ഒരേ തരത്തിലുള്ള ഭക്ഷണം മാത്രം കഴിക്കുന്ന പിന്തുടരുന്നത് പലരും ശരീരഭാരം കുറയ്ക്കുന്നതിനായി ശ്രമിക്കാറുള്ള സമീപനമാണ്. ഇതിന് ചില ആനുകൂല്യങ്ങളുണ്ടെന്ന് പറയപ്പെടുന്നു, പക്ഷേ പോരായ്മകളില്ല എന്ന് പറയാനാകില്ലെന്ന് ഡയറ്റീഷ്യൻമാരും ഫിറ്റ്നസ് വിദഗ്ധരും വ്യക്തമാക്കുന്നു. എന്നാൽ ഒരു ഭക്ഷണ ഇനത്തെ മാത്രം ആശ്രയിക്കുക എന്നതിന്റെ അർത്ഥമെന്താണ്? ഇത് സാധ്യമാണോ, സുരക്ഷ ഉറപ്പാക്കാനും ഫലങ്ങൾ നൽകാനും ഇതിന് കഴിയുമോ? ഈ പ്ലാനിനെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം ഇവിടെയുണ്ട്.
എന്താണ് മോണോട്രോഫിക് അല്ലെങ്കിൽ മോണോ ഡയറ്റ്?
മോണോ ഡയറ്റ് അല്ലെങ്കിൽ എന്നത് ഒരു തരം ഭക്ഷണരീതിയാണ്, ഇതിൽ ഒരാൾ ദിവസങ്ങളോ ആഴ്ചകളോ ഒരു ഭക്ഷണപദാർത്ഥമോ ഭക്ഷണ ഇനമോ മാത്രം കഴിക്കുന്നു, അതും ഡയറ്റീഷ്യൻ ശുപാർശ ചെയ്യുന്നതനുസരിച്ച്.
ശരീരഭാരം കുറയ്ക്കാനുള്ള തന്റെ യാത്രയെക്കുറിച്ച് 2016 ൽ ഹാസ്യനടനും മാന്ത്രികനുമായ പെൻ ജില്ലറ്റ് ഒരു പുസ്തകം എഴുതിയപ്പോൾ ഭാരം കുറയ്ക്കാനുള്ള ഈ പ്രത്യേക ഡയറ്റ് വാർത്തകളിൽ ഇടം നേടുകയുണ്ടായി. രണ്ടാഴ്ചത്തേക്ക് ഉരുളക്കിഴങ്ങ് ഒഴികെ മറ്റൊന്നും കഴിക്കാതെ അദ്ദേഹത്തിന് 100 പൗണ്ട് ഭാരം കുറയ്ക്കാൻ സാധിച്ചു.
ഇത് മോണോ ഡയറ്റിന്റെ മറ്റ് വ്യതിയാനങ്ങളായ പാൽ ഡയറ്റ്, ഫ്രൂട്ടേറിയൻ ഡയറ്റ്, ഇറച്ചി മാത്രം കഴിക്കുന്ന കാർണിവോർ ഡയറ്റ്, മുട്ട ഡയറ്റ് എന്നിവ ഉണ്ടാകുവാൻ കാരണമായി.
ഇത് സഹായിക്കുന്നുണ്ടോ?
മോണോ ഡയറ്റുകൾ ചിലർക്ക് ഫലപ്രദമാണെന്ന് പറയപ്പെടുന്നു, എന്നിരുന്നാലും ഇതെല്ലാം നിങ്ങൾ കഴിക്കാൻ തിരഞ്ഞെടുക്കുന്ന ഭക്ഷണത്തെ ആശ്രയിച്ചിരിക്കുന്നു.
ഒരു ഭക്ഷണം മാത്രം കഴിക്കുന്നത്, നിങ്ങൾ ഇഷ്ടപ്പെടുന്ന എന്തിനെയും ഏത് അളവിലും കഴിക്കാം എന്ന് അർത്ഥമാക്കുന്നില്ല. എല്ലാം നിയന്ത്രിത അളവിൽ വേണം കഴിക്കുവാൻ. ഉദാഹരണത്തിന്, നിങ്ങൾ കുറഞ്ഞ കലോറി പച്ചക്കറി ഭക്ഷണം തിരഞ്ഞെടുക്കുകയാണെങ്കിൽ നിങ്ങൾക്ക് ഭാരം കുറയാൻ സാധ്യതയുണ്ട്. എന്നിരുന്നാലും, നിങ്ങൾ ചോക്ലേറ്റുകൾ പോലുള്ള ഉയർന്ന കലോറി ഭക്ഷണങ്ങൾ കഴിക്കുകയാണെങ്കിൽ, നിങ്ങളുടെ ശരീരഭാരം വർദ്ധിക്കാൻ സാധ്യതയുണ്ട്.
ഒരു മോണോ ഡയറ്റിനായി, ഉരുളക്കിഴങ്ങ്, ആപ്പിൾ, പാൽ, പിയർ പഴം, മുട്ട, ഏത്തപ്പഴം, ചോക്ലേറ്റ്, ഇറച്ചി, പച്ചക്കറികൾ, പയർവർഗ്ഗങ്ങൾ, പഴങ്ങൾ എന്നിവ അടങ്ങിയ ചില ഭക്ഷണ ഇനങ്ങളാണ് നിങ്ങൾക്ക് കഴിക്കാൻ തിരഞ്ഞെടുക്കാവുന്ന സാധാരണ ഭക്ഷണങ്ങൾ.
ഇത് സുരക്ഷിതമായ ഡയറ്റ് ആണോ?
ശരീരഭാരം കുറയ്ക്കാൻ ഒരു ഭക്ഷണം മാത്രം കഴിക്കുന്നത് ആരോഗ്യകരവും സുരക്ഷിതവുമാണോ?
മോണോ ഡയറ്റുകൾ അങ്ങേയറ്റം നിയന്ത്രിതവും ആരോഗ്യകരമായ പല ഭക്ഷണങ്ങളും കഴിക്കുന്നത് വെട്ടിക്കുറയ്ക്കുന്നതുമാണ്. മറ്റ് ഫലപ്രദമായ ഭക്ഷണരീതികളെപ്പോലെ പിന്തുടരാൻ ധാരാളം മാർഗ്ഗനിർദ്ദേശങ്ങൾ ഇല്ലാത്തതിനാൽ ഇത് ലളിതവും പിന്തുടരാൻ എളുപ്പവുമാണ്. ഹ്രസ്വകാലത്തേക്ക് ശരീരഭാരം കുറയ്ക്കുന്നതിനുള്ള ലക്ഷ്യങ്ങൾക്ക് ഇത് ഫലപ്രദമാണെന്ന് തെളിയിക്കാനാകും. കാരണം, ഇത് കലോറി അടങ്ങിയ മിക്ക ഭക്ഷണങ്ങളും നിങ്ങളുടെ ഭക്ഷണക്രമത്തിൽ നിന്ന് വെട്ടികുറയ്ക്കുന്നു.
എന്നിരുന്നാലും, ഉയർന്ന കലോറി ഭക്ഷണങ്ങൾ വെട്ടിക്കുറയ്ക്കുന്നതിനൊപ്പം, പോഷകങ്ങൾ കൂടുതലുള്ളതും വളരെ ആരോഗ്യകരവുമായ ഭക്ഷണങ്ങളും നിങ്ങൾക്ക് ഈ ഡയറ്റ് മൂലം നഷ്ടപ്പെടുന്നുവെന്നത് ശ്രദ്ധിക്കേണ്ടതാണ്. അതിനാലാണ് ഇത് സുസ്ഥിരമായ ഭക്ഷണ പദ്ധതിയല്ല എന്ന് പറയുന്നത്.
ശരീരഭാരം കുറയ്ക്കാൻ ഒരു ഭക്ഷണം മാത്രം കഴിക്കുന്നത് എന്തുകൊണ്ട് ഒരു മോശം ആശയമാണ്?
ഒരു മോണോ ഡയറ്റ് ശരീരഭാരം കുറയ്ക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുമെങ്കിലും, ആവശ്യമായ പോഷകങ്ങളുടെ കുറവുണ്ടാക്കുകയും ചെയ്യും. ആരോഗ്യകരമായ പല പോഷകങ്ങളും അടങ്ങിയ വ്യത്യസ്ത തരം ഭക്ഷണങ്ങൾ കഴിക്കുന്നത് പരിമിതപ്പെടുത്തുന്നത് നിങ്ങളിൽ രോഗപ്രതിരോധ ശേഷി കുറയ്ക്കുന്നതിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
കൂടാതെ, അനാരോഗ്യകരമായ ഭക്ഷണശീലങ്ങളിൽ ഏർപ്പെടാനും ഇത് നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. ഡയറ്റ് കോഴ്‌സിൽ ഒരു ഭക്ഷണം കഴിക്കാൻ മോണോ ഡയറ്റ് ഊന്നിപ്പറയുന്നുണ്ടെങ്കിലും ഇത് ശാരീരിക പ്രവർത്തനങ്ങളൊന്നും പ്രോത്സാഹിപ്പിക്കുന്നില്ല. കാലക്രമേണ, ഇത് നിങ്ങളെ അനാരോഗ്യകരമായ ഭക്ഷണശീലം വികസിപ്പിക്കുന്നതിലേക്ക് നയിക്കുന്നു. അത് ഗുണത്തേക്കാളും കൂടുതൽ നാശമുണ്ടാക്കുന്നു.
ശരീരഭാരം കുറയ്ക്കാൻ മോണോ ഡയറ്റുകൾ ഫലപ്രദമാണെന്ന് തോന്നുമെങ്കിലും, അത് സുസ്ഥിരമല്ലാത്തതും നിയന്ത്രിതവുമാണ്. അതുകൊണ്ട് തന്നെ ഇത് അപ്രായോഗികവും പിന്തുടരാൻ ബുദ്ധിമുട്ടുള്ളതുമാണ്.