിനെയും ഇത് ബാധിക്കുന്നില്ല. മാത്രവുമല്ല, 05.02.2021നും 03.08.2021-നുമിടയില് കാലാവധി പൂര്ത്തിയാക്കുന്ന വിവിധ റാങ്ക് ലിസ്റ്റുകളുടെ കാലാവധി 04.08.2021 വരെ ദീര്ഘിപ്പിച്ചിരുന്നു. റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആഗസ്റ്റ് 4-ന് അവസാനിക്കുന്നത് കണക്കിലെടുത്ത് അതുവരെയുള്ള മുഴുവന് ഒഴിവുകളും നിയമനാധികാരികള് പിഎസ്സിക്ക് റിപ്പോര്ട്ട് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ഇതിനായി സെക്രട്ടറിമാരുടെ യോഗം വിളിച്ച് ചുമതലപ്പെടുത്തണമെന്നും മന്ത്രിമാര്ക്ക് നിര്ദ്ദേശം നല്കിയിട്ടുണ്ട്. ഒഴിവുകള് റിപ്പോര്ട്ടുചെയ്യുന്നതില് വീഴ്ചവരുത്തുന്ന വകുപ്പു മേധാവികള്ക്കും നിയമനാധികാരികള്ക്കും എതിരെ കര്ശന നടപടി സ്വീകരിക്കും.

സീനിയോറിറ്റി തര്ക്കം, പ്രൊമോഷന് യോഗ്യരായവരുടെ അഭാവം, കോടതി കേസുകള് എന്നിവ മൂലം റെഗുലര് പ്രൊമോഷനുകള് തടസ്സപ്പെട്ട് എന്ട്രി കേഡറില് ഒഴിവുകള് പിഎസ്സിക്ക് റിപ്പോര്ട്ട് ചെയ്യാന് കഴിയാത്ത കേസുകള് കണ്ടെത്തി ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിക്ക് റിപ്പോര്ട്ട് ചെയ്യാന് വകുപ്പധ്യക്ഷന്മാർക്ക് നിര്ദ്ദേശം നല്കി. ഇക്കാര്യത്തില് വകുപ്പ് അധ്യക്ഷന്മാര് സമിതിക്ക് റിപ്പോര്ട്ട് നല്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില് സീനിയോറിറ്റി തര്ക്കം നിലനില്ക്കുന്ന കേസുകളില് റെഗുലര് പ്രൊമോഷന് സ്റ്റേ ചെയ്തുകൊണ്ട് കോടതി/ട്രിബ്യൂണലില് നിന്നും ഇടക്കാല ഉത്തരവുകള് നല്കിയിട്ടുള്ള കേസുകളില് താല്ക്കാലിക പ്രൊമോഷന് നടത്തി അതിന്റെ ഫലമായി വരുന്ന ഒഴിവുകള് പിഎസ്സിക്ക് റിപ്പോര്ട്ട് ചെയ്യാന് നിര്ദ്ദേശം നല്കിയിട്ടുണ്ട്. ഒരു തസ്തികയില് പ്രമോഷന് അനുവദിക്കുന്നതിന് ഒഴിവുകള് നിലനില്ക്കുകയും എന്നാല് പ്രമോഷന് നല്കുന്നതിന് അര്ഹത/ യോഗ്യതയുള്ളവരുടെ അഭാവം നിലനില്ക്കുകയും ചെയ്യുന്ന സാഹചര്യത്തില് പ്രസ്തുത തസ്തികകള് റാങ്ക് ലിസ്റ്റ് നിലവിലുള്ള കേഡറിലേയ്ക്ക് താല്ക്കാലികമായി തരംതാഴ്ത്തി, അപ്രകാരമുണ്ടാകുന്ന ഒഴിവുകള് പിഎസ്സിക്ക് റിപ്പോര്ട്ട് ചെയ്യുന്നതിനും നിര്ദ്ദേശം നല്കിയിട്ടുണ്ട്.

എല്ലാ ഒഴിവുകളും കൃത്യതയോടെ യഥാസമയം റിപ്പോര്ട്ട് ചെയ്യുന്നതിന് ഓണ്ലൈന് സംവിധാനം ഇതിനകം ഏര്പ്പെടുത്തിയിട്ടുണ്ട്. ഒഴിവുകള് റിപ്പോര്ട്ട് ചെയ്യുന്നതിന്റെ കൃത്യത പരിശോധിക്കുന്നതിനായി അഡ്മിനിസ്ട്രേറ്റീവ് വിജിലന്സ് വിവിധ ഓഫീസുകളില് പരിശോധന നടത്തുന്നുണ്ട്. ഇതിനു പുറമേ, ഒഴിവുകള് കൃത്യമായി റിപ്പോര്ട്ട് ചെയ്യുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനായി ചീഫ് സെക്രട്ടറിയുടെ മേല്നോട്ട ചുമതലയില് ധനകാര്യവകുപ്പ് അഡീഷണല് ചീഫ് സെക്രട്ടറി, ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് അഡീഷണല് ചീഫ് സെക്രട്ടറി എന്നിവരുള്പ്പെട്ട സമിതി രൂപീകരിച്ചിരുന്നു.

മുന് സര്ക്കാരിന്റെ കാലത്ത് ആരോഗ്യം, പൊലീസ് തുടങ്ങി വിവിധ വകുപ്പുകളിലായി ഇരുപതിനായിരത്തിലധികം പുതിയ തസ്തികകള് സൃഷ്ടിക്കുകയുണ്ടായി. 25.05.2016 മുതല് 19.05.2021 വരെ 4,223 റാങ്ക് ലിസ്റ്റുകളാണ് പിഎസ്സി പ്രസിദ്ധീകരിച്ചത്. മുന് യുഡിഎഫ് ഭരണകാലത്ത് 3,418 റാങ്ക് ലിസ്റ്റുകള് മാത്രമാണ് പ്രസിദ്ധപ്പെടുത്തിയത്. കഴിഞ്ഞ എല്ഡിഎഫ് സര്ക്കാരിന്റെ കാലത്ത് 1,61,361 നിയമനശുപാര്ശ നല്കിയിട്ടുണ്ട്. മുന് യുഡിഎഫ് സര്ക്കാര് 1,54,384 നിയമന ശുപാര്ശ നല്കിയെങ്കിലും അതിലുള്പ്പെട്ട 4,031 പേര്ക്ക് എല്ഡിഎഫ് സര്ക്കാരാണ് നിയമനം നല്കിയത്.

നിയമനങ്ങള് പരമാവധി പിഎസ്സി മുഖേന നടത്തണമെന്നതാണ് സര്ക്കാരിന്റെ നയം. കോവിഡ് വ്യാപനം കാരണം മാറ്റിവച്ചിട്ടുള്ള പിഎസ്സി പരീക്ഷകളും ഇന്റര്വ്യൂകളും കോവിഡ് വ്യാപനത്തിന്റെ തീവ്രത കുറഞ്ഞാലുടനെ പുനരാരംഭിക്കാന് പിഎസ്സി നടപടി സ്വീകരിക്കുന്നതാണ്.

നിലവിലുള്ള ഒഴിവുകള് റിപ്പോര്ട്ട് ചെയ്യാതിരിക്കുകയും റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി നല്കുകയും ചെയ്യുക എന്നുള്ളത് സര്ക്കാരിന്റെ നയമല്ല. റാങ്ക് ലിസ്റ്റുകളില് നിന്നും മുഴുവന് ഒഴിവുകളിലും നിയമനം നടത്താന് നടപടികള് സ്വീകരിച്ചിട്ടുള്ളതിനാല് അവയുടെ കാലാവധി നീട്ടേണ്ട സാഹചര്യം നിലവിലില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Previous Post

പെഗാസസ് നിങ്ങളുടെ ഫോണിനെ ബാധിച്ചിട്ടുണ്ടോ? കണ്ടെത്താൻ ആംനെസ്റ്റി ലാബിന്റെ ടൂൾകിറ്റ്

Next Post

അസമിൽ മലയാളി പ്രിൻസിപ്പാളിനെ മരത്തിൽ കെട്ടിയിട്ട്‌ മർദ്ദിച്ചു; 4 അധ്യാപകർ അറസ്‌റ്റിൽ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
അസമിൽ-മലയാളി-പ്രിൻസിപ്പാളിനെ-മരത്തിൽ-കെട്ടിയിട്ട്‌-മർദ്ദിച്ചു;-4-അധ്യാപകർ-അറസ്‌റ്റിൽ

അസമിൽ മലയാളി പ്രിൻസിപ്പാളിനെ മരത്തിൽ കെട്ടിയിട്ട്‌ മർദ്ദിച്ചു; 4 അധ്യാപകർ അറസ്‌റ്റിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.