തിരുവനന്തപുരം:സന്ന്യാസം തുടരാമെന്നും പക്ഷേ കോൺവെന്റിൽ തന്നെ തുടരണമെന്ന് നിർദേശിക്കാനാവില്ലെന്നുംസിസ്റ്റർ ലൂസി കളപ്പുരയ്ക്കലിനോട് ഹൈക്കോടതി. ലൂസി കളപ്പുരയ്ക്കലിന്റെ ഹർജി പരിഗണിച്ച കോടതികോൺവെന്റിൽ തുടരാൻ കഴിയില്ലെന്ന നിലപാട് ആവർത്തിക്കുകയായിരുന്നു.കോൺവെന്റിൽ നിന്ന് പുറത്തേക്ക് വന്ന് എവിടെ താമസിച്ചാലുംസംരക്ഷണം നൽകാമെന്നും കോടതി വ്യക്തമാക്കി.കേസ് വിധിപറയാൻ മാറ്റിവെച്ചു
39 വർഷമായി തുടരുന്ന തന്റെ സന്ന്യാസം തുടരാൻ അനുവദിക്കണമെന്നും തെരുവിലേക്ക് വലിച്ചിഴയ്ക്കെരുതെന്നും ആവശ്യപ്പെട്ട് ലൂസി കളപ്പുരയ്ക്കൽ കോടതി മുറിയിൽ വിതുമ്പി.
അഭിഭാഷകരൊന്നും വക്കാലത്ത് എടുക്കാത്ത സാഹചര്യത്തിൽ ലൂസി കളപ്പുരയ്ക്കൽ കോടതിയിൽ നേരിട്ട് വാദിയ്ക്കുകയായിരുന്നു. മാനന്തവാടി കോടതിയിൽ താൻ ഹർജി കൊടുത്തിട്ടുണ്ട് ഇതിൽ തീർപ്പുണ്ടാകുന്നതുവരെ കോൺവെന്റിൽ തുടരാൻ അനുവദിയ്ക്കണമെന്നും തനിയ്ക്കെതിരെയുണ്ടാകുന്ന ആക്ഷേപങ്ങളും അതിക്രമങ്ങളും തടയുന്നതിന് വേണ്ടി സംരക്ഷണവും ആവശ്യപ്പെട്ടുകൊണ്ടുമായിരുന്നു. ലൂസി കളപ്പുരയ്ക്കലിന്റെ ഹർജി.
മഠത്തിന് പുറത്ത് എവിടെ താമസിച്ചാലും അവരുടെ ജീവനും സ്വത്തിനും സംരക്ഷണമൊരുക്കാൻ തയ്യാറാണെന്നും ഹൈക്കോടതി വ്യക്തമാക്കി. ലൂസി കളപ്പുര എവിടെയാണോ താമസിക്കുന്നത് അവിടെ സംരക്ഷണം നൽകാമെന്ന് പൊലീസും കോടതിയെ അറിയിച്ചു.
താൻ സന്ന്യാസിസമൂഹത്തിന് വേണ്ടി പ്രതികരിച്ചതിന്റെ ഇരയാണ്. തന്നെ ഇത്തരത്തിൽ ശിക്ഷിക്കുകയാണെങ്കിൽ ഇനിയാരും ഇത്തരത്തിൽ പ്രതികരിക്കാൻ വരാത്ത സ്ഥിതിവരുമെന്നും അവർ ചൂണ്ടിക്കാട്ടി.
അതേ സമയം കോടതി പറഞ്ഞാൽ പോലും കോൺവന്റിൽ നിന്ന് ഇറങ്ങാൻ തയ്യാറല്ലെന്നും അവർ കോടതിക്ക് പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു.
Content Highlight: Lucy Kalappurakkal cannot stay in convent