കൊളംബൊ: ശ്രീലങ്കയ്ക്കെതിരായ ആദ്യ ഏകദിനത്തിലെ അന്തിമ ഇലവന്‍ പ്രഖ്യാപിച്ചപ്പോള്‍ ഏറ്റവും നിരാശരായത് മലയാളികളാകും. ഇന്ത്യന്‍ ജേഴ്സിയില്‍ സഞ്ജു സാംസണ്‍ന്റെ തിരിച്ചു വരവ് കാത്തിരിക്കുകയായിരുന്നു ഒരോരുത്തരും.
സഞ്ജുവിന് മുകളില്‍ ഇഷാന്‍ കിഷനെ പരിഗണിച്ചതിനെതിരെയും വ്യാപകമായ പ്രതിഷേധം സമൂഹ മാധ്യമങ്ങളിലൂടെ ഉയര്‍ന്നു. എന്നാല്‍ താരത്തിന് പരിശീലനത്തിനിടെ പരുക്ക് പറ്റിയതാണ് അവസരം ലഭിക്കാത്തതിന്റെ പിന്നിലെ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ശ്രിലങ്കന്‍ പര്യടനത്തിലെ മറ്റ് മത്സരങ്ങള്‍ താരത്തിന് നഷ്ടമാകുമോ എന്ന സംശയവും ആരാധകര്‍ക്കിടയിലുണ്ട്. എന്നാല്‍ ബി.സി.സി.ഐ സഞ്ജുവിന്റെ കാര്യത്തില്‍ ഔദ്യോഗിക പ്രസ്താവന ഇറക്കിയിരിക്കുകയാണ്.
“സഞ്ജു സാംസണിന് പരിശീലനത്തിനിടെ കാലിന്റെ ലിഗമെന്റിന് പരുക്കേറ്റിട്ടുണ്ട്. അതിനാലാണ് ആദ്യ മത്സരത്തില്‍ അവസരം ലഭിക്കാതെ പോയത്. മെഡിക്കല്‍ ടീം വിശദമായ പരിശോധനകള്‍ നടത്തുന്നുണ്ട്. താരത്തിന്റെ പരുക്ക് നിരീക്ഷിച്ചു വരുന്നു,” ബി.സി.സി.ഐയുടെ മീഡിയ ടീം അറിയിച്ചു.
2015 ല്‍ ട്വന്റി 20 യില്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച സഞ്ജുവിന് ആറ് വര്‍ഷത്തിന് ശേഷമാണ് ഏകദിന ടീമില്‍ അവസരം ലഭിക്കുന്നത്. ശ്രീലങ്കയ്ക്കെതിരായി മികച്ച പ്രകടനം പുറത്തെടുക്കാനായാല്‍ ട്വന്റി 20 ലോകകപ്പ് ടീമിലും താരത്തിന് ഇടം പിടിക്കാം.
Also Read: India vs Sri Lanka 1st ODI: അര്‍ദ്ധ സെഞ്ചുറിയുമായി ധവാനും ഇഷാനും; ഇന്ത്യക്ക് വിജയത്തുടക്കം
The post കാത്തിരുന്ന് ലഭിച്ച അവസരം, വില്ലനായി പരുക്ക്; കളിക്കുമോ സഞ്ജു appeared first on Indian Express Malayalam.