മുതിർന്നവർ പാലിക്കുന്ന അതേ രീതിയിൽ തന്നെ കുട്ടികളെയും ദന്ത ശുചിത്വം പാലിക്കാൻ പ്രാപ്തമാകേണ്ടത് പ്രധാനമാണ്. പാൽപ്പല്ലുകൾ എന്നറിയപ്പെടുന്ന കുട്ടികളിൽ ആദ്യമുണ്ടാകുന്ന പല്ലുകളിൽ ക്യാവിറ്റി പ്രശ്നങ്ങൾ കൂടുതലായി ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ആദ്യഘട്ടത്തിൽ തന്നെ നേരാംവണ്ണം ഇതിനു വേണ്ട കാര്യങ്ങൾ ചെയ്തില്ലെങ്കിൽ ഈ പല്ലുകൾ എല്ലാം പോയി കഴിഞ്ഞാൽ പിന്നീട് വരുന്ന സ്ഥിരമായ പല്ലുകളിലും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിക്കും. അതുകൊണ്ടുതന്നെ കുട്ടികളിൽ ചെറിയ പ്രായത്തിൽ തന്നെ ദന്ത ശുചിത്വത്തിൻറെ പ്രാധാന്യവും അതിൻറെ ആവശ്യകതകളും മനസ്സിലാക്കി കൊടുക്കേണ്ടതിന് ശ്രദ്ധ നൽകണം.
കുട്ടികളിലെ ദന്തശുചിത്വം: ശ്രദ്ധിക്കേണ്ടത്
ഏതു പ്രായത്തിലാണ് നിങ്ങളുടെ കുട്ടികളെ പല്ല് തേപ്പിക്കാൻ ഒക്കെ പ്രാപ്ത്ഥമാക്കേണ്ടത് എന്ന കാര്യത്തിൽ പല മാതാപിതാക്കൾക്കും സംശയമുണ്ട്. ആറു മാസം മുതലാണ് കുഞ്ഞുങ്ങൾക്ക് പല്ല് മുളയ്ക്കാൻ തുടങ്ങുക. ഒമ്പതാം മാസം മുതൽ കുട്ടികളുടെ പല്ലുകൾ പേടിപ്പിക്കാൻ തുടങ്ങാവുന്നതാണ് എന്ന് ദന്താരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്. കുട്ടികൾക്കായി ബ്രഷുകൾ തിരഞ്ഞെടുക്കുമ്പോൾ സോഫ്റ്റ് ബ്രിസ്റ്റൽ ടൂത്ത് ബ്രഷുകൾ വേണം ഉപയോഗിക്കാൻ. ഇതുകൂടാതെ ദിവസേന രണ്ടുതവണ ഫ്ലോസ് സ്റ്റിക്ക് ഉപയോഗിച്ച് ഫ്ലോസ് ചെയ്യുന്നതും കുട്ടികളുടെ കാര്യത്തിൽ ഏറ്റവും മികച്ച ദന്ത ശുചിത്വ ദിനചര്യയാണ്. മാർക്കറ്റിൽ ലഭ്യമായ പ്രായ നിർദ്ദിഷ്ടമായ ഫ്ലൂറൈഡേറ്റഡ് ടൂത്ത്പേസ്റ്റുകൾ ഒരു വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് ഉപയോഗിക്കാൻ കഴിയുന്നതാണ്. ഒരു വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങൾക്ക് പല്ലുകൾ വൃത്തിയാക്കാൻ പേസ്റ്റ് ഉപയോഗിക്കാത്ത നനഞ്ഞ ടൂത്ത് ബ്രഷ് മാത്രം മതിയാകും
ബ്രഷ് ചെയ്യുമ്പോൾ
ദിവസത്തിൽ രണ്ടുതവണ കുട്ടിയെക്കൊണ്ട് ബ്രഷ് ചെയ്യിക്കണം. ആദ്യകാലങ്ങളിൽ ഈ പ്രവർത്തി അവർക്ക് ഒരു രസകരമാക്കി മാറ്റിയെടുക്കാനായി നിങ്ങളും അവരോടൊപ്പം ബ്രഷ് ചെയ്യുക. ഇത് ചെയ്യുമ്പോൾ പാട്ടുപാടുകയും നൃത്തം ചെയ്യാനുമൊക്കെ ശ്രമിക്കുക. ഇങ്ങനെ ചെയ്യുന്നത് കുട്ടികളെ ഈയൊരു പ്രവർത്തി വേണു വീണ്ടും പിന്തുടരാൻ ആകർഷിക്കും എന്നുറപ്പ്. ചെറിയ കുഞ്ഞുങ്ങളുടെ കാര്യത്തിൽ ഇത്തരം മാർഗങ്ങൾ വളരെ നന്നായി പ്രവർത്തിക്കും.
പല്ലിന്റെ പ്രശ്നങ്ങൾ
കുഞ്ഞുങ്ങൾക്ക് ആദ്യം വരുന്ന പല്ലുകൾ കുറച്ചു കാലങ്ങൾക്കുള്ളിൽ പൊഴിഞ്ഞ് പോകാനുള്ളതാണെന്നും അതുകൊണ്ടുതന്നെ ഇവയുടെ പരിപാലനത്തിൻ്റെ കാര്യത്തിൽ അത്രധികം ശ്രദ്ധയൊന്നും ആവശ്യമില്ലെന്നും പല മാതാപിതാക്കളും കരുതുന്നു. ഇത് പൂർണ്ണമായും തെറ്റായ ധാരണയാണ് എന്ന് തിരിച്ചറിയുക. കുട്ടികളിൽ ആദ്യം മുളക്കുന്ന പാൽ പല്ലുകൾ 13 വർഷം വരെ നിലനിൽക്കാൻ സാധ്യതയുള്ളതാണ്. അതുകൊണ്ടുതന്നെ ഉദാഹരണത്തിന് മൂന്ന് വയസ്സ് പ്രായമായ കുഞ്ഞുങ്ങളിൽ ചെറിയ രീതിയിലുള്ള ക്യാവിറ്റി പ്രശ്നങ്ങൾ, പുഴുപ്പല്ല് തുടങ്ങിയവ പ്രത്യക്ഷപ്പെടുന്നത് പോലുള്ള കാര്യങ്ങൾ കാലക്രമേണ വളരെ മോശമായി മാറാനുള്ള ഇടയുണ്ട്. അതുപോലെ തന്നെ എട്ട് വയസ്സായ കുട്ടികളിലെ പാൽപ്പല്ലുകളിൽ ക്യാവിറ്റി പ്രശ്നങ്ങളുണ്ടെങ്കിൽ അത് പിന്നീട് വരുന്ന സ്ഥിരമായ പല്ലുകളിലേക്ക് അതിവേഗം വ്യാപിക്കാനുള്ള സാധ്യതയും ചേറുതല്ല.
ആരോഗ്യകരമായ പല്ലുകളുടെ വികസനത്തിനായി ആദ്യമേ ഉണ്ടാവുന്ന പല്ലുകളാണ് പാൽ പല്ലുകൾ. ഈ പല്ലുകളിലേതെങ്കിലും നേരത്തേതന്നെ തെറ്റായ രീതിയിൽ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടായാൽ പിന്നീട് സ്ഥിരമായി വളരേണ്ടവ തെറ്റായ രീതിയിൽ തന്നെ വളർന്നുവരാനുള്ള സാധ്യതയുണ്ട്. പാൽപ്പല്ലുകൾ മാറി സ്ഥിരം പല്ലുകൾ വരുന്ന ഘട്ടത്തിൽ ഇത് പല്ലുകളുടെ നിരയിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാകുന്നതിന് കാരണമാകും. വളഞ്ഞ പല്ലുകൾ, ഇടംപല്ല്, തുടങ്ങിയ പ്രശ്നങ്ങൾക്ക് ഇത് കാരണമായി ഭവിക്കും എന്ന കണ്ടെത്തലുകൾ ഉണ്ട്. പൊങ്ങിയുതും വിടവുകൾ പ്രത്യക്ഷപ്പെടുന്നതുമായ പല്ലുകൾ ഭാവിയിൽ കാണാൻ ഭംഗിക്കുറവുണ്ടാക്കുന്നതായി മാറും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അതുകൊണ്ടുതന്നെ കുഞ്ഞു പല്ലുകളുടെ ആരോഗ്യം ശ്രദ്ധയോടെ കാത്തു പരിപാലിക്കേണ്ടത് ഏറ്റവും പ്രധാനമാണ്.
കുഞ്ഞുങ്ങളിലെ മോശം ദന്ത ശുചിത്വത്തിന്റെ ആദ്യ ലക്ഷണങ്ങൾ
ഉറങ്ങുന്നതിനു മുൻപ് നിങ്ങളുടെ കുഞ്ഞിന് നുണയാനായി പാൽക്കുപ്പി കൊടുക്കാറില്ലേ? ചെറുപ്രായത്തിലുള്ള കുട്ടികളെല്ലാം മിക്കവാറും ഈയൊരു കുപ്പിപ്പാല് പാലുകുടിച്ച ശേഷമാകും ഉറങ്ങുക. കുഞ്ഞുങ്ങൾക്ക് കുടിക്കാൻ കൊടുക്കുന്ന പാലിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര കുട്ടികളുടെ പല്ലിൻറെ ഉപരിതലങ്ങളിൽ പറ്റിപ്പിടിച്ചിരിക്കുകയും ഇത് പിന്നീട് അറകൾ അടക്കമുള്ള പ്രശ്നങ്ങൾക്ക് കാരണമായി മാറുകയും ചെയ്തേക്കാം.
ശരിയായ രീതിയിൽ ഭക്ഷണം ചവച്ചരച്ച് കഴിക്കാതിരിക്കുക, ഭക്ഷണം ചവയ്ക്കുമ്പോൾ അസ്വഭാവിക ലക്ഷണങ്ങൾ കാട്ടുക. പല്ലുകൾക്കിടയിൽ ഭക്ഷണം കുടുങ്ങി കിടക്കുക, അണപ്പല്ലുകളുടെ ഉപരിതലത്തിൽ ചെറിയ അറകൾ ദ്വാരങ്ങൾ പ്രത്യക്ഷപ്പെടുക. അതല്ലെങ്കിൽ പല്ലിന് സമീപം മോണയിൽ വീക്കം അല്ലെങ്കിൽ തുടങ്ങിയ ലക്ഷണങ്ങൾ കുട്ടി പ്രകടമാകുന്നുണ്ടെങ്കിൽ ഇത് ഒരു മുന്നറിയിപ്പായി കണക്കിലെടുത്ത് ദന്തരോഗവിദഗ്ദ്ധനെ സന്ദർശിക്കാനുള്ള തീരുമാനമെടുക്കണം.
ദന്തരോഗവിദഗ്ദ്ധനെ സന്ദർശിക്കുമ്പോൾ
കുഞ്ഞുങ്ങളെ ദന്തരോഗ വിദഗ്ധൻ്റെ അടുത്ത് കൊണ്ടുചെല്ലുക എന്നത് മാതാപിതാക്കളെ സംബന്ധിച്ച് ഏറ്റവും വലിയ ഒരു കടമ്പ ആയിരിക്കും. പ്രത്യേകിച്ചും ഡോക്ടറും കുത്തിവയ്പും ഒക്കെ കുഞ്ഞുങ്ങളുടെ മനസ്സിൽ പേടി അല്ലാതെ മറ്റൊന്നും ഉണ്ടാകുകയില്ല. അതുകൊണ്ടുതന്നെ പല്ലു വേദനയുടെ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ പോലും കുട്ടികൾ ഇതേക്കുറിച്ച് മിണ്ടാൻ പോലും മടി കാട്ടുന്നു. ഇത്തരമൊരു സാഹചര്യത്തിൽ കുട്ടികൾക്ക് കൃത്യസമയത്ത് കിട്ടേണ്ട ദന്തരോഗ ചികിത്സകൾ നഷ്ടമാകാനുള്ള സാധ്യതയുണ്ട്.
അതുകൊണ്ടുതന്നെ ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാനായി നിങ്ങളുടെ കുട്ടിയുമൊത്തുള്ള ദന്തരോഗവിദഗ്ദ്ധന്റെ സന്ദർശനം വർഷത്തിൽ ഒന്നോ രണ്ടോ തവണ എന്ന രീതിയിൽ ഷെഡ്യൂൾ ചെയ്യാം. അതേസമയം മാതാപിതാക്കളുടേയും അല്ലെങ്കിൽ ഒരു മുതിർന്ന സഹോദരൻ്റെയോ ഇതേ രീതിയിലുള്ള പ്രശ്നങ്ങൾ ദന്തരോഗവിദഗ്ദ്ധൻ പരിഹരിക്കുന്നത് കാട്ടി കൊടുക്കുന്നതു വഴി കുട്ടികളിലെ ഇത്തരം ഉൽക്കണ്ഠകൾ കുറയ്ക്കാൻ സാധിക്കും
ശ്രദ്ധിക്കേണ്ടത്
കുട്ടികളിൽ നല്ല ദന്ത ശുചിത്വം ഉറപ്പാക്കാനായി എന്തെല്ലാം കാര്യങ്ങൾ ചെയ്യാം
> ചെറുപ്രായത്തിൽ തുടങ്ങി ദിവസത്തിൽ രണ്ടുതവണ ബ്രഷ് ചെയ്യുന്നതിന് കുട്ടിയെ പ്രോത്സാഹിപ്പിക്കുക.
> കുട്ടികൾക്കായി ഫ്ലോസിംഗ് രീതി ശുപാർശ ചെയ്യപ്പെടുന്നു.
> ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരാൻ കുട്ടിയെ പ്രോത്സാഹിപ്പിക്കുക.
> ഓരോ ഇടവേളകളിലും ദന്തരോഗവിദഗ്ദ്ധനെ സന്ദർശിച്ചു കുട്ടികളുടെ പല്ലിൻ്റെ ആരോഗ്യസ്ഥിതി ഉറപ്പുവരുത്തുക.