അതുകൊണ്ട്, ഒഴിവാക്കാൻ തുളസിയും കുരുമുളകും ഉപയോഗിച്ച് തയ്യാറാക്കുന്ന ഈ ശക്തമായ കഷായം കുടിച്ചുകൊണ്ട് പ്രതിരോധശേഷി വർദ്ധിപ്പിക്കേണ്ടതുണ്ട്. തുളസിയും കുരുമുളകും ചേർന്ന കഷായം നിങ്ങളുടെ ആരോഗ്യത്തിന് എങ്ങനെ ഗുണം ചെയ്യുമെന്ന് നോക്കാം.
കുരുമുളക് നൂറ്റാണ്ടുകളായി ഇന്ത്യൻ പാചകവിധികളിലെ ഏറ്റവും പ്രധാന ചേരുവയാണ് എന്ന കാര്യം നമുക്കെല്ലാവർക്കും അറിയാം. ഈ സുഗന്ധവ്യഞ്ജനം ആൻറി ബാക്ടീരിയൽ, ആൻറി ഇൻഫ്ലമേറ്ററി സവിശേഷതകൾ കൊണ്ട് നിറഞ്ഞിരിക്കുന്നു, ഇത് അണുബാധകളെ അകറ്റി നിർത്താനും മുറിവുകളും വീക്കവും മൂലമുണ്ടാകുന്ന അസ്വസ്ഥതകളിൽ നിന്ന് മോചനം നേടാനും നിങ്ങളെ സഹായിക്കുന്നു. ഇത് വിറ്റാമിൻ സി കൊണ്ട് സമ്പുഷ്ടമാണ്, അത് സ്വാഭാവികമായും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും മികച്ച ആൻറിബയോട്ടിക്കായി പ്രവർത്തിക്കുകയും ചെയ്യുന്നു.
തുളസി ആയുർവേദത്തിൽ ഒരു ഔഷധ സസ്യമായി വ്യാപകമായി ഉപയോഗിക്കുന്നു. ഇത് സമ്മർദ്ദം ഒഴിവാക്കാനും ഊർജ്ജ നില വർദ്ധിപ്പിക്കാനും നിങ്ങളെ സഹായിക്കുന്നു. ശരീരത്തിലെ ഹാനികരമായ ഫ്രീ റാഡിക്കലുകളുമായി പോരാടുന്ന ആന്റിഓക്‌സിഡന്റ്, ആൻറി ഇൻഫ്ലമേറ്ററി സവിശേഷതകളും യുവത്വം നിലനിർത്താൻ സഹായിക്കുന്ന ഗുണങ്ങളും തുളസിയിൽ അടങ്ങിയിരിക്കുന്നു. ചുമ, ജലദോഷം, തൊണ്ടവേദന എന്നിവ ചികിത്സിക്കാൻ സഹായിക്കുന്നതിനാൽ ഇത് കഷായത്തിൽ ഉൾപ്പെടുത്താനുള്ള മികച്ച സസ്യമാണ്. തുളസി കഫം നീക്കം ചെയ്ത് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളായ ബ്രോങ്കൈറ്റിസ്, ആസ്ത്മ എന്നിവയ്ക്കെതിരെ ആശ്വാസം നൽകുകയും ചെയ്യുന്നു.
അതിനാൽ, രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും അണുബാധയ്‌ക്കെതിരായ ഗുണങ്ങൾ ഉൾക്കൊള്ളുന്നതുമായ ആരോഗ്യകരമായ ഒരു നല്ല കഷായം ഈ രണ്ട് ചേരുവകളും ചേർത്ത് തയ്യാറാക്കാം. ഇതിനായി നിങ്ങൾക്ക് ഇനിപ്പറയുന്ന ചേരുവകൾ ആവശ്യമാണ്:
> തൊലി കളഞ്ഞ ഇഞ്ചി ഒരു കഷ്ണം
> 4-5 ഗ്രാമ്പൂ
> ഒരു ടീസ്പൂൺ ചതച്ച കുരുമുളക്
> 5-6 തുളസി ഇലകൾ
> അര ടീസ്പൂൺ തേൻ
> രണ്ട് ഇഞ്ച് കറുവപ്പട്ട കഷ്ണം
തയ്യാറാക്കുന്ന വിധം
ഘട്ടം 1: ഒരു പാനിൽ വെള്ളം എടുത്ത് തിളപ്പിക്കുക.
ഘട്ടം 2: വെള്ളം തിളച്ചുകൊണ്ടിരിക്കുമ്പോൾ ഇഞ്ചി, ഗ്രാമ്പൂ, കുരുമുളക്, കറുവപ്പട്ട എന്നിവ ചതച്ചെടുക്കുക.
ഘട്ടം 3: വെള്ളം തിളപ്പിച്ചുകഴിഞ്ഞാൽ, ചതച്ചെടുത്ത എല്ലാ ചേരുവകളും തുളസിയിലയും ചേർത്ത് വെള്ളത്തിൽ ചേർക്കുക.
ഘട്ടം 4: ഇടത്തരം ചൂടിൽ ഏകദേശം 20 മിനിറ്റ് ചൂടാക്കുക. വെള്ളം പകുതിയായി കുറയുന്നത് വരെ തിളപ്പിക്കുക.
ഘട്ടം 5: ഈ മിശ്രിതത്തിലേക്ക് തേൻ ചേർത്ത് ചൂടോടെ കുടിക്കുക.
തേൻ, ഇഞ്ചി, കറുവപ്പട്ട എന്നിവ ഉപയോഗിക്കുന്നത് നിങ്ങളുടെ രോഗപ്രതിരോധ ശേഷിക്ക് ഒരു അധിക പരിരക്ഷ നൽകുന്നു. ആന്റിമൈക്രോബയൽ ഗുണങ്ങൾ കാരണം ഈ ഘടകങ്ങൾ നിങ്ങളുടെ ദഹനനാളത്തിന് ഗുണം ചെയ്യും, മാത്രമല്ല പ്രമേഹത്തെ നിയന്ത്രിക്കാനും സഹായിക്കുന്നു. ഇതിന്റെ ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ ക്ഷീണത്തിനെതിരെ പോരാടാനും ഊർജ്ജ നില വർദ്ധിപ്പിക്കാനും സഹായിക്കുന്നു. നിരവധി ഔഷധസസ്യങ്ങളും സുഗന്ധവ്യഞ്ജനങ്ങളും ഉപയോഗിച്ച് കഷായം തയ്യാറാക്കാം. സ്വാഭാവികമായി വീക്കം തടയുന്ന ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ളതിനാൽ മഞ്ഞൾ ഇതിലേക്ക് ചേർക്കാൻ കഴിയുന്ന ഒരു മികച്ച ഘടകമാണ്.