കോവിഡ് 19 ന്റെ ഏറ്റവും പുതിയ കാപ്പ സ്‌ട്രെയിൻ ബാധിച്ച രണ്ടു കേസുകൾ ഉത്തർപ്രദേശിൽ കണ്ടെത്തിയിട്ടുണ്ട്. ഡെൽറ്റ പ്ലസ് വകഭേദം ബാധിച്ച രണ്ടു രോഗികളെ ഡിയോറിയയിലും ഗോരഖ് പൂരിലും കണ്ടെത്തി. ഡെൽറ്റ പ്ലസ് വേരിയന്റ്നു പുറമെ ഡെൽറ്റ വേരിയന്റിനോട് സാമ്യമുള്ള B.1.617.3, 14 മ്യൂട്ടേഷന് വിധേയമായ B.11.318, ഇംഗ്ലണ്ടിലെ പബ്ലിക് ഹെൽത്ത് കണ്ടെത്തിയ ലാംഡ, കാപ്പ അല്ലെങ്കിൽ B.1.617.1 എന്നിവയാണ് ആരോഗ്യ വിദഗ്ദർ തിരിച്ചറിഞ്ഞ പുതിയ വകഭേദങ്ങൾ.
ഡെൽറ്റ:
രാജ്യത്തെ രണ്ടാം തരംഗത്തിന് കൂടുതൽ ആക്കം കൂട്ടിയ വകഭേദമാണ് ഡെൽറ്റ. വൈറസ് ബാധിക്കുന്നവരുടെ എണ്ണത്തിലും മരണസംഖ്യയിലുമുള്ള വർദ്ധനവ് ഡെൽറ്റ വകഭേദത്തിന്റെ പ്രത്യേകതയാണ്. ചൈനയിലെ വുഹാനിൽ കണ്ടെത്തിയതിനേക്കാൾ പ്രഹരശേഷി കൂടിയ വകഭേദമാണ് ഡെൽറ്റ. വാക്സിനുകൾ നൽകുന്ന പരിരക്ഷയെ മറികടന്നുകൊണ്ട് അപകടകരമായ അവസ്ഥ സൃഷ്ടിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. മറ്റ് വകഭേദങ്ങളോട് താരതമ്യം ചെയ്യുമ്പോൾ രോഗ വ്യാപ്തിയും രോഗം ബാധിച്ചവരിൽ ലക്ഷണങ്ങളും കൂടുതലാണ്.
ഡെൽറ്റ പ്ലസ്:
ബി .1.617.2 വേരിയന്റിലെ മ്യൂട്ടേഷൻ മൂലമാണ് പുതിയ ഡെൽറ്റ പ്ലസ് വേരിയൻറ് രൂപം കൊണ്ടത്. രാജ്യത്ത് ആദ്യ ഘട്ടത്തിൽ കണ്ടെത്തിയ അപകടകരമായ വൈറസ് വകഭേദമാണിത്. ഡെൽറ്റ പ്ലസ്’ വകഭേദം മഹാരാഷ്ട്രയിൽ ധാരാളമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, ഇതിന്റെ അടിസ്ഥാനത്തിലാണ് തീർച്ചയായും ശക്തമായ മൂന്നാം തരംഗം രാജ്യത്ത് രൂപപ്പെട്ടുമെന്ന് ആരോഗ്യ വിദഗ്ദർ വിലയിരുത്തിയത്. ഇന്ത്യ കൂടാതെ യുകെ, പോർച്ചുഗൽ, സ്വിറ്റ്സർലൻഡ്, പോളണ്ട്, ജപ്പാൻ, നേപ്പാൾ, ചൈന, റഷ്യ എന്നിവയുൾപ്പെടെ ഒമ്പത് രാജ്യങ്ങളിൽ ഇത് കണ്ടെത്തിയിട്ടുണ്ട്.
വരണ്ട ചുമ, പനി, ക്ഷീണം, വേദന എന്നിവ കൂടാതെ ചർമ്മത്തിലെ തിണർപ്പ്, കാൽവിരലുകൾ, വിരലുകൾ എന്നിവയുടെ നിറം മാറൽ, തൊണ്ടവേദന, കൺജക്റ്റിവിറ്റിസ്, രുചികുറവ്, വയറിളക്കം, തലവേദന, നെഞ്ചുവേദന, ശ്വാസോച്ഛ്വാസം, ശ്വാസതടസ്സം, സംസാരശേഷിക്കുറവ്, വയറുവേദന, ഓക്കാനം, വിശപ്പ് കുറവ്, ഛർദ്ദി, സന്ധി വേദന, കേൾവിക്കുറവ് തുടങ്ങിയ ലക്ഷണങ്ങൾ ഈ വകഭേദം ബാധിച്ചവരിൽ കണ്ടുവരുന്നുണ്ട്.
കാപ്പ:
കാപ്പ വേരിയൻറ്, ബി .1.167.1 എന്നും അറിയപ്പെടുന്നു, വൈറസിന് ഡബിൾ മ്യൂട്ടേഷൻ സംഭവിച്ചാണ് കാപ്പ വേരിയന്റ് രൂപം കൊണ്ടിട്ടുള്ളത്. വ്യാപന ശേഷിയും മരണ കാരണമാകാനുള്ള സാധ്യതയും കൂടുതലാണ് കാപ്പ വേരിയന്റിന്. രണ്ട് വൈറൽ തരങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ ഇരട്ട പരിവർത്തനം ഒരു വിദൂര വംശമാണ്. അതിവേഗം പ്രചരിക്കുന്ന ബ്രസീലിയൻ, ദക്ഷിണാഫ്രിക്കൻ വേരിയന്റുകളിൽ തിരിച്ചറിഞ്ഞ E484K മ്യൂട്ടേഷന് സമാനമായ E484Q വേരിയന്റ് കൂടുതൽ അപകടകരമാണ്. അതിവേഗത്തിൽ പാർന്നുപിടിയ്ക്കുന്ന ബ്രസീലിയൻ, ദക്ഷിണാഫ്രിക്കൻ വേരിയന്റുകളിൽ നിന്നാണ് ഇവയെ തിരിച്ചറിഞ്ഞിട്ടുള്ളത്. ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ ശേഷിയുടെ ചെറുത്തുനിൽപ്പിന്റെ നിഷ്പ്രഭമാക്കാൻ കഴിയുന്ന L452R വേരിയന്റും ഇതിൽ അടങ്ങിയിരിക്കുന്നു.
ലാംഡ:
പെറുവിലാണ് ആദ്യമായി കോവിഡ് 19 ന്റെ ലാംഡ വേരിയന്റ് കണ്ടെത്തിയത്. ഇതുവരെ ഇന്ത്യയിൽ ലാംഡ വേരിയന്റ് കണ്ടെത്തിയിട്ടില്ല. എന്നാൽ ലാറ്റിനമേരിക്ക ഉൾപ്പെടെ 29 രാജ്യങ്ങളിലേക്ക് ലാംഡ വേരിയന്റ് വ്യാപിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ നിരീക്ഷണത്തിൽ ഇത് വേരിയന്റ് ഓഫ് ഇന്റെറസ്റ്റ് വിഭാഗത്തിൽ ഉൾപ്പെടുന്നതാണ്. യു കെയിലേയ്ക്കും ഇത് വ്യാപിക്കുകയും L452Q, F490S മ്യൂട്ടേഷനുകൾ സംഭവിക്കുകയും ചെയ്തതിനാൽ ഇത് ആശങ്ക വർദ്ധിപ്പിയ്ക്കുന്നതാണ്. എന്നാൽ വാക്സിൻ ഫലപ്രദമല്ലെന്നോ പ്രതിരോധ ശേഷിയെ മറികടക്കുമെന്നോ ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല.
B.11.318, B.1.617.3 വകഭേദങ്ങൾ:
ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ B.1.617 വകഭദത്തിന്റെ ഭാഗമാണ് B1.617.3. രാജ്യത്ത് രണ്ടാം തരംഗത്തിന് കാരണമായ B.1.617.2 ന്റെ വകഭേദമാണിത്.