ന്യൂഡല്‍ഹി: 16 ലക്ഷം കിലോ മീറ്റര്‍ വേഗതയിലുള്ള സൗരക്കാറ്റ് ഇന്ന് ഭുമിയിലെത്തിയേക്കുമെന്ന് നാസയുടെ മുന്നറിയിപ്പ്. ഇതുമൂലം ലോകമെമ്പാടും ജി.പി.എസ്, മൊബൈൽ ഫോൺ സിഗ്നലുകൾ, സാറ്റലൈറ്റ് ടി.വി ചാനലുകൾ, വൈദ്യുതി എന്നിവയ്ക്ക് തടസം നേരിട്ടേക്കാം.
സൂര്യന്റെ അന്തരീക്ഷത്തിലെ മധ്യരേഖ ദ്വാരത്തില്‍ നിന്നും വരുന്ന സൗരജ്വാലകളെ ജൂലൈ മൂന്നാം തിയതിയാണ് കണ്ടെത്തിയത്. സൗരക്കാറ്റിലെ ജ്വാലകള്‍ സെക്കന്റില്‍ 500 കിലോ മീറ്റര്‍ വേഗതയില്‍ വരെ സഞ്ചരിക്കാമെന്നാണ് സ്പെയിസ്വെതര്‍.കോം പറയുന്നത്.
ഭൂമിയുമായി ബന്ധപ്പെട്ട കാന്തികമണ്ഡലത്തില്‍ ഒരു കൊടുങ്കാറ്റിന് ഇത് കാരണമായേക്കില്ല. എന്നിരുന്നാലും കുറഞ്ഞ കാന്തികമണ്ഡലത്തില്‍ (വടക്ക്, തെക്ക്, അക്ഷാംശ പ്രദേശങ്ങള്‍) മിന്നല്‍ പോലെയുള്ള പ്രത്യേക പ്രതിഭാസമുണ്ടാകാനുള്ള സാധ്യതയുണ്ട്.
സൗരക്കാറ്റ് ഭൂമിയുടെ അന്തരീക്ഷത്തിലുള്ള സാറ്റ്ലൈറ്റുകള്‍ക്ക് കേടുപാടുകള്‍ വരുത്തിയേക്കാം. തുടര്‍ന്ന് ജി.പി.എസ്, മൊബൈല്‍ ഫോണ്‍, വൈദ്യുതി എന്നിവയില്‍ തടസം നേരിടും.
അമേരിക്കയിലെ ബഹിരാകാശ കാലാവസ്ഥാ പ്രവചന കേന്ദ്രത്തിന്റെ മുന്നറിയിപ്പ് അനുസരിച്ച്, തുറന്ന പ്രദേശത്ത് സൗരക്കാറ്റ് മൂലം ഒരു മണിക്കൂറോളം റേഡിയോ കമ്മ്യൂണിക്കേഷന്‍ നഷ്ടപ്പെടാം.
ഭൂമിയിലേക്ക് വരുന്ന സൗരജ്വാലകളെ തീവ്രത അനുസരിച്ച് തരം തിരിച്ചിട്ടുണ്ട്. ഏറ്റവും തീവ്രതയേറിയതാണ് എക്സ് സൗരജ്വാലകള്‍ എന്നാണ് നാസയുടെ പഠനം.
Also Read: ഇന്ത്യൻ വംശജയടക്കം ആറ് യാത്രികർ; വിർജിൻ ഗാലക്റ്റിക് ബഹിരാകാശ വിമാനയാത്ര വിജയകരം
The post ഭൂമിയിലേക്ക് സൗരക്കാറ്റ് എത്തുന്നു; മൊബൈല്‍ സിഗ്നല്‍ മുതല്‍ വൈദ്യുതി വരെ തടസപ്പെടാം appeared first on Indian Express Malayalam.