ന്യൂഡല്‍ഹി: ജൂലൈ 23 ന് സാംസങ് ഗാലക്സി എ22 5ജി ഫോണ്‍ ഇന്ത്യന്‍ വിപണിയിലെത്തുകയാണ്. ട്രിപ്പിള്‍ റിയര്‍ ക്യാമറയോട് കൂടിയെത്തുന്ന ഫോണിന് 128 ജി.ബിയാണ് സ്റ്റോറേജ്. എ22 4ജി ഫോണ്‍ കഴിഞ്ഞ മാസം ഇന്ത്യന്‍ വിപണിയിലെത്തിയിരുന്നു.
സാംസങ് ഗാലക്സി എ22 5ജി സവിശേഷതകള്‍
203 ഗ്രാമാണ് ഗാലക്സി എ22 ന്റെ ഭാരം. 6.6 ഇഞ്ച് ഫുള്‍ എച്ച്.ഡി ഡിസ്പ്ലെയാണ് കമ്പനി നല്‍കിയിരിക്കുന്നത്. 90 ഹേര്‍ട്ട്സാണ് റിഫ്രഷ് റേറ്റ്. ഒക്ടാ കോര്‍ എസ്.ഒ.സി. മേഡിയ ടെക് ഡൈമെന്‍സിറ്റി 700 പ്രൊസസറും, എട്ട് ജി.ബി റാമും ഫോണില്‍ വരുന്നു.
ട്രിപ്പിള്‍ റിയര്‍ ക്യാമറയാണ് ഗാലക്സി എ22 5ജിയുടെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്ന്. 48 മെഗാ പിക്സല്‍ (എം.പി) പ്രൈമറി സെന്‍സര്‍, അഞ്ച് എം.പി അള്‍ട്രാ വൈഡ് ഷൂട്ടര്‍, രണ്ട് എം.പി ഡെപ്ത് സെന്‍സറും ട്രിപ്പിള്‍ ക്യാമറയിലെ സവിശേഷതകളാണ്.
എട്ട് എം.പിയാണ് സെല്‍ഫി ക്യാമറ. 5000 എം.എ.എച്ചാണ് ബാറ്ററി ബാക്ക് അപ്പ്. 128 ജി.ബി സ്റ്റോറേജ് മെമ്മറിയുടെ ഫോണില്‍ ലഭ്യമാണ്.
സാംസങ് ഗാലക്സി എ22 5ജിയുടെ വില
സാംസങ് ഗാലക്സി എ22 5ജി (നാല് ജി.ബി റാം, 64 ജി.ബി സ്റ്റോറേജ്) 20,100 രൂപയും, (എട്ട് ജി.ബി റാം, 128 ജി.ബി സ്റ്റോറേജ്) 21,900 രൂപയുമാണ് യൂറോപ്പിലെ നിരക്ക് അനുസരിച്ചുള്ള വില. ഇന്ത്യന്‍ വിപണിയില്‍ 25,000 രൂപയില്‍ താഴെയായിരിക്കും വില.
The post Samsung Galaxy A22 5G Price and Specifications: സാംസങ് ഗാലക്സി എ22 5ജി വിപണിയിലേക്ക്; വിലയും സവിശേഷതകളും അറിയാം appeared first on Indian Express Malayalam.