അഞ്ച് ദിവസത്തെ ഷട്ട്ഡൗൺ നാളെ അവസാനിപ്പിക്കുന്നതിന് ഒരു ദിവസം മുമ്പ് , ഇന്ന് – തിങ്കളാഴ്ച- , വിക്ടോറിയൻ പ്രീമിയർ നടത്തിയ പ്രസ്താവനയിൽ ലോക്ക് ഡൗൺ ദീർഘിപ്പിക്കുമെന്ന് വ്യക്തമായ സൂചന നൽകി. വിക്ടോറിയയിൽ കേസുകളുടെ എണ്ണം 72 – ഓളം ആയതിനാലാണിത്. ഇത് കുറച്ച് നാളുകൾ നീണ്ടുനിൽക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
“രോഗവ്യാപനം ഒരു തരത്തിലും അവസാനിച്ചിട്ടില്ല. ഞങ്ങൾ ഈ വൈറസിനൊപ്പം ഓടുന്നു, പക്ഷേ മുന്നിലല്ല.
ലോക്ക്ഡൗൺ ഷെഡ്യൂൾ ചെയ്തതുപോലെ അവസാനിക്കില്ലെങ്കിലും, ഇത് എത്ര കാലം നീട്ടുമെന്ന് നാളെ-ചൊവ്വാഴ്ച- വരെ വ്യക്തമല്ല.കരണമെന്തെന്നാൽ , ആരോഗ്യപരിപാലന അധികൃതർ നടത്തുന്ന കൂടുതൽ പരിശോധനകൾക്കും, ലാബ് ഫലങ്ങൾക്കും വിധേയമാക്കാൻ നാളെ വരെ കാത്തിരിക്കേണ്ടി വരുമെന്നതിനാൽ ആണിത്. കൂടാതെ സമയപരിധി പ്രഖ്യാപിക്കുന്നതിന് മുമ്പ് കൂടുതൽ വിവിധ ഡിപ്പാർട്ട്മെന്റ് അധികൃതരുമായി അഭിമുഖങ്ങൾ നടത്തുകയും വേണം.
“ഡാറ്റ വരുമ്പോൾ ഒരു തീരുമാനം എടുത്താലുടൻ ഞാൻ സമൂഹത്തോട് സംസാരിക്കാൻ തയ്യാറാകും, അത് നാളെ കഴിയുന്നത്ര നേരത്തെയാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
“ഏതൊക്കെ നിയമങ്ങൾ ബാധകമാണെന്നും ഏത് കാലയളവിലാണെന്നും അന്നേരം ആളുകൾക്ക് അറിയാം.”
വിക്ടോറിയൻമാർ വീടുകൾ വിട്ട് പോകുന്നതിന് നിലവിൽ അഞ്ച് കാരണങ്ങളുണ്ട്..
നേരത്തെ തിങ്കളാഴ്ച അർദ്ധരാത്രി വരെ 24 മണിക്കൂറിനുള്ളിൽ പതിമൂന്ന് കേസുകൾ രേഖപ്പെടുത്തിയിരുന്നു. ഇത് വരെയുള്ള രോഗബാധിതരുടെ എണ്ണം 72 ആയി.
സിഡ്‌നിയിൽ നിന്നുള്ള ഡെൽറ്റ വേരിയന്റ് പടർന്നു തുടങ്ങിയതോടെയാണ് വിക്ടോറിയ വ്യാഴാഴ്ച ലോക്ക്ഡൗണിലേക്ക് പോയത്.
ഇതിന് ശേഷം ദിവസവും കേസുകൾ കൂടി വരികയാണ്. ഇതേത്തുടർന്നാണ് നിശ്ചയിച്ച പ്രകാരം ലോക്ക്ഡൗൺ പിൻവലിക്കാൻ സാധിക്കില്ലെന്ന് പ്രീമിയർ വ്യക്തമാക്കിയത്.
കേസുകൾ കൂടുന്ന സാഹചര്യത്തിൽ ലോക്ക്ഡൗൺ പിൻവലിക്കുന്നത് ശരിയായ തീരുമാനമല്ലെന്നും ഡെൽറ്റ വേരിയന്റിനെ നേരിടുന്നത് വലിയ വെല്ലുവിളിയാണെന്നും പ്രീമിയർ പറഞ്ഞു.
മാത്രമല്ല, സംസ്ഥാനം ലോക്ക്ഡൗൺ ചെയ്തത് ഉചിതമായ തീരുമാനമായിരുന്നുവെന്നും, ലോക്ക്ഡൗൺ ചെയ്തില്ലായിരുന്നുവെങ്കിൽ സിഡ്‌നിയുടെ അവസ്ഥയിലേക്ക് എത്തിയേനെയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് രോഗബാധിതർ സന്ദർശിച്ചുവെന്ന് കരുതുന്ന നിരവധി സ്ഥലങ്ങളുടെ പട്ടിക സംസ്ഥാന സർക്കാർ പുറത്തുവിട്ടിട്ടുണ്ട്.
അതിനിടെ, രോഗബാധ കൂടുന്നതോടെ ക്വീൻസ്ലാൻറ്, വെസ്റ്റേൺ ഓസ്ട്രേലിയ, സൗത്ത് ഓസ്ട്രേലിയ, ടാസ്മേനിയ എന്നീ സംസ്ഥാനങ്ങൾ വിക്ടോറിയയുമായി അതിർത്തി നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു.