ടിപി കേസിലെ കുറ്റവാളി മുഹമ്മദ് ഷാഫി അടക്കമുള്ളവർ ആകാശിനെതിരെ മൊഴി നൽകിയെന്ന് സൂചനയുണ്ടെന്നും റിപ്പോർട്ട് പറയുന്നു. കണ്ണൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകനായിരുന്ന ഷുഹൈബ് വധകേസിലെ പ്രതി കൂടിയാണ് . ആകാശിന്റെ കണ്ണൂരിലെ വീട്ടിൽ കഴിഞ്ഞ ദിവസം കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു.
Also Read :
അതേസമയം സ്വർണ്ണക്കടത്തു കേസിൽ റിമാൻഡിൽ കഴിയുന്ന അർജ്ജുൻ ആയങ്കിയുടെ ജാമ്യപേക്ഷയും ഇന്ന് കോടതി പരിഗണിക്കും. കള്ളക്കടത്തിൽ തനിക്ക് പങ്കുണ്ടെന്നു തെളിയിക്കാനുള്ള രേഖകൾ കസ്റ്റംസിനു ഇല്ലെന്നാണ് അർജ്ജുൻ കോടതിയെ അറിയിച്ചിട്ടുള്ളത്. എന്നാൽ ഇയാൾക്ക് അന്തർ സംസ്ഥാന കള്ളക്കടത്തു സംഘവുമായി ബന്ധം ഉണ്ടെന്നാണ് കസ്റ്റംസ് വാദം.
Also Read :
അർജ്ജുൻ ഉൾപ്പെട്ട കള്ളക്കടത്തു സംഘത്തിനെതിരെ അന്വേഷണം തുടരുകയാണെന്നും ജാമ്യം നൽകരുതെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചിട്ടുണ്ട്. അർജ്ജുൻ ആയങ്കിയും ഷാഫിയും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നും ഇതിന് തെളിവുണ്ടെന്നും കസ്റ്റംസ് പറയുന്നു.