കോഴിക്കോട്:ജമ്മു കശ്മീർ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച കോഴിക്കോട് കൊയിലാണ്ടിയിലെ നായിബ് സുബേദാർ എം ശ്രീജിത്തിന്റെ കുടുംബത്തെ മന്ത്രി പി.എ.മുഹമ്മദ് റിയാസ് സന്ദർശിച്ചു.
കഴിഞ്ഞ വ്യാഴാഴ്ച ജമ്മു കശ്മീരിലെ രജൗരി ജില്ലയിൽ പാക് ഭീകരരുമായുള്ള ഏറ്റുമുട്ടലിലാണ് ശ്രീജിത്ത് വീരമൃത്യുവരിച്ചത്. ഇന്ന് രാവിലെയായിരുന്നു മന്ത്രിയുടെ സന്ദർശനം.
17 മദ്രാസ് റജിമെന്റിലെ കമാൻഡോ ടീമായ ഗാഥകിൽ അംഗമായിരുന്നു ശ്രീജിത്ത്.













